സിബിച്ചൻ പുളിങ്കാലയെ ഡിസിസി വൈസ് പ്രസിഡന്റ് പി.ജി. ദേവ് ഷാൾ അണിയിക്കുന്നു.
സിബിച്ചൻ പുളിങ്കാല സ്ഥാനമേറ്റു വെള്ളരിക്കുണ്ട്: ബളാൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റായി സിബിച്ചൻ പുളിങ്കാല ചുമതലയേറ്റു. വെളളരിക്കുണ്ട് ക്ഷീരോത്പാദക സഹകരണസംഘം ഹാളിൽ ചേർന്ന ചടങ്ങ് ഡിസിസി വൈസ് പ്രസിഡന്റ് പി.ജി. ദേവ് ഉദ്ഘാടനം ചെയ്തു. കർഷക കോൺഗ്രസ് ജില്ലാ പ്രസിഡന്റ് രാജു കട്ടക്കയം അധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ജോമോൻ ജോസ്, കെപിസിസി അംഗം മീനാക്ഷി ബാലകൃഷ്ണൻ, ഡിസിസി ജനറൽ സെക്രട്ടറി ഹരീഷ് പി. നായർ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് മധുസൂദനൻ ബാലൂർ, എ. ലത, ബിൻസി ജെയിൻ, ജെസി ചാക്കോ,ഭാസ്കരൻ എളേരി, സന്തോഷ് ചാക്കോ, ടി.കെ. എവുജിൻ, ജോസ് കൊട്ടാരം, കെ.ടി. തോമസ്, മാർട്ടിൻ ജോർജ് എന്നിവർ പ്രസംഗിച്ചു.
Tags : NattuVishasham DistrictNews