പുതുക്കാട്: ദേശീയപാത കുറുമാലിയില്‍ ബൈക്കില്‍ ഇടിക്കാതിരിക്കാന്‍ വെട്ടിച്ച കാര്‍ നിയന്ത്രണം വിട്ട് ഡിവൈഡറിലെ ഡ്രെയ്നേജിലേക്കു മറിഞ്ഞു.ചിറ്റിശേരി സ്വദേശിയായ കാര്‍ ഡ്രൈവര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ഇന്നലെ ഉച്ചയ്ക്ക് ഒരുമണിക്കായിരുന്നു അപകടം.
ചാലക്കുടി ഭാഗത്തേക്കു പോ യിരുന്ന കാറിനു മുന്‍പിലുണ്ടായിരുന്ന സ്കൂട്ടര്‍ പെട്ടെന്ന് യൂ ടേണ്‍ തിരിയാന്‍ ശ്രമിക്കുന്നതിനിടെ മുന്പിലേക്കുവന്ന മറ്റൊരു ബൈക്കില്‍ ഇടിക്കാതിരിക്കാന്‍ വെട്ടിക്കുന്നതിനിടെ കാര്‍ ബ്രേക്കിട്ടെങ്കിലും നിയന്ത്രണംവിട്ട് ഡ്രെയ്നേജിലേക്കു മറിയുകയായിരുന്നു.
Tags : nattu vishesham Car overturned