x
ad
Sun, 23 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കോ​ട്ടാ​ങ്ങ​ലി​ൽ നേ​ട്ട​ങ്ങ​ളു​ടെ ക​ണ​ക്കെ​ടു​പ്പ്


Published: November 1, 2025 03:27 AM IST | Updated: November 1, 2025 03:27 AM IST

കോ​ട്ടാ​ങ്ങ​ൽ: ക​ഴി​ഞ്ഞ പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി തെ​ര​ഞ്ഞെ​ടു​പ്പി​നു​ശേ​ഷം ഏ​റെ ശ്ര​ദ്ധേ​യ​മാ​യ രാ​ഷ്‌​ട്രീ​യ നീ​ക്ക​ങ്ങ​ൾ ന​ട​ന്ന ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ലൊ​ന്നാ​ണ് കോ​ട്ടാ​ങ്ങ​ൽ. വ്യ​ക്ത​മാ​യ ഭൂ​രി​പ​ക്ഷം ഏ​തെ​ങ്കി​ലും മു​ന്ന​ണി​ക്കു കൈ​വ​രി​ക്കാ​നാ​കാ​തെ വ​ന്ന​പ്പോ​ൾ രാ​ഷ്ട്രീ​യ അ​സ്ഥി​ര​ത പ​ഞ്ചാ​യ​ത്തി​നെ ബാ​ധി​ച്ചു.

എ​സ്ഡി​പി​ഐ പി​ന്തു​ണ​യോ​ടെ മാ​ത്ര​മേ ഭ​ര​ണം സാ​ധ്യ​മാ​കൂ​വെ​ന്ന ഘ​ട്ട​ത്തി​ൽ തു​ട​ക്ക​ത്തി​ൽ എ​ൽ​ഡി​എ​ഫ് അ​ധി​കാ​രം ഒ​ഴി​ഞ്ഞുനി​ന്നു. ഏ​റെ​ക്കാ​ലം ഈ ​നി​ല തു​ട​ർ​ന്ന​തോ​ടെ പ​ഞ്ചാ​യ​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ ബാ​ധി​ക്കു​മെ​ന്നാ​യ​പ്പോ​ൾ ബി​നു ജോ​സ​ഫി​നെ പ്ര​സി​ഡ​ന്‍റാ​ക്കി സി​പി​എം ഭ​ര​ണ​ത്തി​ലെ​ത്തി. ബി​ജെ​പി​ക്കും സി​പി​എ​മ്മി​നും പ​ഞ്ചാ​യ​ത്തി​ൽ ഒ​രേ അം​ഗ​ബ​ല​മാ​ണു​ള്ള​ത്.

മ​ല്ല​പ്പ​ള്ളി താ​ലൂ​ക്ക് പ​രി​ധി​യി​ലാ​യ പ​ഞ്ചാ​യ​ത്തി​നെ ഏ​റെ ബാ​ധി​ച്ച ഒ​രു വെ​ള്ള​പ്പൊക്കം ഇ​ക്കാ​ല‍​യ​ള​വി​ലു​ണ്ടാ​യി. മ​ണി​മ​ല​യാ​റി​ന്‍റെ തീ​ര​ത്തെ കാ​ർ​ഷി​ക ഗ്രാ​മ​മാ​ണ് കോ​ട്ടാ​ങ്ങ​ൽ. കാ​ട്ടു​പ​ന്നി​യു​ടെ ശ​ല്യം അ​തി​രൂ​ക്ഷ​മാ​യ​തോ​ടെ ക​ർ​ഷ​ക​ർ​ക്കു കൃ​ഷി ന​ട​ത്താ​നാ​കാ​ത്ത സാ​ഹ​ച​ര്യ​മാ​ണ്.

ക​ക്ഷി​നി​ല

ആ​കെ വാ​ർ​ഡു​ക​ൾ - 13, സി​പി​എം - 5, ബി​ജെ​പി - 5, യു​ഡി​എ​ഫ് - 2, എ​സ്ഡി​പി​ഐ - 1

