x
ad
Thu, 15 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാർലോ അക്കുത്തിസ് തിരുത്തൽ സന്ദേശത്തിന്‍റെ വിശുദ്ധൻ: മാർ ജോസഫ് പെരുന്തോട്ടം

വെബ് ഡെസ്ക്
Published: October 11, 2026 12:14 AM IST | Updated: October 11, 2026 12:14 AM IST

വി​ശു​ദ്ധ​ന്‍റെ തി​രു​ശേ​ഷി​പ്പ് പൊ​തു​വ​ണ​ക്ക​ത്തി​നാ​യി പ്ര​തി​ഷ്ഠി​ക്കു​ന്നു.

ച​ങ്ങ​നാ​ശേ​രി: ആ​ധു​നി​ക ലോ​ക​ത്തി​ന് തി​രു​ത്ത​ല്‍ സ​ന്ദേ​ശം ന​ല്‍​കി​യ വി​ശു​ദ്ധ​നാ​ണ് കാ​ര്‍​ലോ അ​ക്കു​ത്തി​സ് എന്ന് മാ​ര്‍ ജോ​സ​ഫ് പെ​രുന്തോ​ട്ടം. മീ​ഡി​യ, യൂ​ത്ത് അ​പ്പൊസ്‌​തലേ​റ്റു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ യു​വ​ദീ​പ്തി, എ​സ്എം​വൈ​എം, സി​എ​സ്എം, ജീ​സ​സ് യൂ​ത്ത് എ​ന്നീ സം​ഘ​ട​ന​ക​ളെ പ​ങ്കെ​ടു​പ്പി​ച്ചു വി​ശു​ദ്ധ കാ​ര്‍​ലോ അ​ക്കു​ത്തി​സി​ന്‍റെ തി​രു​നാ​ളി​നോ​ട​നു​ബ​ന്ധി​ച്ച് മീ​ഡി​യ വി​ല്ലേ​ജി​ല്‍ സം​ഘ​ടി​പ്പി​ച്ച വി​ശു​ദ്ധ കാ​ര്‍​ലോ ഫെ​സ്റ്റി​ല്‍ സ​ന്ദേ​ശം ന​ല്‍​കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

വി​ശു​ദ്ധ കാ​ര്‍​ലോ അ​ക്കു​ത്തി​സി​ന്‍റെ തി​രു​ശേ​ഷി​പ്പ് പൊ​തു വ​ണ​ക്ക​ത്തി​നാ​യി മീ​ഡി​യ വി​ല്ലേ​ജി​ലെ സെ​ന്‍റ​ര്‍ ഹാ​ളി​ല്‍ പ്ര​തി​ഷ്ഠി​ച്ചു. ഫാ. ​സാ​വി​യോ മാ​നാ​ട്ട്, ഫാ. ​ജോ​ഫി പു​തു​പ്പ​റ​മ്പ്, ഫാ. ​ലി​പി​ന്‍ തു​ണ്ടു​ക​ളം, ഫാ. ​ജി​ന്‍റോ മു​രി​യ​ങ്ക​രി എ​ന്നി​വ​ര്‍ സ​ഹ​കാ​ര്‍​മ്മി​ക​രാ​യി​രു​ന്നു.

വി​ശു​ദ്ധ കു​ര്‍​ബാ​ന, ആ​രാ​ധ​ന, ജ​പ​മാ​ല നി​ര്‍​മാ​ണം, മ്യൂ​സി​ക് മി​നി​സ്ട്രി (ബാ​ന്‍ഡ്), കാ​ര്‍​ലോ ടോ​ക്ക്, സ​മു​ദാ​യ ക​ലാ​വ​ത​ര​ണ​ങ്ങ​ൾ, വെ​ര്‍​ച്വ​ല്‍ റി​യാ​ലി​റ്റി ഷോ, ​കു​മ്പ​സാ​രം, സി​നി​മ തിയ​റ്റ​ര്‍ അ​നു​ഭ​വം, ബ്ല​ഡ് ഡോ​ണേ​ഷ​ൻ, നൈ​റ്റ് വി​ജി​ല്‍ തു​ട​ങ്ങി വ്യ​ത്യ​സ്തമാ​യ ആ​ത്മീ​യാനു​ഭ​വങ്ങ​ളാ​ണ് മീ​ഡി​യ വി​ല്ലേ​ജി​ല്‍ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

ഇ​ന്നു രാ​വി​ലെ ഏ​ഴി​ന് വി​ശു​ദ്ധ കു​ര്‍​ബാ​ന - അ​തി​രൂ​പ​താ വി​കാ​രി ജ​ന​റാ​ള്‍ മോ​ൺ. ആ​ന്‍റ​ണി എ​ത്തയ്കാട്ട് മു​ഖ്യ കാ​ര്‍​മി​ക​ത്വം വ​ഹി​ക്കും.
ജി​മ്മി പ​ട​നി​ലം, ഡോ. ​ജോ​ര്‍​ജ് മ​റി​യം പ​ട​നി​ലം ചാ​രി​റ്റ​ബി​ള്‍ ൻ എന്നിവരാ​ണ് തി​രു​നാ​ള്‍ പ്രസുദേന്തിമാർ.

Tags : Nattuvishesham DistrictNews DeepikaNews

Recent News

Corehub Up