x
ad
Tue, 4 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പു​ലി​ക്ക​ളി സം​ഘ​ങ്ങ​ൾ​ക്ക് ഒ​രു ല​ക്ഷം രൂ​പ കേ​ന്ദ്ര​സ​ഹാ​യം തു​ട​രും

വെബ് ഡെസ്ക്
Published: August 3, 2026 11:42 PM IST | Updated: August 3, 2026 11:42 PM IST

പ്രതീകാത്മക ചിത്രം

തൃ​ശൂ​ർ: കേ​ന്ദ്ര സാം​സ്കാ​രി​ക മ​ന്ത്രാ​ല​യ​ത്തി​നു കീ​ഴി​ലു​ള്ള സൗ​ത്ത് സോ​ണ്‍ ക​ൾ​ച്ച​റ​ൽ സെ​ന്‍റ​ർ പു​ലി​ക്ക​ളി സം​ഘ​ങ്ങ​ൾ​ക്ക് ന​ൽ​കി​വ​രു​ന്ന സാ​ന്പ​ത്തി​ക സ​ഹാ​യം ഈ ​വ​ർ​ഷ​വും തു​ട​രും. പു​ലി​ക്ക​ളി എ​ല്ലാ സം​ഘ​ങ്ങ​ൾ​ക്കും ഒ​രു​ല​ക്ഷം രൂ​പ​യു​ടെ ധ​ന​സ​ഹാ​യം ന​ൽ​കാ​നാ​ണ് തീ​രു​മാ​നം. പു​ലി​ക്ക​ളി സം​ഘ​ങ്ങ​ൾ നേ​രി​ടു​ന്ന ക​ടു​ത്ത സാ​ന്പ​ത്തി​ക പ്ര​തി​സ​ന്ധി​ക്ക് ഒ​രു കൈ​ത്താ​ങ്ങ് എ​ന്ന നി​ല​യി​ലാ​ണ് ക​ഴി​ഞ്ഞ മൂ​ന്നു വ​ർ​ഷ​മാ​യി ഈ ​സ​ഹാ​യം ന​ൽ​കി​വ​രു​ന്ന​ത്.

29ന് ​ന​ട​ക്കു​ന്ന പു​ലി​ക്ക​ളി​യി​ൽ പ​ങ്കെ​ടു​ക്കാ​ൻ ഒ​ന്പ​ത് ടീ​മു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ടെ​ന്ന് സെ​ന്‍റ​ർ ഡ​യ​റ​ക്ട​ർ കെ.​കെ. ഗോ​പാ​ല​കൃ​ഷ്ണ​ൻ അ​റി​യി​ച്ചു. മാ​ന​ദ​ണ്ഡ​ങ്ങ​ൾ അ​നു​സ​രി​ച്ചു​ള്ള ആ​വ​ശ്യ​മാ​യ രേ​ഖ​ക​ൾ സ​മ​ർ​പ്പി​ക്കു​ന്ന മു​റ​യ്ക്ക്, പു​ലി​ക്ക​ളി അ​ര​ങ്ങേ​റി​യ​തി​ന് ശേ​ഷ​മു​ള്ള പ​ത്തു​ദി​വ​സ​ത്തി​ന​കം പു​ലി​ക്ക​ളി​സം​ഘം നേ​താ​ക്ക​ളു​ടെ​യോ, ഗു​ണ​ഭോ​ക്താ​ക്ക​ളു​ടെ​യോ ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ളി​ലേ​ക്ക് സാ​ന്പ​ത്തി​ക സ​ഹാ​യം നേ​രി​ട്ടു നി​ക്ഷേ​പി​ക്കും.

ധ​ന​സ​ഹാ​യ​മെ​ന്ന നി​ല​യി​ൽ ഈ ​വ​ർ​ഷം പ​ങ്കെ​ടു​ക്കു​ന്ന ഓ​രോ ടീ​മി​നും 3.5 ല​ക്ഷം രൂ​പ വീ​തം ന​ൽ​കാ​ൻ തൃ​ശൂ​ർ കോ​ർ​പ​റേ​ഷ​ൻ തീ​രു​മാ​നി​ച്ച​താ​യി ഡെ​പ്യൂ​ട്ടി മേ​യ​ർ എ. ​പ്ര​സാ​ദ് അ​റി​യി​ച്ച​താ​യി പു​ലി​ക്ക​ളി സം​ഘം ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു. ടൂ​റി​സം വ​കു​പ്പ് ഓ​രോ ടീ​മി​നും 50,000 രൂ​പ വീ​ത​മാ​ണ് ന​ൽ​കി​യി​രു​ന്ന​ത്. തു​ക വ​ർ​ധി​പ്പി​ക്കു​മെ​ന്ന് മ​ന്ത്രി പി.​സി. വി​ഷ്ണു​നാ​ഥ് ഉ​റ​പ്പു​ന​ൽ​കി​യി​ട്ടു​ണ്ടെ​ന്ന് പു​ലി​ക്ക​ളി സം​ഘാ​ട​ക സ​മി​തി സെ​ക്ര​ട്ട​റി കെ. ​കേ​ശ​വ​ദാ​സ് പ​റ​ഞ്ഞു. തു​ക ര​ണ്ടു​ല​ക്ഷം രൂ​പ​യാ​ക്കി വ​ർ​ധി​പ്പി​ക്കു​മെ​ന്നാ​ണ് പു​ലി​ക്ക​ളി സം​ഘ​ങ്ങ​ൾ പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

കേ​ന്ദ്ര ടൂ​റി​സം വ​കു​പ്പി​ൽ നി​ന്ന് സ്പോ​ണ്‍​സ​ർ​ഷി​പ് വ​ക​യി​ൽ ഓ​രോ സം​ഘ​ത്തി​നും മൂ​ന്നു​ല​ക്ഷം രൂ​പ ന​ൽ​കു​മെ​ന്ന് ക​ഴി​ഞ്ഞ വ​ർ​ഷം കേ​ന്ദ്ര​മ​ന്ത്രി സു​രേ​ഷ്ഗോ​പി വാ​ഗ്ദാ​നം ചെ​യ്തി​രു​ന്നെ​ങ്കി​ലും തു​ക ല​ഭ്യ​മാ​യി​രു​ന്നി​ല്ല. കൃ​ത്യ​മാ​യ രേ​ഖ​ക​ൾ സ​മ​ർ​പ്പി​ക്കു​ന്ന​തി​ൽ ജി​ല്ലാ ക​ള​ക്ട​ർ അ​ട​ക്കം വീ​ഴ്ച വ​രു​ത്തി​യ​താ​ണ് തു​ക ല​ഭി​ക്കാ​ത്ത​തി​നു കാ​ര​ണ​മെ​ന്ന് സു​രേ​ഷ്ഗോ​പി വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. ഇ​ത​നു​സ​രി​ച്ച് രേ​ഖ​ക​ളെ​ല്ലാം ഉ​ൾ​പ്പെ​ടു​ത്തി വീ​ണ്ടും അ​പേ​ക്ഷ ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നും ഭാ​ര​വാ​ഹി​ക​ൾ പ​റ​യു​ന്നു.

Tags : Nattuvishesham District News Central assistance Rs 1 lakh

Recent News

Corehub Up