വടക്കാങ്ങര: വൈക്കം മുഹമ്മദ് ബഷീറിന്റെ കഥാപാത്രങ്ങള്‍ക്ക് ജീവന് നല്കി വടക്കാങ്ങര ടാലന്റ് പബ്ലിക് സ്കൂളില്‍ ബഷീര്‍ ദിനാചരണം നടത്തി. സ്കൂള്‍ പ്രിന്‍സിപ്പല്‍ മുഹമ്മദലി കൊടിഞ്ഞി ഉദ്ഘാടനം ചെയ്തു. ദിനാചരണത്തിന്റെ ഭാഗമായി പാത്തുമ്മയുടെ ആട് എന്ന നോവലിലെ ഭാഗങ്ങള്‍ വിദ്യാര്‍ഥികള്‍ ദൃശ്യവത്കരിച്ചു.
ബഷീറിന്റെ വിവിധ കഥാപാത്രങ്ങള്‍ക്ക് വിദ്യാര്‍ഥികള്‍ നല്കിയ വേഷപ്പകര്‍ച്ച ചടങ്ങിന് മാറ്റുകൂട്ടി.ബഷീറിന്റെ കഥാപാത്രങ്ങള്‍, ഉദ്ധരണികള്‍, നോവലിലെ പ്രശസ്ത ഭാഗങ്ങള്‍ എന്നിവ ഉള്‍പ്പെടുത്തിയ ചിത്രപ്രദര്‍ശനവും ഒരുക്കിയിരുന്നു. അധ്യാപകരായ നദീറ, ജിഷ്ണുദാസ്, മെറീന, പ്രമോദ്, മോണ്ടിസോറി മേധാവി ആബിദ എന്നിവര്‍ നേതൃത്വം നല്കി. ബഷീറിന്റെ ജീവിതവും കൃതികളും ഓരോ മനുഷ്യനും ജീവിതപാഠമാക്കണമെന്ന് പ്രിന്‍സിപ്പല്‍ പറഞ്ഞു.
Tags : nattu vishesham ceremony