x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ര്‍ ഇ​ട​മ​ല​ക്കു​ടി സ​ന്ദ​ര്‍​ശി​ച്ചു


Published: February 12, 2026 09:47 PM IST | Updated: February 12, 2026 09:47 PM IST

മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ര്‍ ര​ത്ത​ന്‍ യു. ​ഖേ​ല്‍​ക്ക​ര്‍ ഇ​ട​മ​ല​ക്കു​ടി​യി​ലെ​ത്തി​യ​പ്പോ​ള്‍.‌

ഇ​ടു​ക്കി: തീ​വ്ര വോ​ട്ട​ര്‍​പ​ട്ടി​ക പ​രി​ഷ്‌​ക​ര​ണം ന​ട​പ്പാ​ക്കു​ന്ന​തി​ല്‍ കേ​ര​ളം മി​ക​ച്ച പു​രോ​ഗ​തി കൈ​വ​രി​ച്ചു​വെ​ന്നും നി​ശ്ച​യി​ച്ച​തി​നേ​ക്കാ​ള്‍ ര​ണ്ടു​ദി​വ​സം മു​ന്‍​പേ ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തീ​ക​രി​ക്കാ​നാ​ണ് ഉ​ദ്ദേ​ശി​ക്കു​ന്ന​തെ​ന്നും മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ര്‍ ര​ത്ത​ന്‍ യു. ​ഖേ​ല്‍​ക്ക​ര്‍. നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു മു​ന്നോ​ടി​യാ​യി ഇ​ട​മ​ല​ക്കു​ടി സ​ന്ദ​ര്‍​ശി​ക്കാ​നെ​ത്തി​യ​താ​യി​രു​ന്നു അ​ദ്ദേ​ഹം.

21ന് ​അ​ന്തി​മ വോ​ട്ട​ര്‍​പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ക്കും. പ​ട്ടി​ക​യി​ല്‍ പേ​ര് ഉ​ള്‍​പ്പെ​ടു​ത്തു​ന്ന​തി​നും മാ​റ്റ​ങ്ങ​ള്‍ വ​രു​ത്തു​ന്ന​തി​നും വോ​ട്ട​ര്‍​മാ​ര്‍​ക്ക് ബി​എ​ല്‍​ഒ​മാ​രെ​യോ ഇ​ആ​ര്‍​ഒ​മാ​രെ​യോ സ​മീ​പി​ക്കാം. അ​ന്തി​മ വോ​ട്ട​ര്‍​പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ച്ചാ​ലും നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ പ​ത്രി​ക സ​മ​ര്‍​പ്പി​ക്കാ​നു​ള്ള അ​വ​സാ​ന തീ​യ​തി​യു​ടെ ത​ലേ​ദി​വ​സം വ​രെ പേ​ര് ഉ​ള്‍​പ്പെ​ടു​ത്താ​നാ​കും.

62 നി​യ​മ​സ​ഭാ മ​ണ്ഡ​ല​ങ്ങ​ളി​ല്‍ എ​സ്‌​ഐ​ആ​ര്‍ ഹി​യ​റിം​ഗ് മു​ഴു​വ​നാ​യും പൂ​ര്‍​ത്തീ​ക​രി​ച്ചു. ദേ​വി​കു​ളം നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലും മ​ണ്ഡ​ല​ത്തി​ല്‍ ഉ​ള്‍​പ്പെ​ടു​ന്ന ഇ​ട​മ​ല​ക്കു​ടി​യി​ലും ഹി​യ​റിം​ഗ് കൃ​ത്യ​മാ​യി പൂ​ര്‍​ത്തീ​ക​രി​ക്കാ​നാ​യി. ഹി​യ​റിം​ഗി​ല്‍ യാ​തൊ​രു ബു​ദ്ധി​മു​ട്ടു​മു​ണ്ടാ​യി​ല്ലെ​ന്നാ​ണ് ഇ​ട​മ​ല​ക്കു​ടി​യി​ലെ വോ​ട്ട​ര്‍​മാ​ര്‍ അ​റി​യി​ച്ച​ത്. വോ​ട്ട​ര്‍​മാ​രും ബി​എ​ല്‍​ഒ​മാ​രും രാ​ഷ്‌​ട്രീ​യ പാ​ര്‍​ട്ടി​ക​ളും ഇ​ല​ക്‌​ഷ​ന്‍ വി​ഭാ​ഗ​ത്തി​ന് ന​ല്ല പി​ന്തു​ണ​യാ​ണ് ന​ല്‍​കി​യ​തെ​ന്നും മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ര്‍ പ​റ​ഞ്ഞു.

