കുറവിലങ്ങാട് തീർഥാടന കേന്ദ്രത്തിൽ ജപമാല മാസാചരണ സമാപനത്തിന്റെ ഭാഗമായി നടത്തിയ ജപമാല റാലി.
കുറവിലങ്ങാട്: ജപപമാല മാസാചരണ സമാപനത്തോടനുബന്ധിച്ച് മേജർ ആർക്കി എപ്പിസ്കോപ്പൽ മർത്ത് മറിയം അർക്കദിയാക്കോൻ തീർഥാടന കേന്ദ്രത്തിൽ ജപമാല റാലി നടത്തി. ഇടവകയുടെ വിവിധ കേന്ദ്രങ്ങളിൽനിന്നെത്തിയ ചെറിയ റാലികൾ ജൂബിലി കപ്പേളയിൽ സംഗമിച്ചു മഹാറാലിയായി മാറി. കുടുംബകൂട്ടായ്മ യൂണിറ്റുകളുടെ നേതൃത്വത്തിൽ ഇടവകയിലെ സോണുകൾ അടിസ്ഥാനമാക്കിയാണ് റാലി ക്രമീകരിച്ചത്. ആയിരങ്ങൾ പങ്കുചേർന്ന റാലി ഇടവക ദേവാലയത്തിൽ സമാപിച്ചു.
റാലി കുരിശുംതൊട്ടിയിൽ എത്തിയപ്പോൾ ആർച്ച്പ്രീസ്റ്റ് ഫാ. ഡോ. തോമസ് മേനാച്ചേരി സന്ദേശം നൽകി. മുത്തുക്കുടകളും മുത്തിയമ്മ കൊടികളും റാലിക്ക് ഭംഗിയേകി. ഇടവകയിലെ 81 കൂട്ടായ്മ യൂണിറ്റ് പ്രസിഡന്റുമാർ മുത്തിയമ്മയുടെ ചിത്രങ്ങളും സെക്രട്ടറിമാർ കൊടികളും സംവഹിച്ചു. വൈദികരും കുടുംബകൂട്ടായ്മാ ഭാരവാഹികളും നേതൃത്വം നൽകി.
ജപമാല മാസാചരണത്തിന്റെ ഭാഗമായി ഇടവകയിലെ മുഴുവൻ കുടുംബ കൂട്ടായ്മകളിലും ജപമാല പ്രദക്ഷിണങ്ങളും പ്രാർഥനകളും 10 ദിവസം പൂർത്തീകരിച്ചിരുന്നു. ഇടവക ദേവാലയത്തിലും പ്രത്യേക പ്രാർഥനകൾ നടത്തിയിരുന്നു. ഇതിന്റെ സമാപനമായാണ് മഹാറാലി നടത്തിയത്.
Tags :