പ്രതീകാത്മക ചിത്രം
കോഴിക്കോട്: വലുതും സങ്കീർണവുമായ സന്ധി മാറ്റിവെക്കൽ ശസ്ത്രക്രിയകൾ അതിനൂതന സാങ്കേതികവിദ്യയുടെ സഹായത്തോടെ നടത്തുന്നതിന്റെ ഭാഗമായി മേയ്ത്ര ഹോസ്പിറ്റലിന്റെ ഓർത്തോപീഡിക് വിഭാഗത്തിൽ അത്യാധുനിക റോബോട്ടിക് സർജറി സംവിധാനം (സ്ട്രൈക്കർ- മാകോ) സജ്ജീകരിച്ചു.
ഓർത്തോപീഡിക് വിഭാഗത്തിലേക്കുള്ള രണ്ടാമത്തെ റോബോട്ടിക് സർജറി സംവിധാനമാണ് മേയ്ത്ര ഹോസ്പിറ്റലിൽ സജ്ജീകരിച്ചിരിക്കുന്നത്. ഇതോടെ, ഒന്നിലധികം ഡെഡിക്കേറ്റഡ് റോബോട്ടിക് സിസ്റ്റത്തിന്റെ സഹായത്തോടെ പ്രവർത്തിക്കുന്ന കേരളത്തിലെ ആദ്യ ഓർത്തോപീഡിക് വിഭാഗമെന്ന നേട്ടവും മേയ്ത്ര സ്വന്തമാക്കി. ആശുപത്രിയിൽ നടന്ന ചടങ്ങിൽ നടനും സംവിധായകനുമായ ധ്യാൻ ശ്രീനിവാസൻ, വ്ലോഗറും ടെലിവിഷൻ അവതാരകനുമായ കാർത്തിക് സൂര്യ എന്നിവർ റോബോട്ടിക് സർജറി സംവിധാനത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു.
സങ്കീർണമായ ജോയിന്റ് ശസ്ത്രക്രിയകൾ കൂടുതൽ രോഗികളിൽ നടത്താൻ റോബോട്ടിക് സംവിധാനത്തിലൂടെ സാധിക്കുമെന്ന് സിഇഒ നിഹാജ് മുഹമ്മദ് പറഞ്ഞു.
Tags : Nattuvisesham DistrictNews DeepikaNews