x
ad
Sat, 26 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പേ​ട്ടസം​ഘ​ത്തി​ന്‍റെ സ​മൂ​ഹ​പ്പെ​രി​യോ​ൻ ക​ള​ത്തി​ൽ ച​ന്ദ്ര​ശേ​ഖ​ര​ൻ നാ​യ​ർ വി​ട​വാ​ങ്ങി


Published: May 14, 2026 05:59 AM IST | Updated: May 14, 2026 05:59 AM IST

=അ​ന്പ​ല​പ്പു​ഴ: അ​യ്യ​പ്പ​പേ​ട്ട സം​ഘ​ത്തി​ന്‍റെ സ​മൂ​ഹ​പ്പെ​രി​യോ​ൻ ക​ള​ത്തി​ൽ ച​ന്ദ്ര​ശേ​ഖ​ര​ൻ നാ​യ​ർ (93) വി​ട​വാ​ങ്ങി. ഒ​രു ജീ​വി​ത​കാ​ലം മു​ഴു​വ​ൻ അ​യ്യ​പ്പ​സ്വാ​മി​യു​ടെ ഭ​ക്ത​നാ​യി ജീ​വി​ച്ച ച​ന്ദ്ര​ശേ​ഖ​ര​ൻ നാ​യ​ർ മ​ല​ക​യ​റി​യ​ത് 350-ല​ധി​കം ത​വ​ണ. 1989ൽ ​സ​മൂ​ഹ​പ്പെ​രി​യോ​നാ​യി ചു​മ​ത​ല​യേ​റ്റ ഇ​ദ്ദേ​ഹം നീ​ണ്ട 21 വ​ർ​ഷം ഈ ​സ്ഥാ​നം വ​ഹി​ച്ചു. സ്വാ​മി ദ​ർ​ശ​ന​ത്തി​നാ​യി മ​റ്റു ഭ​ക്ത​ർ​ക്കൊ​പ്പം മ​ല​ക​യ​റി​യ ഇ​ദ്ദേ​ഹ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ 300-ല​ധി​കം ആ​ഴി​പൂ​ജ​ക​ളാ​ണ് ന​ട​ന്ന​ത്.

ഇ​ദ്ദേ​ഹ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് അ​മ്പ​ല​പ്പു​ഴ ക്ഷേ​ത്ര​ത്തി​ൽ അ​യ്യ​പ്പ​ഭ​ക്ത​ർ​ക്ക് മ​ണ്ഡ​ല​പൂ​ജ മ​ക​ര​വി​ള​ക്കു​കാ​ല​ത്ത് ഉ​ച്ച​യ്ക്കും രാ​ത്രി​യി​ലും അ​ന്ന​ദാ​നം ന​ട​ത്തി​ത്തു​ട​ങ്ങി​യ​ത്.

മി​ക​ച്ച അ​ധ്യാ​പ​ക​ൻ,ആ​ധ്യാ​ത്മി​ക പ്ര​ഭാ​ഷ​ക​ൻ എ​ന്നീ നി​ല​ക​ളി​ലും തി​ള​ങ്ങി​യ ച​ന്ദ്ര​ശേ​ഖ​ര​ൻ നാ​യ​ർ 20-ാം വ​യ​സി​ലാ​ണ് ആ​ദ്യ​മാ​യി അ​യ്യ​പ്പ​നെ ദ​ർ​ശി​ക്കാ​ൻ ഇ​രു​മു​ടി​ക്കെ​ട്ടു​മേ​ന്തി മ​ല ക​യ​റു​ന്ന​ത്.

1933-ൽ ​ക​ന്നി​മാ​സ​ത്തി​ലെ വി​ശാ​ഖം ന​ക്ഷ​ത്ര​ത്തി​ൽ ക​ള​ത്തി​ൽ കേ​ശ​വ​പി​ള്ള​യു​ടെ​യും ഗൗ​രി​യ​മ്മ​യു​ടെ​യും മ​ക​നാ​യി ജ​ന​നം. കാ​യി​ക അ​ധ്യാ​പ​ക​നാ​യി ജോ​ലി തു​ട​ങ്ങി. എ​ൻ​എ​സ്എ​സി​ന്‍റെ വി​വി​ധ സ്കൂ​ളു​ക​ളി​ൽ ജോ​ലി ചെ​യ്ത​ശേ​ഷം ക​രു​വാ​റ്റ ശ്രീ​കൃ​ഷ്ണ​വി​ലാ​സം എ​ൻ​എ​സ്എ​സ്‌ യുപി​എ​സി​ൽനി​ന്ന് 1989ൽ ​വി​ര​മി​ച്ചു.
മ​ണ്ഡ​ല​പൂ​ജ മ​ക​ര​വി​ള​ക്ക് കാ​ല​ത്ത് ആ​ഴി​പൂ​ജ​ക​ൾ എ​ല്ലാം​ത​ന്നെ ന​ട​ക്കു​ന്ന​ത് സ​മൂ​ഹ പെ​രി​യോ​രു​ടെ മു​ഖ്യ കാ​ർ​മി​ക​ത്വ​ത്തി​ലും മ​റ്റ് ക​ര പെ​രി​യ​സ്വാ​മി​മാ​രു​ടെ സ​ഹാ​യ​ത്താ​ലു​മാ​ണ്. അ​മ്പ​ല​പ്പു​ഴ​യു​ടെ ഭ​ക്തി​യു​ടെ മു​ഖ​മു​ദ്ര​യാ​യി​രു​ന്നു ഈ ​സ്വാ​മി​ഭ​ക്ത​ൻ.

Tags : nattu vishesham Chandrasekaran Nair released from the Petta Sangha's

Recent News

Corehub Up