x
ad
Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആ​ശ​ങ്ക ഒ​ഴി​യു​ന്നി​ല്ല; മാ​ലി​ന്യ​നീ​ക്കം വെ​ല്ലു​വി​ളി

വെബ് ഡെസ്ക്
Published: August 2, 2026 10:23 PM IST | Updated: August 2, 2026 10:23 PM IST

മു​പ്പ​തേ​ക്ക​റി​ലു​ണ്ടാ​യ ഉ​രു​ൾ​പ്പൊ​ട്ട​ലി​ൽ പൂ​ർ​ണ​മാ​യി ത​ക​ർ​ന്ന വീ​ട്.

പാ​ലാ: മീ​ന​ച്ചി​ലാ​റ്റി​ലെ​യും ളാ​ലം തോ​ട്, പൊ​ന്നൊ​ഴു​കും തോ​ട്, മീ​ന​ച്ചി​ല്‍ തോ​ട് എ​ന്നി​വി​ട​ങ്ങ​ളി​ലെ​യും ജ​ല​നി​ര​പ്പ് താ​ഴ്ന്നു​തു​ട​ങ്ങി​യ​ത് നാ​ടി​ന് ആ​ശ്വാ​സ​മാ​യി. വെ​ള്ള​പ്പൊ​ക്ക​ത്തി​ല്‍ അ​ടി​ഞ്ഞു​കൂ​ടി​യ മാ​ലി​ന്യ​ങ്ങ​ള്‍ നീ​ക്കം ചെ​യ്യു​ക എ​ന്ന​ത് ന​ഗ​ര​സ​ഭ​യ്ക്കും നാ​ട്ടു​കാ​ര്‍​ക്കും വെ​ല്ലു​വി​ളി​യാ​യി.
റോ​ഡ​രു​കി​ലും വെ​ള്ളം കെ​ട്ടി​നി​ല്‍​ക്കു​ന്ന സ്ഥ​ല​ങ്ങ​ളി​ലും കെ​ട്ടു​ക​ണ​ക്കി​ന് പ്ലാ​സ്റ്റ്ക് മാ​ലി​ന്യ​ങ്ങ​ളാ​ണ് അ​ടി​ഞ്ഞു​കൂ​ടി​യി​ട്ടു​ള്ള​ത്. ഞാ​യ​റാ​ഴ്ച അ​ര്‍​ധ​രാ​ത്രി മു​ത​ല്‍ ജ​ല​നി​ര​പ്പ് താ​ഴ്ന്നു​തു​ട​ങ്ങി​യെ​ങ്കി​ലും വ​ള​രെ നേ​രി​യ അ​ള​വി​ല്‍ മാ​ത്ര​മാ​ണ് സം​ഭ​വി​ക്കു​ന്ന​ത്. മീ​ന​ച്ചി​ലാ​റ്റി​ലേ​ക്കും ളാ​ളം തോ​ട്ടി​ലേ​ക്ക് ജ​ല​നി​ര​പ്പ് ഒ​തു​ങ്ങി​യി​ട്ടു​ണ്ട്.

വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ല്‍ മി​ക്ക​വ​യും തു​റ​ന്നു വൃ​ത്തി​യാ​ക്കു​ന്ന തി​ര​ക്കി​ലാ​യി​രു​ന്നു ന​ഗ​രം. ‌ബാ​ങ്കു​ക​ളി​ലും വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ലും ഓ​ഫീ​സു​ക​ളി​ലും വെ​ള്ളം ക​യ​റി അ​ക​ത്ത് ചെ​ളി അ​ടി​ഞ്ഞു​കൂ​ടി​യ അ​വ​സ്ഥ​യി​ലാ​യി​രു​ന്നു. ജീ​വ​ന​ക്കാ​രും ഉ​ട​മ​ക​ളും സം​യു​ക്ത​മാ​യി​ട്ടാ​ണ് അ​വ​ര​വ​രു​ടെ സ്ഥാ​പ​ന​ങ്ങ​ള്‍ വൃ​ത്തി​യാ​ക്കാ​ന്‍ മു​ന്നി​ട്ടി​റ​ങ്ങി​യ​ത്. വി​വി​ധ സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളും മു​നി​സി​പ്പ​ല്‍ ജീ​വ​ന​ക്കാ​രും സ​ഹാ​യ​വു​മാ​യി എ​ത്തി​യി​രു​ന്നു.
വെ​ള്ളം ക​യ​റി​യ​പ്പോ​ള്‍ മു​ത​ല്‍ ന​ഗ​ര​ത്തി​ല്‍ സ​ജീ​വ​മാ​യി​രു​ന്ന വ്യാ​പാ​രി​ക​ള്‍​ക്ക് സാ​ധ​ന​ങ്ങ​ള്‍​ക്കു​ണ്ടാ​യ ന​ഷ്ടം കു​റ​വാ​യി​രു​ന്നെ​ങ്കി​ലും ക​ട​യു​ടെ ഇ​ന്‍റീ​രി​യ​ര്‍ വ​ര്‍​ക്കു​ക​ളും മോ​ടി​പി​ടി​പ്പി​ച്ച​തും അ​പ്പാ​ടെ ത​ക​ര്‍​ന്ന നി​ല​യി​ലാ​ണ്. ല​ക്ഷ​ങ്ങ​ളു​ടെ ന​ഷ്ട​മാ​ണ് പ​ല​ക​ട​ക​ള്‍​ക്കും സം​ഭ​വി​ച്ചി​ട്ടു​ള്ള​ത്.

