തൃത്താല ഉപജില്ലാ ഗെയിംസ് ജൂണിയർ വിഭാഗം ഫുട്ബോളിൽ ചാമ്പ്യന്മാരായ ചാലിശേരി ജിഎച്ച്എസ്എസ് ടീം.
കൂറ്റനാട്: തൃത്താല വിദ്യാഭ്യാസ ഉപജില്ലാ ഗെയിംസിൽ ഫുട്ബോൾ മത്സരത്തിൽ ചാലിശേരി ഗവ. ഹയർ സെക്കൻഡറി സ്കൂളിനു മികച്ചനേട്ടം. ജൂണിയർ വിഭാഗത്തിൽ കിരീടം ചൂടിയ ചാലിശേരി, സബ് ജൂണിയർ വിഭാഗത്തിൽ മൂന്നാം സ്ഥാനവും സീനിയർ വിഭാഗത്തിൽ നാലാംസ്ഥാനവും നേടി.
പെരിങ്ങോട് സ്കൂളിൽ മൂന്നുദിവസങ്ങളിലായി നടന്ന മത്സരത്തിൽ ഉപജില്ലയിലെ വിവിധ സ്കൂളുകളിലെ മികച്ച ടീമുകളാണ് മാറ്റുരച്ചത്. ഓരോ മത്സരത്തിലും മികച്ച പോരാട്ടവീര്യം പുറത്തെടുത്ത ചാലിശേരി താരങ്ങൾ ജൂണിയർ വിഭാഗത്തിൽ കിരീടത്തിലേക്ക് മുന്നേറുകയായിരുന്നു.
ഫിസിക്കൽ എഡ്യൂക്കേഷൻ അധ്യാപിക ഷക്കീല മുഹമ്മദ് , വിപിൻ, കോച്ചുമാരായ നബിയിൽ , മിഥിലാജ് എന്നിവരുടെ നിരന്തര പരിശീലനവും കഠിനാധ്വാനവുമാണ് നേട്ടത്തിനു പിന്നിലെന്നു വിദ്യാർഥികൾ പറഞ്ഞു. വിജയികളെ തൃത്താല എഇഒ കെ. പ്രസാദ്, സ്കൂൾ പിടിഎ അഭിനന്ദിച്ചു.
Tags : Nattuvishesham DistrictNews DeepikaNews Champions