x
ad
Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ഹാ​ക​വി വെ​ണ്ണി​ക്കു​ളം ഗോ​പാ​ല​ക്കു​റു​പ്പ് അ​നു​സ്മ​ര​ണം

വെബ് ഡെസ്ക്
Published: August 31, 2026 10:53 PM IST | Updated: August 31, 2026 10:53 PM IST

മ​ഹാ​ക​വി വെ​ണ്ണി​ക്കു​ളം ഗോ​പാ​ല​ക്കു​റു​പ്പ് അ​നു​സ്മ​ര​ണ സ​മ്മേ​ള​നം പ​ഴ​കു​ളം മ​ധു എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

വെ​ണ്ണി​ക്കു​ളം: മ​ല​യാ​ള നാ​ടി​ന് മ​ഹാ​ക​വി വെ​ണ്ണി​ക്കു​ളം ഗോ​പാ​ല​ക്കു​റു​പ്പ് ന​ൽ​കി​യ സം​ഭാ​വ​ന​ക​ൾ ഏ​റെ വ​ലു​തെ​ന്ന് പ​ഴ​കു​ളം മ​ധു എം​എ​ൽ​എ. പ്ര​വാ​സി സം​സ്കൃ​തി അ​സോ​സി​യേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ മ​ഹാ​ക​വി വെ​ണ്ണി​ക്കു​ളം ഗോ​പാ​ല​ക്കു​റു​പ്പി​ന്‍റെ 46-ാമ​ത് ച​ര​മ​വാ​ർ​ഷി​ക ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ചു​ള്ള അ​നു​സ്മ​ര​ണം മ​ഹാ​ക​വി അ​ധ്യാ​പ​ക​ൻ ആ​യി​രു​ന്ന വെ​ണ്ണി​ക്കു​ളം സെ​ന്‍റ് ബ​ഹ​നാ​ൻ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. പ​ണ്ഡി​ത​നും അ​റി​യ​പ്പെ​ട്ട സാ​ഹി​ത്യ​കാ​ര​നു​മാ​യി​രു​ന്ന വെ​ണ്ണി​ക്കു​ളം ഗോ​പാ​ല​ക്കു​റു​പ്പ് കേ​ര​ള​ത്തെ അ​റി​ഞ്ഞു​ള്ള ര​ച​ന​ക​ളാ​ണ് നി​ർ​വ​ഹി​ച്ച​തെ​ന്ന് പ​ഴ​കു​ളം മ​ധു പ​റ​ഞ്ഞു.

ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗം മി​നി തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. തു​രു​ത്തി​ക്കാ​ട് ബി​എ​എം കോ​ള​ജ് മു​ൻ പ്രി​ൻ​സി​പ്പ​ൽ ഡോ. ​ജോ​സ് പാ​റ​ക്ക​ട​വി​ൽ അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തി. പ്ര​വാ​സി സം​സ്കൃ​തി അ​സോ​സി​യേ​ഷ​ന്‍റെ സെ​ക്ര​ട്ട​റി ബി​ജു ജേ​ക്ക​ബ് കൈ​താ​രം, സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ര​ജ​നി ജോ​യ് , സ്കൂ​ൾ പ്ര​ധാ​ന അ​ധ്യാ​പി​ക സൂ​സ​ൻ അ​ല​ക്സാ​ണ്ട​ർ, അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് സാ​മു​വേ​ൽ പ്ര​ക്കാ​നം തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. ച​ട​ങ്ങി​ൽ മ​ഹാ​ക​വി വെ​ണ്ണി​ക്കു​ള​ത്തി​ന്‍റെ തെ​ര​ഞ്ഞെ​ടു​ത്ത ക​വി​ത​ക​ളു​ടെ അ​വ​ത​ര​ണ​വും ഉ​ണ്ടാ​യി​രു​ന്നു.

Tags : Nattuvishesham DistrictNews DeepikaNews Commemoration

Recent News

Corehub Up