പാ​ലാ -കോ​ട്ട​യം റോ​ഡി​ല്‍ കൊ​ട്ടാ​ര​മ​റ്റം, ക​ട​പ്പാ​ട്ടൂ​ര്‍, കോ​ള​ജ് ജം​ഗ്ഷ​ന്‍, ആ​ണ്ടൂ​ര്‍ ക​വ​ല, ചേ​ര്‍​പ്പു​ങ്ക​ല്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ഉ​ച്ച​യോ​ടെ​യാ​ണ് ജ​ല​നി​ര​പ്പ് താ​ഴ്ന്നു വാ​ഹ​ന​ഗ​താ​ഗ​തം പു​നഃ​സ്ഥാ​പി​ക്കാ​നാ​യ​ത്. കി​ട​ങ്ങൂ​ര്‍ മേ​ഖ​ല​ക​ളി​ല്‍ രാ​ത്രി വൈ​കി​യും പ്ര​ധാ​ന റോ​ഡി​ല്‍​നി​ന്നും വെ​ള്ളം ഇ​റ​ങ്ങി​യി​ട്ടി​ല്ല.

വീ​ടു​ക​ളി​ല്‍ വെ​ള്ളം ക​യ​റി ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ളി​ലേ​ക്ക് മാ​റ്റി​യ കു​ടും​ബ​ങ്ങ​ള്‍ ഭൂ​രി​ഭാ​ഗ​വും ക്യാ​മ്പു​ക​ളി​ല്‍ തു​ട​രു​ക​യാ​ണ്. വെ​ള്ളം ക​യ​റി​യ വീ​ടു​ക​ളി​ല്‍ അ​ടി​ഞ്ഞു​കൂ​ടി​യ ചെ​ളി നീ​ക്കം ചെ​യ്യു​ന്ന​താ​ണ് ഏ​റെ ശ്ര​മ​ക​രം. പ​ല​യി​ട​ത്തും വൈ​ദ്യു​തി ബ​ന്ധം പു​നഃ​സ്ഥാ​പി​ക്കാ​ത്ത​ത് ദൈ​നം​ദി​ന ജീ​വി​ത​ത്തെ ബാ​ധി​ച്ചു.

വെ​ള്ള​പ്പൊ​ക്കം വ​ള​ര്‍​ത്തു​മൃ​ഗ​ങ്ങ​ളു​ടെ പ​രി​പാ​ല​ന​ത്തെ​യും സാ​ര​മാ​യ ബാ​ധി​ച്ചു. വെ​ള്ള​പ്പൊ​ക്ക​ത്തെ​ത്തു​ട​ര്‍​ന്ന് പാ​ലാ ന​ഗ​രം മാ​ലി​ന്യ​ക്കൂ​മ്പാ​ര​മാ​യി മാ​റി​യി​രി​ക്കു​ന്ന അ​വ​സ്ഥ​യാ​ണ്. വ​ലി​യ ചാ​ക്കു​ക​ളും പേ​പ്പ​ര്‍ മാ​ലി​ന്യ​ങ്ങ​ളും പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ളും വെ​ള്ള​ക്കു​പ്പി​ക​ളും ദു​ര്‍​ഗ​ന്ധം വ​ഹി​ക്കു​ന്ന വ​ലി​യ ചാ​ക്കു​കെ​ട്ടു​ക​ളും ന​ഗ​ര​ത്തി​ന്‍റെ പ​ല ഭാ​ഗ​ങ്ങ​ളി​ലാ​യ അ​ടി​ഞ്ഞു​കൂ​ടി​യി​ട്ടു​ണ്ട്.

