അമ്പലവയല്‍: സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് പള്ളിക്കു കീഴില്‍ എടക്കലിലുള്ള ചാപ്പലില്‍ പരിശുദ്ധ യെല്‍ദോ മോര് ബസേലിയോസ് ബാവയുടെ ഓര്‍മപ്പെരുന്നാളും വിളക്കുനേര്ച്ചയും തുടങ്ങി.
വികാരി ഫാ.ലിന്‍സ് ചെറിയാന് കൊടിയേറ്റി. ഇന്നു വൈകുന്നേരം ആറിന് അമ്പലവയല്‍ പള്ളിയില്‍നിന്നു ചാപ്പലിലേക്ക് പ്രദക്ഷിണം. രാത്രി 8.15ന് ഗാനശുശ്രൂഷ. 8.20ന് ഫാ.ജിയോ ജോര്‍ജ് നയിക്കുന്ന വചനശുശ്രൂഷ. 8.45ന് ആശീര്‍വാദം, നേര്‍ച്ചഭക്ഷണം.
സമാപനദിനമായ നാളെ രാവിലെ ഒമ്പതിന് വിശുദ്ധ കുര്‍ബാന, വചനശുശ്രൂഷ, മധ്യസ്ഥ പ്രാര്‍ഥന. 10.30ന് ഇടവകയില്‍ വിവിധ പരീക്ഷകളില്‍ ഉന്നത വിജയം നേടിയവരെ ആദരിക്കല്‍. 11ന് അമ്പുകുത്തി കുരിശടിയിലേക്ക് പ്രദക്ഷിണം. 12ന് ആശീര്‍വാദം, നേര്‍ച്ച ഭക്ഷണം. 1.30ന് കൊടിയിറക്കല്‍.