നിടിയേങ്ങ പെരുംപറമ്പ് റോഡിൽ ചെങ്കൽ വാഹനം നിയന്ത്രണം വിട്ട് ഉണ്ടായ അപകടം.
നിടിയേങ്ങ: പെരുംപറമ്പ് റോഡിൽ ചെങ്കൽ വാഹനം നിയന്ത്രണംവിട്ട് അപകടം. സമീപത്തെ വീട്ടു മതിലിൽ ഇടിച്ച് വാഹനം നിന്നതിനാൽ വലിയ അപകടം ഒഴിവായി. പെരുംപറമ്പിലെ ചെങ്കൽ പണയിൽ നിന്നും ചെങ്കല്ലുമായി മലപ്പുറം ഭാഗത്തേക്ക് പോവുകയായിരുന്ന ലോറിയാണ് അപകടത്തിൽ പെട്ടത്.
കയറ്റത്തിൽ നിയന്ത്രണം നഷ്ടപ്പെട്ട വാഹനം പിറകോട്ട് ഇറങ്ങി പോവുകയായിരുന്നു. തുടർന്ന് സമീപത്തെ പി.വി. ശോഭനയുടെ വീടിന്റെ ചുറ്റുമതിൽ തകർത്താണ് വാഹനം നിന്നത്. മുന്പും സമാനമായ നാല് അപകടങ്ങൾ ഈ റോഡിൽ ഉണ്ടായിട്ടുണ്ട്. റോഡിന്റെ വീതിക്കുറവും കയറ്റവുമാണ് അപകടങ്ങൾക്ക് ഇടയാക്കുന്നത്. ഇന്നലെ സംഭവ സമയത്ത് വാഹനത്തിന് പിറകിലായി മറ്റു വാഹനങ്ങളോ യാത്രക്കാരോ ഇല്ലാതിരുന്നതിനാൽ വലിയ അപകടം ഒഴിവായി.
Tags :