വെ​ള്ളം ഇ​റ​ങ്ങാ​ത്ത പ​ല​ഭാ​ഗ​ങ്ങ​ളി​ലും ഇ​ത്ത​രം മാ​ലി​ന്യ ചാ​ക്കു​ക​ള്‍ നി​റ​ഞ്ഞു​കി​ട​ക്കു​ന്നു. പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ളാ​ണ് ഏ​റെ​യും. ന​ഗ​ര​ത്തി​ന്‍റെ പ്ര​ധാ​ന റോ​ഡു​ക​ളി​ലും വ​ശ​ങ്ങ​ളി​ലും ബ​സ്‌​സ്റ്റോ​പ്പു​ക​ളി​ലും സ്റ്റാ​ന്‍​ഡി​ലും ക​ട്ടി​പി​ടി​ച്ച നി​ല​യി​ല്‍ ചെ​ളി അ​ടി​ഞ്ഞു​കൂ​ടി​യ സാ​ഹ​ച​ര്യ​മു​ണ്ട്.
ഹ​രി​ത​ക​ര്‍​മ സേ​ന​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ശേ​ഖ​രി​ച്ച പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ള്‍ റോ​ഡി​ന്‍റെ പ​ല ഭാ​ഗ​ത്തും സം​ഭ​രി​ച്ചി​രു​ന്നു. വെ​ള്ള​പ്പൊ​ക്ക​ത്തി​ല്‍ ഇ​വ​യെ​ല്ലാം ഒ​ഴു​കി ന​ഗ​ര​ത്തി​ന്‍റെ പ​ല ഭാ​ഗ​ങ്ങ​ളി​ലും എ​ത്തി​യി​രി​ക്കു​ന്ന അ​വ​സ്ഥ​യും ഉ​ണ്ട്.

ദു​രി​താ​ശ്വാ​സ ക്യാ​മ്പി​ല്‍ 545 പേ​ര്‍

പാ​ലാ: വി​വി​ധ ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ളി​ലാ​യി 545 പേ​ര്‍ ക​ഴി​യു​ന്നു​ണ്ട്. 23 വീ​ടു​ക​ള്‍ ഭാ​ഗി​ക​മാ​യും ഏ​ഴു വീ​ടു​ക​ള്‍ പൂ​ര്‍​ണ​മാ​യും ത​ക​ര്‍​ന്നു. നാ​ശ​ന​ഷ്ട​ങ്ങ​ള്‍ തി​ട്ട​പ്പെ​ടു​ത്തി​വ​രി​ക​യാ​ണ്. വീ​ടു​ക​ളി​ല്‍ വെ​ള്ളം ക​യ​റി ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ളി​ലേ​ക്ക് മാ​റ്റി​യ കു​ടും​ബ​ങ്ങ​ള്‍ ഭൂ​രി​ഭാ​ഗ​വും ക്യാ​മ്പു​ക​ളി​ല്‍ തു​രു​ക​യാ​ണ്. വെ​ള്ളം ക​യ​റി​യ വീ​ടു​ക​ളി​ല്‍ അ​ടി​ഞ്ഞു​കൂ​ടി​യ ചെ​ളി നീ​ക്കം ചെ​യ്യു​ന്ന​താ​ണ് ഏ​റെ ശ്ര​മ​ക​രം. പ​ല​യി​ട​ത്തും വൈ​ദ്യു​തി​ബ​ന്ധം പു​നഃ​സ്ഥാ​പി​ക്കാ​നാ​യ​ത് ഏ​റെ വൈ​കി​യാ​ണ്. വെ​ള്ള​പ്പൊ​ക്കം വ​ള​ര്‍​ത്തു മൃ​ഗ​ങ്ങ​ളെ​യും സാ​ര​മാ​യി ബാ​ധി​ച്ചു

Tags : Nattuvishesham Districtnews Concerns Challenge

Recent News

Corehub Up