x
ad
Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ദു​രി​ത​മൊ​ഴി​യാ​തെ കു​പ്പം സി​എ​ച്ച് ന​ഗ​ർ നി​വാ​സി​ക​ൾ; ചെ​ളിവെ​ള്ള​ പ്ര​ശ്ന​ത്തി​ന് പ​രി​ഹാ​ര​മാ​യി​ല്ല


Published: June 7, 2026 07:44 AM IST | Updated: June 7, 2026 07:44 AM IST

ത​ളി​പ്പ​റ​മ്പ്: ദേ​ശീ​യ​പാ​താ നി​ർ​മാ​ണം ന​ട​ക്കു​ന്ന കു​പ്പം ക​പ്പ​ണ​ത്ത​ട്ടി​ൽ നി​ന്ന് ഒ​ഴു​കി​യെ​ത്തു​ന്ന വെ​ള്ള​വും ചെ​ളി​യും സി​എ​ച്ച് ന​ഗ​റി​ലെ വീ​ടു​ക​ളി​ലേ​ക്കും റോ​ഡു​ക​ളി​ലേ​ക്കും വീ​ണ്ടും ഒ​ഴു​കി​യെ​ത്തി. ഇ​തോ​ടെ വീ​ട്ടു​കാ​ർ വീ​ണ്ടും ക​ടു​ത്ത ദു​രി​ത​ത്തി​ൽ. റോ​ഡി​ലും വീ​ട്ടു​മു​റ്റ​ങ്ങ​ളി​ലും ചെ​ളി കെ​ട്ടി​ക്കി​ട​ക്കു​ന്ന​ത് കാ​ര​ണം വീ​ട്ടി​ൽ നി​ന്ന് പു​റ​ത്തി​റ​ങ്ങാ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ​യി​ലാ​ണ് വീ​ട്ടു​കാ​ർ.

റോ​ഡി​ലെ ചെ​ളി​കാ​ര​ണം ഇ​രു​ച​ക്ര​വാ​ഹ​ന​യാ​ത്ര​ക്കാ​രി​ൽ പ​ല​രും തെ​ന്നി​വീ​ണു. കാ​ൽ​ന​ട പോ​ലും അ​സാ​ധ്യ​മാ​യ രീ​തി​യി​ലാ​ണ് ചെ​ളി​ക്കെ​ട്ട് രൂ​പ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. മ​ഴ​യാ​രം​ഭി​ച്ച​തോ​ടെ എ​ന്നും ചെ​ളി നീ​ക്കം ചെ​യ്യേ​ണ്ട അ​വ​സ്ഥ​യാ​ണ് സി​എ​ച്ച് ന​ഗ​റു​കാ​ർ നേ​രി​ടു​ന്ന​ത്. ര​ണ്ട​രവ​ർ​ഷം മു​ന്പാ​ണ് ഇ​വി​ടെ ദേ​ശീ​യപാ​ത നി​ർ​മാ​ണം ആ​രം​ഭി​ച്ച​ത്. അ​ന്നുമു​ത​ൽ ത​ങ്ങ​ൾ ദു​രി​ത​ത്തി​ലാ​ണെ​ന്ന് പ്രദേശവാസികൾ പ​റ​യു​ന്നു.

കു​പ്പം ക​പ്പ​ണ​ത്ത​ട്ടി​ൽ ദേ​ശീ​യ​പാ​ത നി​ർ​മാ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് വ​ലി​യ രീ​തി​യി​ൽ മ​ണ്ണി​ടി​ച്ച​തോ​ടെ​യാ​ണ് ഇ​ന്ന​ലെ പെ​യ്ത മ​ഴ​യി​ൽ മ​ണ്ണും ചെ​ളി​യും കു​ത്തി​യൊ​ഴു​കി സി​എ​ച്ച് ന​ഗ​റി​ലെ​ത്തി​യ​ത്. പ​ത്തുവീ​ടു​ക​ളി​ല​ട​ക്കം ചെ​ളി​വെ​ള്ള​മെ​ത്തി. ക​പ്പ​ണ​ത്ത​ട്ടി​ൽ മ​ണ്ണി​ടി​ച്ചി​ൽ പ​രി​ഹ​രി​ക്കാ​ൻ കോ​ൺ​ക്രീ​റ്റ് മ​തി​ൽ നി​ർ​മി​ച്ചി​രു​ന്നു​വെ​ങ്കി​ലും ചെ​ളി​വെ​ള്ളം സി​എ​ച്ച് ന​ഗ​റി​ലേ​ക്ക് ഒ​ഴു​കി​യെ​ത്തു​ന്ന​ത് ത​ട​യാ​നാ​യി​ട്ടി​ല്ല.

നാ​ട്ടു​ക​ർ ജ​ന​കീ​യ ക​മ്മ​റ്റി രൂ​പീ​ക​രി​ച്ച് ദേ​ശീ​യ​പാ​ത ഉ​പ​രോ​ധി​ച്ച് ശ​ക്ത​മാ​യ പ്ര​ക്ഷോ​ഭം ന​ട​ത്തി​യി​രു​ന്നു. ഇ​തേ തു​ട​ർ​ന്ന് ജ​ന​പ്ര​തി​നി​ധി​ക​ളും ദേ​ശീ​യ​പാ​ത ഉ​ദ്യോ​ഗ​സ്ഥ​രും നി​ർ​മാ​ണ ക​രാ​റു​കാ​രും ഇ​ട​പെ​ട്ട് പ​രി​ഹാ​ര​മു​ണ്ടാ​ക്കു​മെ​ന്ന് ഉ​റ​പ്പു ന​ൽ​കി​യെ​ങ്കി​ലും ഇ​തു​വ​രെ ശാ​ശ്വ​ത പ​രി​ഹാ​ര​മു​ണ്ടാ​യി​ട്ടി​ല്ല.

K-Rail Survey

Tags : nattu vishesham CH Nagar residents suffer

Recent News

Corehub Up