x
ad
Thu, 19 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​റ്റ​കു​റ്റ​പ്പ​ണി​യു​ടെ പേ​രി​ൽ അ​ട​ച്ചു​പൂ​ട്ടി​യി​ട്ട് ഒ​രു മാ​സം

വെബ് ഡെസ്ക്
Published: August 13, 2026 05:48 AM IST | Updated: August 13, 2026 05:48 AM IST

കൊ​ച്ചി ന​ഗ​ര​സ​ഭ ക​രു​വേ​ലി​പ്പ​ടി ഡി​വി​ഷ​നി​ലെ ട​ർ​ഫ് അ​ട​ച്ചു​പൂ​ട്ടി​യ നി​ല​യി​ൽ

ഫോ​ർ​ട്ടു​കൊ​ച്ചി: കൊ​ച്ചി ന​ഗ​ര​സ​ഭ​യു​ടെ ആ​ദ്യ​ത്തെ ട​ര്‍​ഫ് അ​റ്റ​കു​റ്റപ്പ​ണി​ക​ളു​ടെ പേ​രി​ല്‍ അ​ട​ച്ച് പൂ​ട്ടി​യി​ട്ട് ഒ​രു മാ​സം പി​ന്നി​ടു​ന്നു. ന​ഗ​ര​സ​ഭ ക​രു​വേ​ലി​പ്പ​ടി ഡി​വി​ഷ​നി​ലെ ടി​പ്പ് ടോ​പ്പ് അ​സീ​സ് സ്മാ​ര​ക ട​ര്‍​ഫാ​ണ് അ​ധി​കൃ​ത​ര്‍ അ​റ്റ​കു​റ്റ​പ്പ​ണി​യു​ടെ പേ​രി​ല്‍ അ​ട​ച്ച് പൂ​ട്ടി​യ​ത്. എ​ന്നാ​ല്‍ ഒ​രു മാ​സം പി​ന്നി​ട്ടി​ട്ടും യാ​തൊ​രു അ​റ്റ​കു​റ്റ പ​ണി​ക​ളും ഇ​വി​ടെ ന​ട​ന്നി​ട്ടി​ല്ല.

യു​വാ​ക്ക​ള്‍​ക്ക് ക​ളി​ക്കാ​ന്‍ പൊ​തു​യി​ട​ങ്ങ​ള്‍ കു​റ​വാ​യ കൊ​ച്ചി​യി​ല്‍ കു​റ​ഞ്ഞ ചെ​ല​വി​ല്‍ ക​ളി​ക്കാ​ന്‍ സ​ഹാ​യ​ക​ര​മാ​യി​രു​ന്ന ട​ര്‍​ഫാ​ണ് അ​ട​ച്ച് പൂ​ട്ടി​യ​ത്. ഒ​രു കോ​ടി​യോ​ട് അ​ടു​ത്ത് ചി​ല​വ​ഴി​ച്ച് നി​ര്‍​മി​ച്ച ട​ര്‍​ഫി​ന്‍റെ പ​രി​പാ​ല​ന ചു​മ​ത​ല സി ​ഹെ​ഡി​നാ​യി​രു​ന്നു. 2024 ഓ​ഗ​സ്റ്റ് 17 നാ​ണ് സി ​ഹെ​ഡ് ട​ര്‍​ഫി​ന്‍റെ ചു​മ​ത​ല ഏ​റ്റെ​ടു​ത്ത​ത്. ട​ര്‍​ഫ് പ​രി​പാ​ല​ന​ത്തി​നാ​യി ര​ണ്ട് ജോ​ലി​ക്കാ​രേ​യും നി​യോ​ഗി​ച്ചി​രു​ന്നു.

പു​തി​യ കൗ​ണ്‍​സി​ല്‍ നി​ല​വി​ല്‍ വ​ന്ന​തി​ന് പി​ന്നാ​ലെ ഈ ​വ​ര്‍​ഷം  ജ​നു​വ​രി 13 ന് ​സി ഹെ​ഡ് പ​രി​പാ​ല​ന​ത്തി​ല്‍ നി​ന്ന് പി​ന്‍​മാ​റു​ക​യാ​ണെ​ന്ന് കാ​ണി​ച്ച് ന​ഗ​ര​സ​ഭ​യ്ക്ക് ക​ത്ത് ന​ല്‍​കു​ക​യാ​യി​രു​ന്നു. പ​രി​പാ​ല​ന​ത്തി​നും ഫീ​സ് ഈ​ടാ​ക്കു​ന്ന​തി​നും നി​ര​വ​ധി പ​രി​മി​തി​ക​ള്‍ നേ​രി​ടു​ന്ന​താ​യും ന​ഗ​ര​സ​ഭ നേ​രി​ട്ട് ന​ട​ത്തു​ന്ന​താ​യി​രി​ക്കും അ​ഭി​കാ​മ്യം എ​ന്ന് കാ​ണി​ച്ചാ​യി​രു​ന്നു ക​ത്ത് ന​ല്‍​കി​യ​ത്.

Tags : maintenance work. Nattuvishesham Districtnews

Recent News

Corehub Up