ലഹരിക്കെതിരെ പുതുവെളിച്ചം ക്ലീൻ ഫ്യൂച്ചർ ഫോറം സമിതി രൂപീകരണയോഗം
വണ്ടിത്താവളം: നാടിനെ കാർന്നുതിന്നുന്ന മയക്കുമരുന്നിനെതിരെ പെരുമാട്ടി, നന്ദിയോട്, കൈപ്പയന് കൊളുമ്പിൽ മയക്കുമരുന്നില്ലാത്ത എന്റെ നാട് എന്ന ലക്ഷ്യവുമായി പുതുവെളിച്ചം ക്ലീൻ ഫ്യൂച്ചർ ഫോറം സമിതി രൂപീകരിച്ചു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. സുരേഷ് പരിപാടി ഉദ്ഘാടനം ചെയ്തു. എസ്. സന്തോഷ് അധ്യക്ഷത വഹിച്ചു . മീനാക്ഷിപുരം സ്റ്റേഷൻ സബ് ഇൻസ്പെക്ടർ എം. അഫ്സൽ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ചിറ്റൂർ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ എം.എൻ. സുരേഷ് ബാബു ബോധവത്കരണ ക്ലാസ് നടത്തി.
നാടൻപാട്ടു കലാകാരൻ പ്രണവം ശശി, വടവന്നൂർ കുമരേഷ്, ജില്ല പഞ്ചായത്തംഗം ടി. മഹേഷ്, കൂടാരം ട്രസ്റ്റ് പ്രസിഡന്റ് കെ.എ. വിജയകൃഷ്ണൻ, മനോജ്, ശെൽവൻ, വാർഡ് മെംബർ സരസു കൃഷ്ണൻ, അധ്യാപിക ഷീന മുരുകേശൻ എന്നിവർ പ്രസംഗിച്ചു.
Tags : Nattuvishesham District News Clean Future Forum Nandi river pollution