x
ad
Thu, 2 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സെ​ന്‍​സ​സ്: ജി​ല്ല​യി​ല്‍ സ്വ​യം വി​വ​ര​ങ്ങ​ള്‍ ന​ല്‍​കി​യ​ത് അ​രല​ക്ഷ​ത്തി​ല​ധി​കം പേ​ര്‍


Published: July 2, 2026 03:43 AM IST | Updated: July 2, 2026 03:43 AM IST

സെ​ന്‍​സ​സി​ന്‍റെ ഭാ​ഗ​മാ​യി ഉ​ദ്യോ​ഗ​സ്ഥ​ര്‍ വീ​ടു​ക​ളു​ടെ വി​വ​ര​ശേ​ഖ​ര​ണം ന​ട​ത്തു​ന്നു.

പ​ത്ത​നം​തി​ട്ട: സെ​ന്‍​സ​സി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ല​യി​ല്‍ സ്വ​യം വി​വ​ര​ങ്ങ​ള്‍ ന​ല്‍​കി 55,760 പേ​ര്‍. 16 മു​ത​ല്‍ 30 വ​രെ​യാ​യി​രു​ന്നു സെ​ന്‍​സ​സ് പോ​ര്‍​ട്ട​ലി​ല്‍ സ്വ​യം വി​വ​രം ന​ല്‍​കാ​ന്‍ (സെ​ല്‍​ഫ് എ​ന്യൂ​മ​റേ​ഷ​ന്‍) സൗ​ക​ര്യ​മു​ണ്ടാ​യി​രു​ന്ന​ത്.

പ്രി​ന്‍​സി​പ്പ​ല്‍ സെ​ന്‍​സ​സ് ഓ​ഫീ​സ​ര്‍ കൂ​ടി​യാ​യ ജി​ല്ലാ ക​ള​ക്ട​ര്‍ എ. ​നി​സാ​മു​ദീ​ന്‍ സെ​ല്‍​ഫ് എ​ന്യൂ​മ​റേ​ഷ​ന്‍ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഏ​കോ​പി​പ്പി​ച്ചു. ജ​ന​പ്ര​തി​നി​ധി​ക​ള്‍, സ​ര്‍​ക്കാ​ര്‍-​പൊ​തു​മേ​ഖ​ല-​സ്വ​കാ​ര്യ​സ്ഥാ​പ​ന ഉ​ദ്യോ​ഗ​സ്ഥ​ര്‍, കു​ടും​ബ​ശ്രീ അം​ഗ​ങ്ങ​ള്‍, ക​ലാ​കാ​ര​ന്‍​മാ​ര്‍, ഹ​രി​ത​ക​ര്‍​മ​സേ​നാം​ഗ​ങ്ങ​ള്‍, ടാ​ക്സി തൊ​ഴി​ലാ​ളി​ക​ള്‍, എ​ന്‍​എ​സ്എ​സ്, എ​ന്‍​സി​സി കേ​ഡ​റ്റു​ക​ള്‍ തു​ട​ങ്ങി സ​മൂ​ഹ​ത്തി​ന്റെ വി​വി​ധ മേ​ഖ​ല​ക​ളി​ല്‍​നി​ന്നു​ള്ള​വ​ര്‍ സെ​ല്‍​ഫ് എ​ന്യു​മ​റേ​ഷ​ന്‍ പ്ര​ക്രി​യ​യി​ല്‍ ഭാ​ഗ​മാ​യി.

റ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​ന്‍, വ്യാ​പാ​ര വ്യ​വ​സാ​യ സ​മി​തി, അ​ധ്യാ​പ​ക ര​ക്ഷാ​ക​ര്‍​ത്തൃ​സ​മി​തി, സ​ന്ന​ദ്ധ​സേ​ന​ക​ള്‍ തു​ട​ങ്ങി​യ​വ​യും സെ​ല്‍​ഫ് എ​ന്യു​മ​റേ​ഷ​നി​ല്‍ സ​ജീ​വ​മാ​യി പ​ങ്കെ​ടു​ത്തു.

പ​ട്ടി​ക​ജാ​തി, വ​ര്‍​ഗ വി​ക​സ​ന വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ ഉ​ന്ന​തി​ക​ള്‍ സ​ന്ദ​ര്‍​ശി​ച്ച് സെ​ല്‍​ഫ് എ​ന്യു​മ​റേ​ഷ​ന് നേ​തൃ​ത്വം ന​ല്‍​കി. സെ​ന്‍​സ​സ് അ​വ​ബോ​ധം വ​ള​ര്‍​ത്തു​ന്ന​തി​നും ഡി​ജി​റ്റ​ല്‍ പ്ലാ​റ്റ്ഫോ​മു​ക​ളി​ലൂ​ടെ വി​വ​ര​ങ്ങ​ള്‍ രേ​ഖ​പ്പെ​ടു​ത്താ​ന്‍ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നും ജി​ല്ല​യി​ല്‍ സെ​ല്‍​ഫ് എ​ന്യൂ​മ​റേ​ഷ​ന്‍ ദി​നം ആ​ച​രി​ച്ചു.
സ​ര്‍​ക്കാ​ര്‍ ഓ​ഫീ​സു​ക​ളും പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​ങ്ങ​ളും ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളും സ​ഹ​ക​ര​ണ സ്ഥാ​പ​ന​ങ്ങ​ളും പ്ര​ത്യേ​ക ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​ക​ള്‍ സം​ഘ​ടി​പ്പി​ച്ചു.

