സിഎംഎസ് കോളജിൽ നടത്തിയ ബഷീർ ദിനാചരണം ഉദ്ഘാടനം ചെയ്ത് ഡോ. അജയൻ പനയറ പ്രസംഗിക്കുന്നു.
കോട്ടയം: സിഎംഎസ് കോളജ് മലയാളം വിഭാഗത്തിന്റെ നേതൃത്വത്തിൽ ബഷീർ ദിനാചരണവും വെള്ളി വെളിച്ചം പ്രോഗ്രാമിന്റെ ഉദ്ഘാടനവും നടത്തി. കോളജിലെ എഡ്യൂക്കേഷണൽ തീയറ്ററിൽ നടത്തിയ പരിപാടി തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജ് മലയാളം വിഭാഗം തലവൻ ഡോ. അജയൻ പനയറ ഉദ്ഘാടനം ചെയ്തു.
സിഎംഎസ് കോളജ് വൈസ് പ്രിൻസിപ്പൽ ഡോ.റിനു ജേക്കബ് അധ്യക്ഷത വഹിച്ച ചടങ്ങിൽ മലയാളം വിഭാഗംഅധ്യക്ഷ ഡോ. ശാന്തിനി തോമസ്, ഡോ.സ്മിത ഡാനിയൽ എന്നിവർ പ്രസംഗിച്ചു. ബഷീർ ദിനാചാരണത്തോട് അനുബന്ധിച്ച് നടത്തിയ ബഷീർ ഇടം ഒരുക്കുക എന്ന മത്സരത്തിൽ ബിഎ മലയാളം രണ്ടാം വർഷ ബിരുദ വിദ്യാർഥികൾ ജേതാക്കളായി.