ഇരിങ്ങാലക്കുട: ലോകകപ്പ് ഫുട്ബോളിന്റെ ആവേശം നാട്ടിലെ കുട്ടികളിലേക്കും യുവജനങ്ങളിലേക്കും പകര്‍ന്നുകൊണ്ട് ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രല്‍ കെസിവൈഎം സംഘടിപ്പിച്ച ഫുട്ബോള്‍ ഷൂട്ടൗട്ട് ശ്രദ്ധേയമായി. ആവേശവും മത്സരവീര്യവും നിറഞ്ഞ പരിപാടിയില്‍ കുട്ടികളുടെ വന്‍പങ്കാളിത്തമാണ് ഉണ്ടായത്. കത്തീഡ്രല്‍ വികാരി ഫാ. ഡോ. ലാസര്‍ കുറ്റിക്കാടന്‍ ആദ്യ ഗോള്‍ നേടി പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു.
ലോകകപ്പ് ഫുട്ബോള്‍ ആഘോഷങ്ങളുടെ ഭാഗമായാണ് ഷൂട്ടൗട്ട് സംഘടിപ്പിച്ചത്. ഫുട്ബോളിനോടുള്ള കുട്ടികളുടെ താല്പര്യം പ്രോത്സാഹിപ്പിക്കുകയും കായികമനോഭാവം വളര്‍ത്തുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയായിരുന്നു പരിപാടി. അസി. വികാരിമാരായ ഫാ. ലിന്റോ കാരേക്കാടന്‍, ഫാ. ക്രിസ്റ്റോണ്‍ കൈനാടത്തുപറമ്പില്‍, ഫാ. ജസ്റ്റിന് കളര്‍പ്പാറ, ആനിമേറ്റര്‍ ജോസ് മാമ്പിള്ളി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. 70ലേറെ കുട്ടികള്‍ പങ്കെടുത്തു. ഗോള്‍ നേടിയ എല്ലാ കുട്ടികളെയും മെഡലുകള്‍ നല്കി ആദരിച്ചു. കെസിവൈഎം പ്രസിഡന്റ് പി.ഡി. ഡിജോ സ്വാഗതവും പ്രോഗ്രാം കണ്‍വീനര്‍ ജോസ്ലിന് ജോസ് നന്ദിയും പറഞ്ഞു.
Tags : shootout held Nttuvishesham Distict news