മന്നയുടെ മൂന്നാം വാര്‍ഷിക സമ്മേളനം
കോതമംഗലം: ജീവകാരുണ്യ പ്രസ്ഥാനങ്ങള്‍ കാലഘട്ടത്തിന്റെ അനിവാര്യതയാണെന്നും കൂടുതല്‍ ജനങ്ങള്‍ ജീവകാരുണ്യമേഖലയിലേക്ക് കടന്ന് വരണമെന്നും ഇറ്റാനഗര്‍ ബിഷപ് മാര്‍ ബെന്നി വര്‍ഗീസ് പുല്പറമ്പിൽ. കെസിബിസി മദ്യ-ലഹരി വിരുദ്ധസമിതി വടാട്ടുപാറ യൂണിറ്റിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ജീവകാരുണ്യ പ്രസ്ഥാനമായ മന്നയുടെ മൂന്നാം വാര്‍ഷികം കോതമംഗലം സെന്റ് ജോസഫ്സ് അസൈലം ഹാളില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മന്ന കഴിഞ്ഞ മൂന്നു വര്‍ഷമായി കോതമംഗലം താലൂക്ക് ആശുപത്രിയില്‍ ശനിയാഴ്ച ദിവസങ്ങളില്‍ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കുമായി സൗജന്യ ഉച്ചഭക്ഷണം നല്‍കിയിരുന്നു. ഇതോടൊപ്പം ചികിത്സാസഹായവും രക്തദാനവും നടത്തുന്നുണ്ട്. ചടങ്ങിൽ വടാട്ടുപാറ സെന്റ് മേരീസ് പള്ളി വികാരി ഫാ. ജോര്‍ജ് പീച്ചാനിക്കുന്നേല്‍ അധ്യക്ഷത വഹിച്ചു. ജെയിംസ് കോറമ്പേല്‍, ജോയി പനയ്ക്കല്‍, കെ.വി. ഏണസ്റ്റ്, സിസ്റ്റര്‍ റാണി മരിയ, ഏലിയാമ്മ പൗലോസ് എന്നിവരെ ബിഷപ്, രൂപത ഫാമിലി അപ്പോസ്തോലേറ്റ് ഡയറക്ടര്‍ ഫാ. ആന്റണി പുത്തന്‍കുളം, നാടുകാണി പള്ളി വികാരി ഫാ. അഡ്വ. റോബിന് പടിഞ്ഞാറേകൂറ്റ് എന്നിവര്‍ ചേര്‍ന്ന് ആദരിച്ചു.
രൂപത ജനറല്‍ സെക്രട്ടറി ജോണി കണ്ണാടന്‍, ബിജു വെട്ടിക്കുഴ, കെ.എം. ജോയി, ജോണ്സണ് കറുകപ്പിള്ളില്‍, മുരളി കുട്ടമ്പുഴ, ജിജു വര്‍ഗീസ്, സിസ്റ്റര്‍ ലിസീന, സിസ്റ്റര്‍ റെജീന, ജോസ് കൈതമന, പോള്‍ കൊങ്ങാടന്‍, തോമസ് തറമുട്ടം, മാര്ട്ടിന് കീഴേമാടന്‍, സാബു കുരിശിങ്കല്‍, മാത്യു ആന്റോ, ഫ്രാന്‍സിസ് അമ്പാട്ട്, സിജി ബിജു, എന്നിവര്‍ പ്രസംഗിച്ചു.
Tags : Nattuvishesham Districtnews Deepikanews Varghese Pulparambil