പ്രതീകാത്മക ചിത്രം
തൃപ്പൂണിത്തുറ: സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്നും ഒന്‍പതു ലക്ഷത്തോളം തട്ടിയെടുത്തെന്ന പരാതിയില്‍ പോലീസ് കേസെടുത്തു. എസ്എന്‍ ജംഗ്ഷനിലുള്ള സൂപ്പര്‍ മാര്‍ക്കറ്റിലെ സ്റ്റോര്‍ മാനേജര്‍ നല്കിയ പരാതിയില്‍ കസ്റ്റമര്‍ സര്‍വീസ് അസോസേിയേറ്റിനെതിരെയാണ് 8.96 ലക്ഷത്തിലധികം രൂപ തട്ടിയെടുത്തതായ പരാതിയില്‍ ഹില്‍പാലസ് പോലീസ് കേസെടുത്തത്.
കഴിഞ്ഞ ഡിസംബര്‍ രണ്ടു മുതല്‍ ജൂലൈ 17 വരെയുള്ള കാലയളവിലാണ് തട്ടിപ്പ് നടന്നതായി പറയുന്നത്. സ്ഥാപനത്തില്‍ നിന്നും പര്‍ച്ചേസ് ചെയ്യുന്നവരുടെ ബില്ലുകള്‍ തയാറാക്കിയതിന് ശേഷം ബില്‍ നല്‍കാതെ പണം വാങ്ങി. ഈ ബില്ലുകള്‍ സിസ്റ്റത്തില്‍ സസ്പെന്‍ഡ് ചെയ്ത് പണം കൈക്കലാക്കുകയായിരുന്നുവെന്നും ഈ രീതിയില്‍ 10,322 ബില്ലുകള്‍ സസ്പെന്‍ഡ് ചെയ്ത് പണം തിരിമറി നടത്തിയെന്നും പരാതിയില്‍ പറയുന്നു.