പ്രതീകാത്മക ചിത്രം
നെടുമങ്ങാട് : സിഐടിയു ജില്ലാ സമ്മേളനത്തിന് ഇന്ന് നെടുമങ്ങാട് തുടക്കമാകും. എസ്.എസ്. പോറ്റി സ്മൃതി മണ്ഡപത്തിൽ നിന്നുള്ള ദീപശിഖാറാലിയും ആനത്തലവട്ടം ആനന്ദൻ സ്മൃതി മണ്ഡപത്തിൽ നിന്നുള്ള പതാകജാഥയും കൊല്ലങ്കാവ് ചന്ദ്രൻ സ്മൃതി മണ്ഡപത്തിൽനിന്നുള്ള കൊടിമരജാഥയും വൈകുന്നേരം അഞ്ചിനു നെടുമങ്ങാട് ചന്തമുക്കിൽ സംഗമിക്കും. തുടർന്ന് എം.ടി. ഹാളിലെ സമ്മേളന നഗരിയിൽ പതാക ഉയർത്തും. പ്രതിനിധി സമ്മേളനം സിഐടിയു അഖിലേന്ത്യാ സെക്രട്ടറി കെ.എൻ. ഗോപിനാഥ് ഉദ്ഘാടനം ചെയ്യും.
3,61,670 അംഗങ്ങളെ പ്രതിനിധീകരിച്ച് 129 വനിതകൾ ഉൾപ്പെടെ 450 പ്രതിനിധികളും 10 സൗഹൃദ പ്രതിനിധികളും പങ്കെടുക്കും. 18നു വൈകുന്നേരം നാലിനു പഴകുറ്റിയിൽനിന്നും ആരംഭിക്കുന്ന പ്രകടനം സത്രംമുക്ക്, സൂര്യറോഡ്, ചന്തമുക്ക് വഴി കല്ലിംഗൽ ഗ്രൗണ്ടിൽ എത്തിച്ചേരും.പൊതുസമ്മേളനം സിഐടിയു സംസ്ഥാന പ്രസിഡന്റ് ടി.പി.രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. പ്രതിനിധി സമ്മേളനത്തിലും പൊതുസമ്മേളനത്തിലും വി. ശിവൻകുട്ടി, വി. ജോയി എംഎൽഎ, കെ.എസ്. സുനിൽകുമാർ, എസ്. പുഷ് പലത, സി. ജയൻ ബാബു, ആർ. രാമു തുടങ്ങിയവർ പങ്കെടുക്കുമെന്ന് സംഘാടകസമിതി ഭാരവാഹികളായ അഡ്വ. ആർ. ജയദേവൻ, ചെറ്റച്ചൽ സഹദേവൻ, കെ.പി. പ്രമോഷ് തുടങ്ങിയവർ പത്രസമ്മേളനത്തിൽ അറിയിച്ചു.