കടുത്തുരുത്തിയില്‍ നടത്തിയ ഉമ്മന്‍ ചാണ്ടിയുടെ മൂന്നാം ചരമവാര്‍ഷിക അനുസ്മരണ സമ്മേളനം
കുറവിലങ്ങാട്: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മൂന്നാം ചരമാവാർഷികത്തോടനുബന്ധിച്ചു കോൺഗ്രസ് കുറവിലങ്ങാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കുറവിലങ്ങാട് സെൻട്രൽ ജംഗ്ഷനിൽ പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനവും നടത്തി. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അജോ അറക്കൽ അധ്യക്ഷത വഹിച്ചു. അനുസ്മരണ യോഗം കെപിസിസി മെംബർ അഡ്വ. ടി. ജോസഫ് ഉദ്ഘാടനം ചെയ്തു. ജിൻസൺ ചെറുമല, അനിൽകുമാർ കാരക്കൽ, ടോമിഷ് ഇഗ്നെഷ്യസ്, ശംഭു പ്രസാദ്, ആന്റണി മുണ്ടയ്ക്കൻ, ടോമി ചിറ്റക്കോടം, ടോജോ പാലക്കൽ എന്നിവർ പ്രസംഗിച്ചു. പഞ്ചായത്ത് മെംബർമാരായ ലതിക സാജു, ജോസി അലക്സ്, സിന്ധു രവീന്ദ്രൻ, സോണിയ ജോസഫ്, മെറിൻ ബൈജു എന്നിവർ നേതൃത്വം നൽകി.
കുറവിലങ്ങാട്: ഉമ്മൻചാണ്ടി പഠന ഗവേഷണകേന്ദ്രത്തിന്റെയും ഗാന്ധിദര്‍ശന്‍ സമിതിയുടെയും അഭിമുഖ്യത്തില്‍ ഉമ്മന്‍ചാണ്ടി അനുസ്മരണവും പുഷ്പാര്‍ച്ചനയും നടത്തി. ജോസഫ് സെബാസ്റ്റ്യന്‍ തെന്നാട്ടിലിൽ അധ്യക്ഷത വഹിച്ചു. എന്‍.ടി. തോമസ് സമ്മേളനം ഉദ്ഘാടനം ചെയ്തു. ടോമി പൂവക്കോട്ട്, കെ.ഡി. പ്രകാശന്, കാളികാവ് ശശികുമാര്‍, ഷാജി പുതിയിടം, വി.യു. ചെറിയാന്, സിറിയക് ഐസക്, തോമസ് മുകളേല്‍, ജോഷി പതിയാമറ്റം, എം.ആര്. ദിവാകരന്, തുടങ്ങിയവര്‍ അനുസ്മരണപ്രഭാഷണം നടത്തി.
കടുത്തുരുത്തി: കോണ്‍സ് കടുത്തുരുത്തി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഉമ്മന്‍ ചാണ്ടിയുടെ മൂന്നാം ചരമവാര്‍ഷിക അനുസ്മരണ സമ്മേളനം നടത്തി. കടുത്തുരുത്തി സെന്‍ട്രല്‍ ജംഗ്ഷനില്‍ നടന്ന പരിപാടി ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് ജയിംസ് പുല്ലാപ്പള്ളിയില്‍ ഉദ്ഘാടനം ചെയ്തു. അര്‍ബന്‍ ബാങ്ക് ചെയര്മാന് എം.കെ. സാംബുജി, ഡിസിസി ജനറല്‍ സെക്രട്ടറി ബേബി തൊണ്ടാംകുഴി, സി.കെ. ശശി, ജില്ലാ പഞ്ചായത്ത് അംഗം ആന്മരിയ ജോര്‍ജ്, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ലൈസമ്മ തോമസ്, മിനി ബാബു, പഞ്ചായത്തംഗങ്ങളായ പി.ഡി. ബാബു, മിനു സാവിയോ, രേഷ്മ ദേശികന്‍, നോബി മുണ്ടയ്ക്കന് എന്നിവര്‍ പ്രസംഗിച്ചു.
ഈരാറ്റുപേട്ട: മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഉമ്മന്‍ ചാണ്ടി അനുസ്മരണവും പുഷ്പാര്‍ച്ചനയും നടത്തി. മണ്ഡലം പ്രസിഡന്റ് അനസ് നാസറിന്റെ അധ്യക്ഷതയില്‍ ഡിസിസി ജനറല്‍ സെക്രട്ടറി മുഹമ്മദ് ഇല്യാസ് ഉദ്ഘാടനം ചെയ്തു. യൂത്ത് കോണ്‍ഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് ഷിയാസ് മുഹമ്മദ്, ഈരാറ്റുപേട്ട നഗരസഭാംഗം അഫ്സല് ഇജാസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
മൂന്നിലവ്: മണ്ഡലം കോണ്‍ഗ്രസ് സംഘടിപ്പിച്ച ഉമ്മന്‍ ചാണ്ടി അനുസ്മരണ സമ്മേളനം ഡിസിസി ജനറല്‍ സെക്രട്ടറി ജോയി സ്കറിയ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പയസ് തോമസ് ചൊവ്വാറ്റുകുന്നേല്‍ അധ്യക്ഷതവഹിച്ചു. പഞ്ചായത്തംഗങ്ങളായ ജിനോ ചേറ്റുകുളം. ഗ്രേസമ്മ തോമസ്, ഷിന്‍സ് വാഴയില്‍, മണ്ഡലം ഭാരവാഹികളായ റ്റോമിച്ചല് കുരിശുങ്കല്‍, ജോണി പറമില്, വി.ടി. ഇട്ടിയവിര, ചാക്കോ വാഴയില്‍, ജോസ് ചേമ്പ്ലാനി, എം.സി. ജേക്കബ്, സെബാസ്റ്റ്യന്‍ പുത്തന്‍വീട്ടില്‍, ഉത്തമന് കുന്നുംപുറം, ഡാലി ചെറിയാന് എന്നിവര്‍ പ്രസംഗിച്ചു.
പാലാ: കോണ്‍ഗ്രസ് പാലാ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ അനുസ്മരണവും പുഷ്പാര്‍ച്ചനയും നടത്തി. മണ്ഡലം പ്രസിഡന്റ് തോമസൂട്ടി നെച്ചിക്കാട്ടിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം കെപിസിസി ജനറല്‍ സെക്രട്ടറി ടോമി കല്ലാനി ഉദ്ഘാടനം ചെയ്തു. അഡ്വ. ആര്. മനോജ്, പ്രഫ. സതീഷ് ചൊള്ളാനി, ഷോജി ഗോപി, സാബു ഏബ്രഹാം, വി.സി. പ്രിന്‍സ്, ജോസഫ് ടി. ജോണ്‍, സുനില്‍കുമാര്‍ കെ.പി., ടോണി തൈപറമ്പില്‍, ലിസിക്കുട്ടി മാത്യു, ബിജു മാത്യൂസ്, സന്തോഷ് കെ. മണര്‍കാട്, അനില്‍ മാധവപള്ളി തുടങ്ങിയവര്‍പ്രസംഗിച്ചു.
Tags : Local News Nattuvishesham Umman Chandy