x
ad
Fri, 14 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ള്‍ പി​ടി​കൂ​ടി

വെബ് ഡെസ്ക്
Published: August 14, 2026 10:24 PM IST | Updated: August 14, 2026 10:24 PM IST

മ​ണി​മ​ല: ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യു​ടെ ല​ഹ​രി വി​രു​ദ്ധ സ്‌​ക്വാ​ഡും മ​ണി​മ​ല പോ​ലീ​സും സം​യു​ക്ത​മാ​യി ന​ട​ത്തി​യ കോ​മ്പിം​ഗ് ഓ​പ്പ​റേ​ഷ​നി​ല്‍ വി​ല്‍​പ​ന​യ്ക്കാ​യി സൂ​ക്ഷി​ച്ചി​രു​ന്ന നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ള്‍ പി​ടി​കൂ​ടി.

മ​ണി​മ​ല ക​റി​ക്കാ​ട്ടൂ​ര്‍ ചാ​രു​വേ​ലി ഗേ​റ്റ് ക​ണി​യാ​ത്ത് കെ.​ജെ. സ​ജി​യു​ടെ വീ​ട്ടി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ വി​ല്‍​പ​ന​യ്ക്കാ​യി സൂ​ക്ഷി​ച്ചി​രു​ന്ന 663 പാ​ക്ക​റ്റ് ഹാ​ന്‍​സും 195 പാ​ക്ക​റ്റ് കൂ​ള്‍ ലി​പ്പും പി​ടി​കൂ​ടി. മ​ണി​മ​ല മാ​ര്‍​ക്ക​റ്റ് ഭാ​ഗ​ത്ത് പ്ര​വ​ര്‍​ത്തി​ക്കു​ന്ന എ​സ്‌​കെ ഫി​ഷ​റീ​സ് ആ​ന്‍​ഡ് ഡെ​യ്‌​ലി ഫ്ര​ഷ് മീ​ന്‍​ക​ട​യി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ വി​ല്‍​പ​ന​യ്ക്കാ​യി സൂ​ക്ഷി​ച്ചി​രു​ന്ന 112 പാ​ക്ക​റ്റ് ഹാ​ന്‍​സും 32 പാ​ക്ക​റ്റ് കൂ​ള്‍ എ​ന്ന നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​വും പി​ടി​കൂ​ടി. ക​ട​യു​ടെ ന​ട​ത്തി​പ്പു​കാ​ര​നാ​യ മ​ണി​മ​ല പൊ​ന്ത​ന്‍​പു​ഴ ചി​റ​വാ​ലു​ങ്ക​ല്‍ അ​ജി​ത്ത് സ​ജീ​ഷി​ല്‍ (23) നി​ന്നാ​ണ് പി​ടി​കൂ​ടി​യ​ത്.

കോ​മ്പിം​ഗ് ഓ​പ്പ​റേ​ഷ​ന്‍റെ ഭാ​ഗ​മാ​യി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ള്‍ ക​ണ്ടെ​ത്തി​യ​ത്. പി​ടി​കൂ​ടി​യ ഉ​ത്പ​ന്ന​ങ്ങ​ള്‍ സം​ബ​ന്ധി​ച്ച് തു​ട​ര്‍ നി​യ​മ​ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ചു​വ​രി​ക​യാ​ണ്. ല​ഹ​രി വി​രു​ദ്ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ജി​ല്ല​യി​ല്‍ പ​രി​ശോ​ധ​ന​ക​ള്‍ ശ​ക്ത​മാ​യി തു​ട​രു​ക​യാ​ണ്.

Tags : Nattuvishesham Districtnews Banned tobacco

Recent News

Corehub Up