നേ​ട്ട​ങ്ങ​ൾ

കോ​ട്ടാ​ങ്ങ​ൽ ആ​ശു​പ​ത്രി​ക്ക് പു​തി​യ കെ​ട്ടി​ട​വും ആം​ബു​ല​ൻ​സും. 55 ല​ക്ഷം രൂ​പ ചെ​ല​വി​ൽ സ​ബ് സെ​ന്‍റ​ർ നി​ർ​മി​ച്ചു.
മ​ല​ന്പാ​റ ഉ​ന്ന​തി​യി​ലെ അം​ബേ​ദ്ക​ർ ഗ്രാ​മ​പ​ദ്ധ​തി​ക്ക് എം​എ​ൽ​എ ഫ​ണ്ടി​ൽ നി​ന്ന് 125 കോ​ടി
സ്വ​ന്ത​മാ​യി സ്ഥ​ല​മു​ള്ള അ​ങ്ക​ണ​വാ​ടി​ക​ൾ​ക്ക് കെ​ട്ടി​ടം.
 ഹോ​മി​യോ, മൃ​ഗാ​ശു​പ​ത്രി​ക​ൾ​ക്ക് സ്വ​ന്തം കെ​ട്ടി​ടം.
ജ​ൽ​ജീ​വ​ൻ മി​ഷ​നി​ലൂ​ടെ 90 ശ​ത​മാ​നം വീ​ടു​ക​ളി​ലും വെ​ള്ളം എ​ത്തി​ച്ചു.
കു​ന്ന​നോ​ലി​യി​ൽ പു​തി​യ ടാ​ങ്കി​നു സ്ഥ​ല​മേ​റ്റെ​ടു​ത്തു.
മ​ല​ന്പാ​റ പ​ന്പ്ഹൗ​സി​ലേ​ക്ക് പു​തി​യ ര​ണ്ട് മോ​ട്ടോ​റു​ക​ൾ സ്ഥ​പി​ച്ചു.
പു​തി​യ തെ​രു​വു​വി​ള​ക്കു​ക​ളും ഹൈ​മാ​സ്റ്റ് വി​ള​ക്കു​ക​ളും.
കോ​ട്ടാ​ങ്ങ​ൽ സ്മാ​ർ​ട്ട് കൃ​ഷി ഭ​വ​ൻ.
ചു​ങ്ക​പ്പാ​റ ഹോ​മി​യോ ആ​ശു​പ​ത്രി​ക്ക് കാ​യ​ക​ല്പ് എ​ൻ​എ​ബി​എ​ച്ച് പു​ര​സ്കാ​ര​ങ്ങ​ൾ‌.
2021 - 22 ൽ ​പ​ദ്ധ​തി നി​ർ​വ​ഹ​ണ​ത്തി​ൽ ഒ​ന്നാം സ്ഥാ​ന​ത്ത്.
മാ​ലി​ന്യ സം​സ്ക​ര​ണ രം​ഗ​ത്ത് പു​തി​യ എം​സി​എ​ഫു​ക​ൾ
ലൈ​ഫ് മി​ഷ​നി​ലൂ​ടെ 189 കു​ടും​ബ​ങ്ങ​ൾ​ക്ക് വീ​ടു​ക​ൾ അ​നു​വ​ദി​ച്ചു. സ്ഥ​ല​വും വീ​ടു​മാ​യി 20 കു​ടും​ബ​ങ്ങ​ൾ​ക്കു ല​ഭ്യ​മാ​ക്കി.
കോ​ട്ടാ​ങ്ങ​ൽ ശ​ർ​ക്ക​ര വി​പ​ണി​യി​ൽ എ​ത്തി​ച്ചു.
 ബ്ലോ​ക്ക്, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ഫ​ണ്ടു​ക​ൾ കൂ​ടി വി​നി​യോ​ഗി​ച്ച് വി​വി​ധ പ​ദ്ധ​തി​ക​ൾ പൂ​ർ​ത്തീ​ക​രി​ച്ചു.
പ​ഞ്ചാ​യ​ത്തി​നു കീ​ഴി​ലെ എ​ൽ​പി സ്കൂ​ളു​ക​ളി​ൽ പ്ര​ഭാ​ത ഭ​ക്ഷ​ണ പ​രി​പാ​ടി.
ഗ്രാ​മീ​ണ​റോ​ഡു​ക​ൾ, ക​ലു​ങ്കു​ക​ൾ എ​ന്നി​വ​യു​ടെ മെ​യി​ന്‍റ​ന​ൻ​സ് അ​ട​ക്കം പൂ​ർ​ത്തീ​ക​രി​ച്ചു.
 കാ​ർ​ഷി​ക മേ​ഖ​ല​യി​ൽ പു​തി​യ പ​ദ്ധ​തി​ക​ൾ.

