x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ശു​ചി​ത്വ സു​ന്ദ​ര ചാ​ല: മെ​ഗാ ശു​ചീ​ക​ര​ണം നടത്തി


Published: January 17, 2026 01:56 AM IST | Updated: January 17, 2026 01:56 AM IST

എ​ട​ക്കാ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ചാ​ല ടൗ​ണി​ല്‍ ന​ട​ന്ന മെ​ഗാ ശു​ചീ​ക​ര​ണം മ​ന്ത്രി ക​ട​ന്ന​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

ക​ണ്ണൂ​ർ: ന​മ്മു​ടെ ചാ​ല ശു​ചി​ത്വ സു​ന്ദ​രം, കൈ​ക​ള്‍ കോ​ര്‍​ക്കാം നാ​ടി​ന്‍റെ ന​ന്മ​യ്ക്ക്' കാ​മ്പ​യി​ന്‍റെ ഭാ​ഗ​മാ​യി എ​ട​ക്കാ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ചാ​ല ടൗ​ണി​ല്‍ മെ​ഗാ ശു​ചീ​ക​ര​ണം സം​ഘ​ടി​പ്പി​ച്ചു. മ​ന്ത്രി ക​ട​ന്ന​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ചാ​ല ഗ​വ. ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ള്‍ മു​ത​ല്‍ ചാ​ല ജം​ഗ്ഷ​ന്‍ വ​രെ മ​ന്ത്രി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ശു​ചീ​ക​രി​ച്ചു.

ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​വി. ബി​ജു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഹ​രി​ത ക​ര്‍​മ സേ​നാം​ഗ​ങ്ങ​ള്‍, ചാ​ല ജി​എ​ച്ച്എ​സ്എ​സ് സ്റ്റു​ഡ​ന്‍​സ് പോ​ലീ​സ് കേ​ഡ​റ്റു​ക​ള്‍, എ​ന്‍​എ​സ്എ​സ് വോ​ള​ന്‍റി​യ​ര്‍​മാ​ര്‍, അ​ധ്യാ​പ​ക​ര്‍, സാ​മൂ​ഹി​ക സ​ന്ന​ദ്ധ പ്ര​വ​ര്‍​ത്ത​ക​ര്‍, രാ​ഷ്ട്രീ​യ​പാ​ര്‍​ട്ടി പ്ര​തി​നി​ധി​ക​ള്‍, ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ള്‍, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ജീ​വ​ന​ക്കാ​ര്‍, വ്യാ​പാ​രി​ക​ള്‍, പ​ള്ളി​ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ള്‍, ഓ​ട്ടോ ടാ​ക്‌​സി ഡ്രൈ​വ​ര്‍​മാ​ര്‍ എ​ന്നി​വ​ര്‍ ശു​ചീ​ക​ര​ണ യ​ജ്ഞ​ത്തി​ല്‍ പ​ങ്കാ​ളി​ക​ളാ​യി.

Tags : Cleanliness nattuvishesham local news

Recent News

Corehub Up