സം​സ്ഥാ​ന​ത്തെ ഏ​ക ഗോ​ത്ര​വ​ര്‍​ഗ പ​ഞ്ചാ​യ​ത്താ​യ ഇ​ട​മ​ല​ക്കു​ടി​യി​ലെ ഇ​ഡ​ലി​പ്പാ​റ​ക്കു​ടി, സൊ​സൈ​റ്റി​ക്കു​ടി, മീ​ന്‍​കു​ത്തി​ക്കു​ടി, അ​മ്പ​ല​പ്പ​ടി​ക്കു​ടി ഉ​ന്ന​തി​ക​ളി​ലെ നി​വാ​സി​ക​ളു​മാ​യി മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ര്‍ ആ​ശ​യ​വി​നി​മ​യം ന​ട​ത്തി. അ​മ്പ​ല​പ്പ​ടി​ക്കു​ടി ഉ​ന്ന​തി​യി​ലെ ഏ​റ്റ​വും പ്രാ​യം കൂ​ടി​യ വോ​ട്ട​റാ​യ 90 വ​യ​സു​ള്ള ദൊ​ര​സ്വാ​മി​യു​ടെ വീ​ടും അ​ദ്ദേ​ഹം സ​ന്ദ​ര്‍​ശി​ച്ചു. വോ​ട്ടു ചെ​യ്യു​ന്ന​തി​ന് മു​ട​ക്കം വ​രു​ത്ത​രു​തെ​ന്നും മ​റ്റു​ള്ള​വ​രെ​യും സ​മ്മ​തി​ദാ​ന അ​വ​കാ​ശം നി​ര്‍​വ​ഹി​ക്കാ​ന്‍ പ്രേ​രി​പ്പി​ക്ക​ണ​മെ​ന്നും ദൊ​ര​സ്വാ​മി​യെ അ​ദ്ദേ​ഹം ഓ​ര്‍​മി​പ്പി​ച്ചു. പ​ഞ്ചാ​യ​ത്തി​ലെ പോ​ളിം​ഗ് ബൂ​ത്താ​യ ഇ​ട​മ​ല​ക്കു​ടി ഗ​വ. ട്രൈ​ബ​ല്‍ യു​പി സ്‌​കൂ​ളി​ലെ ക്ര​മീ​ക​ര​ണ​ങ്ങ​ളും അ​ദ്ദേ​ഹം വി​ല​യി​രു​ത്തി.

ദേ​വി​കു​ളം സ​ബ് ക​ള​ക്‌​ട​ര്‍ വി.​എം. ആ​ര്യ, ഇ​ല​ക്‌​ഷ​ന്‍ ഡെ​പ്യൂ​ട്ടി ക​ള​ക്‌​ട​ര്‍ സു​ജ വ​ര്‍​ഗീ​സ്, മൂ​ന്നാ​ര്‍ ഡി​വൈ​എ​സ്പി എ​സ്. ച​ന്ദ്ര​കു​മാ​ര്‍, ദേ​വി​കു​ളം ത​ഹ​സി​ല്‍​ദാ​ര്‍ ജി. ​അ​ജേ​ഷ്, റേ​ഞ്ച് ഫോ​റ​സ്റ്റ് ഓ​ഫീ​സ​ര്‍ കെ. ​അ​ഭി​ലാ​ഷ്, സെ​ക്‌​ഷ​ന്‍ ഫോ​റ​സ്റ്റ് ഓ​ഫീ​സ​ര്‍ കെ.​ജി. മു​ര​ളി എ​ന്നി​വ​രും ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു.

Tags : Chief Electoral Officer nattuvishesham local news

Recent News

Corehub Up