x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പെ​രു​ന്നാ​ൾ: സെ​ന്‍റ് ജോ​ണ്‍​സ് ഓ​ര്‍​ത്ത​ഡോ​ക്‌​സ് പ​ള്ളി​യി​ൽ


Published: April 21, 2026 06:48 AM IST | Updated: April 21, 2026 06:48 AM IST

ഞാ​റ​ക്കാ​ട്: സെ​ന്‍റ് ജോ​ണ്‍​സ് ഓ​ര്‍​ത്ത​ഡോ​ക്‌​സ് പ​ള്ളി​യി​ല്‍ വി​ശു​ദ്ധ ഗീ​വ​ർ​ഗീ​സ് സ​ഹ​ദാ​യു​ടെ ശ്രാ​ദ്ധ പെ​രു​ന്നാ​ളി​ന് കൊ​ടി​യേ​റി. 23നും 24​നും പ്ര​ധാ​ന പെ​രു​ന്നാ​ൾ ആ​ഘോ​ഷി​ക്കു​മെ​ന്ന് വി​കാ​രി ഫാ. ​കു​ര്യാ​ക്കോ​സ് തോ​മ​സ് അ​റി​യി​ച്ചു. 23ന് ​വൈ​കു​ന്നേ​രം ഏ​ഴി​ന് സ​ന്ധ്യാ​ന​മ​സ്‌​കാ​രം, 8.30ന് ​പ്ര​ദ​ക്ഷി​ണം (സെ​ന്‍റ് ജോ​ര്‍​ജ് കു​രി​ശു​പ​ള്ളി), ആ​ശീ​ര്‍​വാ​ദം. നേ​ർ​ച്ച​സ​ദ്യ24ന് ​രാ​വി​ലെ ഏ​ഴി​ന് പ്ര​ഭാ​ത​ന​മ​സ്‌​കാ​രം, എ​ട്ടി​ന് മൂ​ന്നി​ന്മേ​ല്‍ കു​ര്‍​ബാ​ന, പ്ര​ദ​ക്ഷി​ണം (സെ​ന്‍റ് ജോ​ര്‍​ജ് കു​രി​ശി​ങ്ക​ലേ​യ്ക്ക്), ആ​ശീ​ര്‍​വാ​ദം, ലേ​ലം, നേ​ർ​ച്ച​സ​ദ്യ, കൊ​ടി​യി​റ​ക്ക്.

ക​റു​ക​പ്പി​ള്ളി സെ​ന്‍റ് ജോ​ർ​ജ് പ​ള്ളി​യി​ൽ

കോ​ല​ഞ്ചേ​രി: ക​റു​ക​പ്പി​ള്ളി സെ​ന്‍റ് ജോ​ർ​ജ് യാ​ക്കോ​ബാ​യ സു​റി​യാ​നി പ​ള്ളി​യി​ൽ 65- മ​ത് പ്ര​ധാ​ന പെ​രു​ന്നാ​ളും ദേ​വാ​ല​യ സ​മ​ർ​പ​ണ കൂ​ദാ​ശ​യു​ടെ 37-ാം വാ​ർ​ഷി​ക​വും ഇ​ന്ന് മു​ത​ൽ 23വ​രെ ആ​ഘോ​ഷി​ക്കും. ഇ​ന്ന് രാ​വി​ലെ എ​ട്ടി​ന് മൂ​ന്നി​ന്മേ​ൽ കു​ർ​ബാ​ന, 10.15ന് ​കൊ​ടി​യേ​റ്റ്, 10.30ന് ​പാ​യ​സ നേ​ർ​ച്ച, വൈ​കി​ട്ട് 6.30ന് ​സ​ന്ധ്യാ പ്രാ​ർ​ഥ​ന, 7.30ന് ​പ്ര​ദ​ക്ഷി​ണം, രാ​ത്രി 10.15ന് ​നേ​ർ​ച്ച സ​ദ്യ. നാ​ളെ രാ​വി​ലെ എ​ട്ടി​ന് അ​ഞ്ചി​ന്മേ​ൽ കു​ർ​ബാ​ന (മാ​ത്യൂ​സ് മാ​ർ ഇ​വാ​നി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത), 10ന് ​ലേ​ലം, 10.45ന് ​പ്ര​ദ​ക്ഷി​ണം, 12ന് ​നേ​ർ​ച്ച സ​ദ്യ, വൈ​കി​ട്ട് 6.30ന് ​സ​ന്ധ്യാ പ്രാ​ർ​ഥ​ന, 7.30ന് ​പ്ര​ദ​ക്ഷി​ണം, 10.15ന് ​നേ​ർ​ച്ച സ​ദ്യ. 23ന് ​രാ​വി​ലെ എ​ട്ടി​ന് അ​ഞ്ചി​ന്മേ​ൽ കു​ർ​ബാ​ന (മാ​ത്യൂ​സ് മോ​ർ അ​പ്രേം മെ​ത്രാ​പ്പോ​ലീ​ത്ത), 10.45ന് ​ലേ​ലം, 11ന് ​പ്ര​ദ​ക്ഷി​ണം, 12.05ന് ​നേ​ർ​ച്ച സ​ദ്യ, ഉ​ച്ച​ക്ക് ഒ​ന്നി​ന് കൊ​ടി​യി​റ​ക്ക്, വൈ​കി​ട്ട് 6.30ന് ​ഗാ​ന​മേ​ള.

Tags : nattu vishesham Child: St. John's Orthodox Church

Recent News

Corehub Up