x
ad
Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ​ഹ​പ്ര​വ​ര്‍​ത്ത​ക​യു​ടെ പ​രാ​തി: സി​വി​ല്‍ സ​പ്ലൈ​സ് കോ​ര്‍​പ​റേ​ഷ​ന്‍ ഡ്രൈ​വ​റെ കു​റ്റ​വി​മു​ക്ത​നാ​ക്കി

വെബ് ഡെസ്ക്
Published: September 2, 2026 10:22 PM IST | Updated: September 2, 2026 10:22 PM IST

തൊ​ടു​പു​ഴ: സ​ഹ​പ്ര​വ​ർ​ത്ത​ക​യു​ടെ പ​രാ​തി​യി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ൽ സി​വി​ല്‍ സ​പ്ലൈ​സ് കോ​ര്‍​പ​റേ​ഷ​ന്‍ മൂ​ന്നാ​ര്‍ ഡി​പ്പോ​യി​ലെ ഡ്രൈ​വ​ർ ബി​ജു ജോ​സ​ഫി​നെ കോ​ട​തി വെ​റു​തെ വി​ട്ടു. തൊ​ടു​പു​ഴ അ​ഡീ​ഷ​ണ​ല്‍ സെ​ഷ​ന്‍​സ് കോ​ട​തി ജ​ഡ്ജി ലൈ​ജു​മോ​ള്‍ ഷെ​രീ​ഫാ​ണ് കേ​സി​ൽ വി​ധി പ​റ​ഞ്ഞ​ത്. നേ​ര​ത്തെ കേ​സി​ൽ കീ​ഴ്‌​ക്കോ​ട​തി ബി​ജു​വി​നെ നാ​ലു​മാ​സം ത​ട​വി​നും 5,000 രൂ​പ പി​ഴ​യും ശി​ക്ഷ വി​ധി​ച്ചി​രു​ന്നു.

അ​തി​ജീ​വി​ത​യു​ടെ മൊ​ഴി വി​ശ്വ​സ​നീ​യ​മ​ല്ലെ​ന്നും ഡി​പ്പോ​യി​ല്‍ ലോ​ഡി​റ​ക്കു​ന്ന​തി​നെ സം​ബ​ന്ധി​ച്ച് അ​തി​ജീ​വി​ത​യും പ്ര​തി​യും ത​മ്മി​ലു​ണ്ടാ​യ വാ​ക്കു​ത​ര്‍​ക്കം പീ​ഡ​ന​ക്കേ​സാ​ക്കി മാ​റ്റി​യ​താ​ണെ​ന്നും ക​ണ്ടെ​ത്തി​യാ​ണ് കോ​ട​തി ബി​ജു​വി​നെ വെ​റു​തെ​വി​ട്ട​ത്. സി​വി​ല്‍ സ​പ്ലൈ​സ് കോ​ര്‍​പ​റേ​ഷ​ന്‍റെ മൂ​ന്നാ​ര്‍ ഡി​പ്പോ​യി​ലെ അ​സി. മാ​നേ​ജ​രു​ടെ മു​റി​യി​ല്‍ വ​ച്ച് ബി​ജു പ​രാ​തി​ക്കാ​രി​യോ​ട് അ​ശ്ലീ​ല ചു​വ​യോ​ടെ സം​സാ​രി​ച്ചെ​ന്നും സ്ത്രീ​ത്വ​ത്തെ അ​പ​മാ​നി​ച്ചെ​ന്നും ഔ​ദ്യോ​ഗി​ക കൃ​ത്യ​നി​ര്‍​വ​ഹ​ണം ത​ട​സ​പ്പെ​ടു​ത്തി​യെ​ന്നും ആ​രോ​പി​ച്ചാ​യി​രു​ന്നു കേ​സ്.

വ​കു​പ്പു​ത​ല പ​രി​ശോ​ധ​ന​യി​ൽ ബി​ജു​വി​നെ​തി​രേ കു​റ്റം ക​ണ്ടെ​ത്താ​തി​രു​ന്ന​തോ​ടെ പ​രാ​തി​ക്കാ​രി പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് 305, 309 വ​കു​പ്പു​ക​ള്‍ ചു​മ​ത്തി കേ​സെ​ടു​ത്ത പോ​ലീ​സ് ദേ​വി​കു​ളം ജു​ഡീ​ഷ​ല്‍ ഫ​സ്റ്റ്ക്ലാ​സ് മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി​യി​ല്‍ കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ച്ചു. ഇ​തോ​ടെ ബി​ജു​വി​നെ ഒ​രു വ​ർ​ഷ​ത്തേ​ക്ക് സ​സ്പെ​ൻ​ഡ് ചെ​യ്തി​രു​ന്നു.

എ​ട്ട് വ​ർ​ഷം നീ​ണ്ട വി​ചാ​ര​ണ​യ്ക്ക് ഒ​ടു​വി​ലാ​ണ് ദേ​വി​കു​ളം മ​ജി​സ്ട്രേ​റ്റ് കോ​ട​തി ബി​ജു​വി​നെ ശി​ക്ഷി​ച്ച​ത്. പി​ന്നീ​ട് വി​ധി ചോ​ദ്യം ചെ​യ്ത് ഇ​യാ​ൾ തൊ​ടു​പു​ഴ അ​ഡീ​ഷ​ണ​ല്‍ സെ​ഷ​ന്‍​സ് കോ​ട​തി​യെ സ​മീ​പി​ക്കു​ക​യാ​യി​രു​ന്നു. പ്ര​തി​ഭാ​ഗ​ത്തി​നാ​യി അ​ഭി​ഭാ​ഷ​ക​രാ​യ എ​സ്. അ​ശോ​ക​ൻ, ഷാ​ജി ജോ​സ​ഫ്, റെ​ജി ജി. ​നാ​യ​ർ, പ്ര​സാ​ദ് ജോ​സ​ഫ്, സ​ണ്ണി മാ​ത്യു, പ്രേം​ജി സു​കു​മാ​ർ, അ​ഭി​ജി​ത് സി. ​ലാ​ല്‍ എ​ന്നി​വ​ര്‍ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​യി.

Tags : Nattuvishesham Districtnews Deepikanews Complaint by

Recent News

Corehub Up