x
ad
Wed, 5 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ചി​ന്ന​ക്ക​ട, ഇ​ട​മ​ണ്‍ റോ​ഡ് വി​ക​സ​നം: മു​ഖ്യ​മ​ന്ത്രി​ക്ക് ക​ത്ത് ന​ല്‍​കി എം​പി

വെബ് ഡെസ്ക്
Published: August 5, 2026 04:14 AM IST | Updated: August 5, 2026 04:14 AM IST

എ​ന്‍.​കെ. പ്രേ​മ​ച​ന്ദ്ര​ന്‍

കൊ​ല്ലം: ചി​ന്ന​ക്ക​ട, ഇ​ട​മ​ണ്‍ റോ​ഡ് പ​ര​മാ​വ​ധി വീ​തി​യി​ല്‍ വി​ക​സി​പ്പി​ക്കാ​ന്‍ ആ​വ​ശ്യ​മാ​യ സ്ഥ​ലം ല​ഭ്യ​മാ​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച് ച​ര്‍​ച്ച ചെ​യ്യാ​ന്‍ റ​വ​ന്യു, പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് മ​ന്ത്രി​മാ​രു​ടെ​യും ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും സം​യു​ക്ത യോ​ഗം മു​ഖ്യ​മ​ന്ത്രി​യു​ടെ സാ​ന്നി​ധ്യ​ത്തി​ല്‍ ചേ​ര​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് എ​ന്‍.​കെ. പ്രേ​മ​ച​ന്ദ്ര​ന്‍ എം​പി മു​ഖ്യ​മ​ന്ത്രി​ക്കും മ​ന്ത്രി​മാ​രാ​യ ബി​ന്ദു കൃ​ഷ്ണ, പി.​സി. വി​ഷ്ണു​നാ​ഥ് എ​ന്നി​വ​ര്‍​ക്കും ക​ത്ത് ന​ല്‍​കി.

റോ​ഡ് വി​ക​സ​നം സം​ബ​ന്ധി​ച്ച് കേ​ന്ദ്ര​മ​ന്ത്രി നി​തി​ന്‍ ഗ​ഡ്ക​രി​യു​മാ​യി ച​ര്‍​ച്ച ന​ട​ത്തി​യി​രു​ന്നു. 447 കോ​ടി​യു​ടെ പ​ദ്ധ​തി കേ​ന്ദ്ര റോ​ഡ് ഗ​താ​ഗ​ത​വും ദേ​ശീ​യ​പാ​ത​യും മ​ന്ത്രാ​ല​യം ത​ത്വ​ത്തി​ല്‍ അം​ഗീ​ക​രി​ച്ച​താ​ണെ​ന്നും സ്ഥ​ലം ഏ​റ്റെ​ടു​ത്തു ന​ല്‍​കു​ന്ന​തി​ല്‍ അ​ന്ന​ത്തെ സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ താ​ത്പ​ര്യം കാ​ണി​ക്കാ​ത്ത​തി​നാ​ല്‍ പ​ദ്ധ​തി ഉ​പേ​ക്ഷി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു.

സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ സ്ഥ​ലം ല​ഭ്യ​മാ​ക്കാ​ന്‍ സ​ന്ന​ദ്ധ​മാ​ണെ​ങ്കി​ല്‍ റോ​ഡ് പ​ര​മാ​വ​ധി വീ​തി​യി​ല്‍ വി​ക​സി​പ്പി​ക്കു​ന്ന​തി​നു​ള്ള പ​രി​ശോ​ധ​ന ന​ട​ത്തി ന​ട​പ​ടി സ്വീ​ക​രി​ക്കാ​ന്‍ ത​യാ​റാ​ണെ​ന്നും മ​ന്ത്രി ഉ​റ​പ്പു​ന​ല്‍​കി​യി​ട്ടു​ണ്ട്. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പ്ര​ത്യേ​ക യോ​ഗം വി​ളി​ച്ചു ചേ​ര്‍​ക്കാ​ന്‍ ക​ത്ത് ന​ല്‍​കി​യ​ത്. ചി​ന്ന​ക്ക​ട മു​ത​ല്‍ ഇ​ട​മ​ണ്‍ വ​രെ​യു​ള്ള പാ​ത​യു​ടെ വി​ക​സ​നം അ​നി​വാ​ര്യ​മാ​ണെ​ന്നും എം​പി പ​റ​ഞ്ഞു.

Tags : Nattuvishesham Local News Chinnakkada MP writes letter

Recent News

Corehub Up