ജി​ല്ല​യി​ലെ സ്‌​കൂ​ളു​ക​ളി​ലും കോ​ള​ജു​ക​ളി​ലും ഐ​ടി​ഐ, പോ​ളി​ടെ​ക്നി​ക് ഉ​ള്‍​പ്പെ​ടെ​യു​ള്ള സാ​ങ്കേ​തി​ക വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ലും പ്ര​ത്യേ​ക അ​സം​ബ്ലി​ക​ളും ബോ​ധ​വ​ല്‍​ക​ര​ണ ക്ലാ​സും ഡി​ജി​റ്റ​ല്‍ പ്ര​ചാ​ര​ണ​ങ്ങ​ളും ന​ട​ത്തി. ക​ള​ക്ട​റേ​റ്റ്, വി​വി​ധ സ​ര്‍​ക്കാ​ര്‍ ഓ​ഫീ​സു​ക​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ പൊ​തു​ജ​ന​ങ്ങ​ള്‍​ക്കും ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കു​മാ​യി 30 വ​രെ സെ​ന്‍​സ​സ് ഹെ​ല്‍​പ് ഡെ​സ്‌​ക് പ്ര​വ​ര്‍​ത്തി​ച്ചു.

വീ​ടു​ക​ളി​ലെ​ത്തി വി​വ​ര​ശേ​ഖ​ര​ണം ആ​രം​ഭി​ച്ചു

പ​ത്ത​നം​തി​ട്ട: സെ​ന്‍​സ​സ് 2027ന്‍റെ ഭാ​ഗ​മാ​യി വീ​ടു​ക​ളു​ടെ പ​ട്ടി​ക ത​യാ​റാ​ക്ക​ലും വി​വ​ര​ശേ​ഖ​ര​ണ​വും ഇ​ന്ന​ലെ ആ​രം​ഭി​ച്ചു. 30 വ​രെ ന​ട​ക്കു​ന്ന ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ 34 ചോ​ദ്യ​ങ്ങ​ള​ട​ങ്ങി​യ ചോ​ദ്യാ​വ​ലി​യി​ലൂ​ടെ​യാ​ണ് വീ​ടു​ക​ളു​ടെ വി​വ​ര​ങ്ങ​ള്‍ ശേ​ഖ​രി​ക്കു​ന്ന​ത്. പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലെ താ​ലൂ​ക്കു​ക​ളും ന​ഗ​ര​സ​ഭ​ക​ളും വി​വി​ധ ഹൗ​സ് ലി​സ്റ്റിം​ഗ് ബ്ലോ​ക്കു​ക​ളാ​യി ( എ​ച്ച്എ​ല്‍​ബി) തി​രി​ച്ചാ​ണ് വി​വ​ര​ശേ​ഖ​ര​ണം ന​ട​ത്തു​ന്ന​ത്.

വീ​ടി​ന്‍റെ അ​വ​സ്ഥ, അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ള്‍, ശു​ചി​ത്വ​സൗ​ക​ര്യ​ങ്ങ​ള്‍, ആ​സ്തി​ക​ളും സൗ​ക​ര്യ​ങ്ങ​ളും, സേ​വ​ന​ങ്ങ​ളു​ടെ ല​ഭ്യ​ത​യ​ട​ക്കം എ​ന്യൂ​മ​റേ​റ്റ​ര്‍ ഡി​ജി​റ്റ​ല്‍ സം​വി​ധാ​ന​ത്തി​ലൂ​ടെ ശേ​ഖ​രി​ക്കും.

ജി​ല്ല​യി​ലെ ആ​റു താ​ലൂ​ക്കു​ക​ളി​ലും നാ​ലു ന​ഗ​ര​സ​ഭ​ക​ളി​ലും ആ​ദ്യ​ഘ​ട്ട വി​വ​ര​ശേ​ഖ​ര​ണം ആ​രം​ഭി​ച്ചു. പൊ​തു​ജ​ന​ങ്ങ​ള്‍ ശ​രി​യാ​യ വി​വ​രം ന​ല്‍​കി സെ​ന്‍​സ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി സ​ഹ​ക​രി​ക്ക​ണ​മെ​ന്ന് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

Tags : Local News Nattuvishesham Pathanamthitta

Recent News

Corehub Up