ബത്തേരി ഉപജില്ലാ സ്കൂൾ കലോത്സവത്തിൽ എൽപി ജനറൽ വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയ സെന്റ് ജോസഫ്സ് സ്കൂൾ ടീം ട്രോഫി സ്വീകരിക്കുന്നു.
സുൽത്താൻ ബത്തേരി: ഉപജില്ലാ സ്കൂൾ കലോത്സവം എൽപി ജനറൽ വിഭാഗത്തിൽ ബത്തേരി സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂൾ ഒന്നാം സ്ഥാനം നേടി. യുപി വിഭാഗത്തിൽ കോളിയോടി മാർ ബസേലിയോസും ബത്തേരി അസംപ്ഷനുമാണ് മുന്നിൽ. ഹൈസ്കൂൾ വിഭാഗത്തിൽ അസംപ്ഷനും ഹയർ സെക്കൻഡറി വിഭാഗത്തിൽ പൂതാടി ശ്രീനാരായണയും ഒന്നാം സ്ഥാനം കരസ്ഥമാക്കി.
അറബിക് കലോത്സവം എൽപി വിഭാഗത്തിൽ അസംപ്ഷനാണ് ഒന്നാം സ്ഥാനം. അന്പലവയൽ ജിജിഎൽപിഎസും പഴൂർ സെന്റ് ആന്റണീസും കോളിയാടി മാർ ബസേലിയോസും രണ്ടാം സ്ഥാനം പങ്കിട്ടു. യുപി വിഭാഗത്തിൽ മുട്ടിൽ ഡബ്ല്യുഒ ഒന്നാംസ്ഥാനം നേടി. കാക്കവയൽ ജിഎച്ച്എസും അന്പലവയൽ ജിവിഎച്ച്എസ്എസും രണ്ടാംസ്ഥാനം പങ്കിട്ടു.
ഹൈസ്കൂൾ ഭാഗത്തിൽ മുട്ടിൽ ഡബ്ല്യുഎംഒ ഒന്നും കാക്കവയൽ ജിഎച്ച്എസ്എസ് രണ്ടും സ്ഥാനം നേടി ജനറൽ എൽപി വിഭാഗത്തിൽ പാന്പ്ര മരിയനാട് എഎൽപിഎസും കുന്താണി ജിഎൽപിഎസും കോളിയാടി മാർ ബസേലിയോസും ബത്തേരി അസംപ്ഷനും രണ്ടാം സ്ഥാനം പങ്കിട്ടു.
യുപി ജനറൽ വിഭാഗത്തിൽ ബത്തേരി സെന്റ് ജോസഫ്സ് ഇംഗ്ലീഷ് മീഡിയം ഹയർ സെക്കൻഡറിയും ഹൈസ്കൂൾ ജനറൽ വിഭാഗത്തിലും ഹയർസെക്കൻഡറി വിഭാഗത്തിലും മീനങ്ങാടി ജിഎച്ച്എസ്എസും രണ്ടാം സ്ഥാനം കരസ്ഥമാക്കി.
സമാപനസമ്മേളനം നഗരസഭാ വൈസ് ചെയർപേഴ്സണ് എൽസി പൗലോസ് ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ടോം ജോസ് അധ്യക്ഷത വഹിച്ചു. സെബാസ്റ്റ്യൻ കീപ്പള്ളിൽ കോർ എപ്പിസ്കോപ്പ മുഖ്യപ്രഭാഷണം നടത്തി. കെ. റഷീദ്, ബിനു തോമസ്, മനോജ് എന്നിവർ പ്രസംഗിച്ചു. വയനാട് വിഷൻ എംഡി അരുണിനെ ആദരിച്ചു. ഫാ. ജോർജ് കോടാനൂർ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ബി.ടി. ഷിജിത എന്നിവർ സംസാരിച്ചു.
Tags : Bathery Local News Nattuvishesham Wayanad