കില പരിശീലനം പ്രസിഡന്റ് ശോശാമ്മ തോമസ് ഉദ്ഘാടനം ചെയ്യുന്നു.
മല്ലപ്പള്ളി: കിലയുടെ നേതൃത്വത്തിൽ ഖരമാലിന്യ പരിപാലന ചട്ടങ്ങൾ 2026 ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികൾക്കുള്ള ബ്ലോക്ക്തല പരിശീലന പരിപാടി മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശോശാമ്മ തോമസ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എബി മേക്കരിങ്ങാട്ട് അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷരായ മുഹമ്മദ് ഇസ്മായിൽ, ലക്ഷ്മി അജിത്, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ ജ്ഞാനമണി മോഹനൻ, ഗീത അപ്പുക്കുട്ടൻ, ബിന്ദു സജി, ബ്ലോക്ക് പഞ്ചായത്ത് അംഗം കൃഷ്ണൻകുട്ടി മുള്ളൻകുഴി, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി സാം കെ. സലാം, കില ഡിസ്ട്രിക്റ്റ് ഫെസിലിറ്റേറ്റർ പി. ജെ. താഹ, റിസോഴ്സ് പേഴ്സൺമാരായ പി എസ് എബ്രഹാം, കെ ജി ബെഷീർ എന്നിവർ പ്രസംഗിച്ചു.