കോ​ട്ട​ങ്ങ​ൾ

തു​ട​ക്ക​ത്തി​ലെ ഭ​ര​ണ​സ്തം​ഭ​നം പ​ഞ്ചാ​യ​ത്തി​ന്‍റെ അ​ഞ്ചു​വ​ർ​ഷ​ത്തെ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​യും ബാ​ധി​ച്ചു.
സ​ർ​ക്കാ​ർ ഫ​ണ്ടു​ക​ളി​ൽ ഗ​ണ്യ​മാ​യ കു​റ​വു​ണ്ടാ​യ​തും വി​ക​സ​ന പ​ദ്ധ​തി​ക​ൾ​ക്ക് ഗു​ണ​ക​ര​മാ​യി​ല്ല.
ഫ​ണ്ട് വി​നി​യോ​ഗ​ത്തി​ലെ പോ​രാ​യ്മ കാ​ര​ണം പ​ല പ​ദ്ധ​തി​ക​ളും പൂ​ർ​ത്തി​യാ​ക്കി​യി​ല്ല.
കു​ടി​വെ​ള്ള​ക്ഷാ​മം പ​രി​ഹ​രി​ക്കാ​നോ ജൽ​ജീ​വ​ൻ മി​ഷ​ൻ പ​ദ്ധ​തി അന്പ​തു ശ​ത​മാ​നം പോ​ലും ന​ട​പ്പി​ലാ​ക്കു​വാ​നോ പ​ഞ്ചാ​യ​ത്തി​ന് സാ​ധി​ച്ചി​ട്ടി​ല്ല.
ജ​ൽ​ജീ​വ​ൻ മി​ഷ​നി​ൽ വീ​ടു​ക​ൾ​ക്ക് ക​ണ​ക്‌​ഷ​നു​ക​ൾ കൊ​ടു​ത്ത​ത​ല്ലാ​തെ വീ​ടു​ക​ളി​ൽ വെ​ള്ളം എ​ത്തി​യി​ട്ടി​ല്ല.
പു​തി​യ ടാ​ങ്കി​ന് വേ​ണ്ടി സൗ​ജ​ന്യ​മാ​യി 10-ാം വാ​ർ​ഡി​ൽ സ്ഥ​ലം വി​ട്ടു​ന​ൽ​കി. മൂ​ന്ന​ര വ​ർ​ഷ​മാ​യി​ട്ടും പ​ണി ടെ​ൻ​ഡ​ർ ചെ​യ്യാ​ൻ പോ​ലും സാ​ധി​ച്ചി​ട്ടി​ല്ല.
 പ​ഞ്ചാ​യ​ത്തി​ൽ ഒ​ഴി​വു​ള്ള ത​സ്തി​ക​ക​ളി​ൽ ഉ​ദ്യോ​ഗ​സ്ഥ​രെ​ നി​യ​മി​ക്കാ​നാ​യി​ല്ല.
ഉ​ദ്യോ​ഗ​സ്ഥ​രു​ടെ കു​റ​വ് മൂ​ലം പ​ഞ്ചാ​യ​ത്ത് പ്ര​വ​ർ​ത്ത​നം മ​ന്ദ​ഗ​തി​യി​ലാ​ണ്. ജ​ന​ങ്ങ​ൾ​ക്ക് വേ​ണ്ട സ​മ​യ​ത്ത് സേ​വ​ന​ങ്ങ​ൾ ല​ഭി​ക്കു​ന്നി​ല്ല.
ലൈ​ഫ് മി​ഷ​ൻ പ​ദ്ധ​തി​യി​ലൂ​ടെ ജ​ന​ങ്ങ​ൾ​ക്ക് വീ​ടു ന​ൽ​കു​ന്ന​തി​ൽ പ​ഞ്ചാ​യ​ത്ത് പ​രാ​ജ​യ​പ്പെ​ട്ടു.

ഒ​റ്റ​നോ​ട്ട​ത്തി​ൽ

വ്യ​ക്ത​മാ​യ ഭൂ​രി​പ​ക്ഷ​മി​ല്ലാ​തി​രു​ന്നി​ട്ടും പ​ദ്ധ​തി വി​നി​യോ​ഗ​ത്തി​ലും സ​ർ​ക്കാ​ർ ഫ​ണ്ട് ചെ​ല​വ​ഴി​ക്കു​ന്ന​തി​ലും പ്ര​ത്യേ​ക​മാ​യ ശ്ര​ദ്ധ കോ​ട്ടാ​ങ്ങ​ലി​ലു​ണ്ടാ​യി. പ​ഞ്ചാ​യ​ത്തു പ​രി​ധി​യി​ലെ സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ളു​ടെ ന​വീ​ക​ര​ണ​മാ​ണ് പ്ര​ധാ​ന​മാ​യും ല​ക്ഷ്യ​മി​ട്ട​ത്. പു​തി​യ കെ​ട്ടി​ട​ങ്ങ​ൾ അ​ട​ക്ക​മു​ണ്ടാ​യി.

ത​ന​തു വ​രു​മാ​നം കു​റ​വാ​ണെ​ങ്കി​ലും സ​ർ​ക്കാ​ർ ഫ​ണ്ടും ജി​ല്ലാ, ബ്ലോ​ക്ക്, എം​എ​ൽ​എ ഫ​ണ്ടു​ക​ൾ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു മു​ത​ൽ​ക്കൂ​ട്ടാ​യെ​ന്ന് പ്ര​സി​ഡ​ന്‍റ് ബി​നു ജോ​സ​ഫ് പ​റ​ഞ്ഞു. വി​ക​സ​ന മു​ര​ടി​പ്പാ​ണ് കോ​ട്ടാ​ങ്ങ​ലി​ലെ​ന്നാ​ണ് പ്ര​തി​പ​ക്ഷ ആ​രോ​പ​ണം.

പു​തി​യ പ​ദ്ധ​തി​ക​ൾ ഏ​റ്റെ​ടു​ക്കാ​നോ അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​ന​ത്തി​ലോ ശ്ര​ദ്ധ ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്ന് പ്ര​തി​പ​ക്ഷം കു​റ്റ​പ്പെ​ടു​ത്തു​ന്നു.

Tags : Kottangal Local News Pathanamthitta Nattuvishesham

Recent News

Corehub Up