x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കുട്ടനാട്ടിലെ സ്ഥാനാർഥി നിർണയം: കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തി


Published: March 16, 2026 11:20 PM IST | Updated: March 16, 2026 11:20 PM IST

കു​ട്ട​നാ​ട് സീ​റ്റ് യു​ഡി​എ​ഫ് ഏ​റ്റെ​ടു​ക്കാ​ൻ മ​ടി​ക്കു​ന്ന​തി​ൽ പ്ര​തി​ഷേ​ധി​ച്ചു കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ മ​ങ്കൊ​മ്പി​ൽ ന​ട​ത്തി​യ പ്ര​തി​ഷേ​ധ പ്ര​ക​ട​നം.

മ​ങ്കൊ​മ്പ്: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കു​ട്ട​നാ​ട് സീ​റ്റ് കോ​ൺ​ഗ്ര​സ് ഏ​റ്റെ​ടു​ക്കാ​തി​രു​ന്ന​തി​ൽ പ്ര​തി​ഷേ​ധി​ച്ചു കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ പ്ര​തി​ഷേ​ധ പ്ര​ക​ട​നം ന​ട​ത്തി. മ​ങ്കൊ​മ്പി​ൽ ന​ട​ത്തി​യ പ്ര​ക​ട​ന​ത്തി​ൽ നൂ​റു​ക​ണ​ക്കി​നാ​ളു​ക​ൾ പ​ങ്കെ​ടു​ത്തു. ഈ ​നി​യ​മ​സ​ഭ തെരഞ്ഞെ​ടു​പ്പി​ൽ കു​ട്ട​നാ​ട് സീ​റ്റ് കോ​ൺ​ഗ്ര​സ് ഏ​റ്റെ​ടു​ക്കും എ​ന്നാ​യി​രു​ന്നു എ​ല്ലാ​വ​രും ക​രു​തി​യി​രു​ന്ന​ത്.

ഡി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ് സ​ജി ജോ​സ​ഫ് കു​ട്ട​നാ​ട്ടി​ൽ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ത്ഥി​യാ​ക​ണ​മെ​ന്നാ​യി​രു​ന്നു ഭൂ​രി​ഭാ​ഗം കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രു​ടെ​യും ആ​വ​ശ്യം. കു​ട്ട​നാ​ടി​നെ പേ​യ്‌​മെ​ന്‍റ് സീ​റ്റാ​ക്കാ​നു​ള്ള നീ​ക്ക​ത്തി​നെ​തി​രേ​യാ​ണ് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ രം​ഗ​ത്തി​റ​ങ്ങി​യ​ത്. ഈ ​ന​ട​പ​ടി രാ​ഷ്ട്രീ​യ കേ​ര​ള​ത്തി​നു ത​ന്നെ അ​പ​മാ​ന​മാ​ണെ​ന്നാ​ണ് പ്ര​വ​ർ​ത്ത​ക​രു​ടെ വാ​ദം. കൈ​പ്പ​ത്തി ചി​ഹ്ന​ത്തി​ൽ സ്ഥാ​നാ​ർ​ത്ഥി​യെ മ​ൽ​സ​രി​പ്പി​ച്ചാ​ൽ വ​ലി​യ ഭൂ​രി​പ​ക്ഷ​ത്തി​ൽ വി​ജ​യി​ക്കാ​മെ​ന്നും ഇ​വ​ർ ആ​ത്മ​വി​ശ്വാ​സം പ്ര​ക​ടി​പ്പി​ക്കു​ന്നു.

നി​യ​മ​സ​ഭാ മ​ണ്ഡ​ലം രൂ​പീ​കൃ​ത​മാ​യ​പ്പോ​ൾ മു​ത​ൽ ഘ​ട​ക​ക​ക്ഷി​ക​ളാ​യി​രു​ന്നു കു​ട്ട​നാ​ട്ടി​ൽ മ​ൽ​സ​രി​ച്ചു ജ​യി​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ ക​ഴി​ഞ്ഞ കു​റെ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ലാ​യി യു​ഡി​എ​ഫി​ന് കു​ട്ട​നാ​ട്ടി​ൽ വി​ജ​യി​ക്കാ​നാ​കു​ന്നി​ല്ല. ഇ​ത്ത​വ​ണ കു​ട്ട​നാ​ട് മ​ണ്ഡ​ല​ത്തി​ലെ വി​ജ​യ​സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്ത് കോ​ൺ​ഗ്ര​സ് സീ​റ്റ് ഏ​റ്റെ​ടു​ക്ക​ണ​മെ​ന്നാ​യി​രു​ന്നു പ്ര​വ​ർ​ത്ത​ക​രു​ടെ ആ​ഗ്ര​ഹം. എ​ന്നാ​ൽ കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന നേ​തൃ​ത്വ​ത്തി​നു ഘ​ട​ക​ക​ക്ഷി​യാ​യ കേ​ര​ളാ കോ​ൺ​ഗ്ര​സി​ൽ നി​ന്ന് ഈ ​സീ​റ്റു ഏ​റ്റെ​ടു​ക്കാ​ൻ താ​ൽ​പ​ര്യ​മി​ല്ലാ​യിരു​ന്നു.

ഇ​ത് കോ​ൺ​ഗ്ര​സി​ലെ ഒ​രു വി​ഭാ​ഗം അം​ഗീ​ക​രി​ക്കു​ന്നു​ണ്ടെ​ങ്കി​ലും, പ്ര​വാ​സി സ്ഥാ​നാ​ർ​ത്ഥി​യെ രം​ഗ​ത്തി​റ​ക്കു​ന്ന​തി​നോ​ടാ​ണ് താ​ത്പ​ര്യ​ക്കു​റ​വു​ള്ള​ത്. പ​ക​രം രാ​ഷ്ട്രീ​യ പാ​ര​മ്പ​ര്യ​മു​ള്ള ഒ​രു സ്ഥാ​നാ​ർ​ഥി​യെ അം​ഗീ​ക​രി​ക്കാ​ൻ യു​ഡി​എ​ഫ് അ​നു​യാ​യി​ക​ളും ത​യാറാ​ണ്.
അ​തേ​സ​മ​യം കേ​ര​ളാ കോ​ൺ​ഗ്ര​സി​ലെ ത​ന്നെ ന​ല്ലൊ​രു വി​ഭാ​ഗ​ത്തി​നും പു​തി​യ സ്ഥാ​നാ​ർ​ഥി വ​രു​ന്ന​തി​നോ​ടു ക​ടു​ത്ത അ​തൃ​പ്തി​യാ​ണു​ള്ള​ത്.

Tags : Candidate selection nattuvishesham local news

Recent News

Corehub Up