വീട്ടുവളപ്പിൽ നിന്ന് പെരുമ്പാമ്പിനെ പിടികൂടിയപ്പോൾ.
മുക്കം: വീട്ടുവളപ്പിൽ നിന്ന് കൂറ്റൻ പെരുമ്പാമ്പിനെ പിടികൂടി. മുക്കം കുറ്റിപ്പാല കിഴക്കുംപാടം സ്വദേശി അനൂപിന്റെ വീടിന്റെ പുറകിലെ പറമ്പിൽ നിന്നാണ് പെരുമ്പാമ്പിനെ പിടികൂടിയത്.ഇന്നലെ പുലർച്ചെ കുടിവെള്ള പദ്ധതിയുടെ പമ്പ്
ഹൗസിലേക്ക് പോവുന്ന ആളാണ് പാമ്പിനെ കണ്ടത്. തുടർന്ന് വീട്ടുകാരെ വിവരം അറിയിക്കുകയും വീട്ടുകാർ വനം വകുപ്പിന് കീഴിലുള്ള ആർആർടി അംഗമായ കബീർ കള്ളൻതോടിനെ വിവരം അറിയിക്കുകയും ചെയ്തതോടെ കബീർ എത്തി പാമ്പിനെ പിടികൂടുകയായിരുന്നു.
നിരവധി വീടുകളുള്ള സ്ഥലത്തെ പറമ്പിലെ പൊത്തിൽ കയറിയ പാമ്പിനെ ഏറെ പണിപ്പെട്ടാണ് പിടികൂടിയത്. പിടികൂടിയ പാമ്പിനെ വനം വകുപ്പിന്റെ താമരശേരി ഓഫീസിൽ എത്തിക്കും. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് തൊട്ടടുത്തുള്ള അങ്കണവാടിക്ക് പുറകിലുള്ള പറമ്പിലെ മരത്തിൽ നിന്നും പെരുമ്പാമ്പിനെ പിടികൂടിയിരുന്നു.
Tags : Nattuvishesham Local News Cobra caught