ദേശീയ വർക്കിംഗ് പ്രസിഡന്റ് നിങ്കപ്പ ദേവരാവർ ഉദ്ഘാടനം ചെയ്യുന്നു.
തിരുവല്ല: രാജ്യത്ത് അടിയന്തരാവസ്ഥയേക്കാൾ ഭീകരമായ അന്തരീക്ഷമെന്ന് സോഷ്യലിസ്റ്റ് പാർട്ട് ദേശീയ വർക്കിംഗ് പ്രസിഡന്റ് നിങ്കപ്പ ദേവരാവർ. സോഷ്യലിസ്റ്റ് പാർട്ടി (ഇന്ത്യ) ദേശീയ തലത്തിൽ ആചരിക്കുന്ന ഗാന്ധി, ലോഹ്യ,ജെപി തുടങ്ങിയ സോഷ്യലിസ്റ്റ് നേതാക്കളുടെ അനുസ്മരണമായി ആചരിക്കുന്ന സോഷ്യലിസ്റ്റ് പക്ഷാചരണത്തിന്റെ സംസ്ഥാന തല സമാപനം തിരുവല്ലയിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഭരണഘടന ഉറപ്പു നൽകുന്ന സഞ്ചാരസ്വാതന്ത്ര്യവും ആശയ വിനിമയ സ്വാതന്ത്ര്യവും നിഷേധിക്കുന്ന കേന്ദ്രസർക്കാരിന്റെ ഭരണകൂട ഭീകരത അടിയന്തരാവസ്ഥയേക്കാൾ അദ്ദേഹം പറഞ്ഞു. ജില്ലാപ്രസിഡന്റ് അടൂർ റോയി അധ്യക്ഷത വഹിച്ചു.
ദേശീയ ഉപാധ്യക്ഷൻ സി.പി.ജോൺ, ടോമി മാത്യു, ലിജോയ് തോമസ് , വർഗീസ് തോമസ്, ജോർജ് ഈപ്പൻ , അബ്ദുൾ റസാഖ് , ഫ്രാൻസിസ് എന്നിവർ പ്രസംഗിച്ചു.