x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​പ്പി​ക്കൃ​ഷി: പ്രി​യ​ങ്ക ഗാ​ന്ധി ക​ത്ത് ന​ൽ​കി


Published: January 18, 2026 04:48 AM IST | Updated: January 18, 2026 04:48 AM IST

ക​ൽ​പ്പ​റ്റ: കാ​പ്പി​ക്കൃ​ഷി കാ​ർ​ഷി​ക വി​ള​ക​ളു​ടെ ഇ​ൻ​ഷ്വ​റ​ൻ​സ് പ​ദ്ധ​തി​യാ​യ പ്ര​ധാ​ന​മ​ന്ത്രി ഫ​സ​ൽ ഭീ​മ പ​ദ്ധ​തി​യി​ൽ ഉ​ൾ​പെ​ടു​ത്തു​ന്ന​തി​ന് പ്രി​യ​ങ്ക ഗാ​ന്ധി എം​പി കേ​ന്ദ്ര വാ​ണി​ജ്യ-​വ്യ​വ​സാ​യ മ​ന്ത്രി പി​യു​ഷ് ഗോ​യ​ലി​ന് ക​ത്ത് ന​ൽ​കി.

വ​യ​നാ​ട്ടി​ൽ കാ​പ്പി​ക്ക​ർ​ഷ​ക​രു​മാ​യി പ്രി​യ​ങ്ക ഗാ​ന്ധി നേ​ര​ത്തേ ന​ട​ത്തി​യ കൂ​ടി​ക്കാ​ഴ്ച​യി​ൽ ഉ​യ​ർ​ന്ന പ്ര​ധാ​ന ആ​വ​ശ്യ​മാ​യി​രു​ന്നു ഇ​ത്. പ്ര​തി​കൂ​ല കാ​ലാ​വ​സ്ഥ​യി​ൽ വി​ള​നാ​ശം സം​ഭ​വി​ക്കു​ന്ന​വ​ർ​ക്ക് അ​ർ​ഹ​മാ​യ ന​ഷ്ട​പ​രി​ഹാ​രം പ​ദ്ധ​തി​യി​ലൂ​ടെ ഉ​റ​പ്പാ​ക്കാ​ൻ ക​ഴി​യും. ഇ​തു​സം​ബ​ന്ധി​ച്ച് മ​ന്ത്രാ​ല​യ​ത്തി​നു കോ​ഫി ബോ​ർ​ഡ് ശി​പാ​ർ​ശ ന​ൽ​കി​യി​ട്ടു​ണ്ട്.

ചെ​ങ്കു​ത്താ​യ ഭൂ​പ്ര​ദേ​ശ​ത്ത് ഡ്രി​പ് ഇ​റി​ഗേ​ഷ​നു ന​ൽ​കു​ന്ന സ​ബ്സി​ഡി പ​ര്യാ​പ്ത​മ​ല്ല. കാ​പ്പി​ച്ചെ​ടി​ക​ൾ റീ ​പ്ലാ​ന്‍റ് ചെ​യ്യു​ന്ന​തി​നു​ള്ള സ​ബ്സി​ഡി ചെ​ടി​ക​ൾ മു​ഴു​വ​നാ​യി പി​ഴു​തു​മാ​റ്റു​ന്ന​തി​ന് മാ​ത്ര​മാ​ണ് ല​ഭി​ക്കു​ന്ന​ത്.

ഗ്രാ​ഫ്റ്റിം​ഗ് ഉ​ൾ​പ്പ​ടെ പു​തി​യ രീ​തി​ക​ൾ​ക്കും സ​ബ്സി​ഡി ന​ൽ​ക​ണം. പ​ട്ടി​ക​വ​ർ​ഗ വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട​ത​ട​ക്കം ക​ർ​ഷ​ക​രു​ള്ള ജി​ല്ല​യി​ൽ സ​ബ്സി​ഡി​യു​ടെ ഉ​യ​ർ​ന്ന പ​രി​ധി ജ​ല​സേ​ച​ന​ത്തി​നു​ൾ​പ്പ​ടെ നി​ക്ഷേ​പം ന​ട​ത്തു​ന്ന​തി​ൽ ത​ട​സ​മു​ണ്ടാ​ക്കു​ന്നു​ണ്ട്. സ​ബ്സി​ഡി പ​രി​ധി ക​ർ​ഷ​ക​ർ​ക്ക് ഗു​ണം ചെ​യ്യു​ന്ന വി​ധ​ത്തി​ൽ പു​ന​ർ​നി​ശ്ച​യി​ക്ക​ണം.

ഉ​ന്ന​ത ഗു​ണ​നി​ല​വാ​ര​മു​ള്ള കാ​പ്പി ഉ​ദ്പാ​ദ​ന​ത്തി​ന് അ​ന്താ​രാ​ഷ്ട്ര അം​ഗീ​കാ​രം ല​ഭി​ച്ച ജി​ല്ല​യി​ലെ ക​ർ​ഷ​ക​ർ​ക്ക് ഉ​ദ്പാ​ദ​ന​ക്ഷ​മ​ത വ​ർ​ധി​പ്പി​ക്കാ​ൻ ക​ഴി​യു​ന്ന രീ​തി​യി​ൽ സ​ർ​ക്കാ​ർ പ​ദ്ധ​തി​ക​ൾ പ​രി​ഷ്ക​രി​ക്ക​ണ​മെ​ന്നും ക​ത്തി​ൽ അ​ഭ്യ​ർ​ഥി​ച്ചു.

Tags : Local News Nattuvishesham Wayanad Priyanka Gandhi

Recent News

Corehub Up