വയനാടിന്റെ ചരിത്രം പകർത്തി ബത്തേരി സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂളിൽ സ്ഥാപിച്ച 50 മീറ്റർ നീളമുള്ള കാൻവാസ്.
സുൽത്താൻ ബത്തേരി: ഉപജില്ലാ സ്കൂൾ കലോത്സവ നഗരിയിൽ എത്തുന്നവർക്ക് വയനാടിന്റെ ചരിത്രവും അറിഞ്ഞു മടങ്ങാം. സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂളിലെ ഒന്നാം വേദിക്ക് മുന്നിൽ സ്ഥാപിച്ച 50 മീറ്റർ നീളമുള്ള കാൻവാസിലാണ് ബിസി 6000 മുതലുള്ള വയനാടിന്റെ ചരിത്രം രേഖപ്പെടുത്തിയിരിക്കുന്നത്.
ഗോത്ര ജീവിത രീതികൾ, ടിപ്പു സുൽത്താൻ, പഴശി രാജാ എന്നിവരുടെ വയനാട്ടിലേക്കുള്ള വരവ്, പുഞ്ചിരമട്ടം ഉരുൾ ദുരന്തം തുടങ്ങിയവ കാൻവാസിൽ ഇടം പിടിച്ചിട്ടുണ്ട്. ചിത്രകലാധ്യാപകരായ രമേഷ്, ബിജു, ലൈല, ലിജി എന്നിവരും 20 വിദ്യാർഥികളും ചേർന്നു രണ്ടുദിവസമെടുത്താണ് കാൻവാസിൽ ചരിത്രം പകർത്തിയത്.
Tags : Bathery Local News Nattuvishesham Wayanad