x
ad
Sat, 31 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജ​ൽ ജീ​വ​ൻ മി​ഷ​ൻ പ​ദ്ധ​തി​യി​ൽ ന​ട​ന്ന​ത് വ​ലി​യ അ​ഴി​മ​തി: എം.​ജെ. സെ​ബാ​സ്റ്റ്യ​ൻ എം​എ​ൽ​എ

വെബ് ഡെസ്ക്
Published: October 31, 2026 10:38 PM IST | Updated: October 31, 2026 10:38 PM IST

കെ​എ​സ്എ​സ്പി​എ മു​ണ്ട​ക്ക​യം വാ​ർ​ഷി​ക സ​മ്മേ​ള​നം എം.​ജെ. സെ​ബാ​സ്റ്റ്യ​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

മു​ണ്ട​ക്ക​യം: ജ​ൽ ജീ​വ​ൻ മി​ഷ​ൻ കു​ടി​വെ​ള്ള പ​ദ്ധ​തി​യു​ടെ പേ​രി​ൽ സം​സ്ഥാ​ന​ത്ത് ന​ട​ന്ന​ത് വ​ലി​യ അ​ഴി​മ​തി​യെ​ന്ന് എം.​ജെ. സെ​ബാ​സ്റ്റ്യ​ൻ എം​എ​ൽ​എ. കേ​ര​ള സ്റ്റേ​റ്റ് സ​ർ​വീ​സ് പെ​ൻ​ഷ​നേഴ്സ് അ​സോ​സി​യേ​ഷ​ൻ മു​ണ്ട​ക്ക​യം യൂ​ണി​റ്റ് വാ​ർ​ഷി​ക സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ ചേ​ർ​ന്ന് ന​ട​പ്പി​ലാ​ക്കു​ന്ന പ​ദ്ധ​തി​യി​ൽ കേ​ര​ളം ക​ണ്ട ഏ​റ്റ​വും വ​ലി​യ അ​ഴി​മ​തി​യാ​ണ് ന​ട​ന്നി​രി​ക്കു​ന്ന​ത്. 40,000 കോ​ടി രൂ​പ മു​ട​ക്കി ന​ട​പ്പി​ലാ​ക്കു​ന്ന പ​ദ്ധ​തി​യി​ൽ 20,000 കോ​ടി രൂ​പ കേ​ന്ദ്ര​വും 20,000 കോ​ടി രൂ​പ സം​സ്ഥാ​ന സ​ർ​ക്കാ​രു​മാ​ണ് മു​ട​ക്കു​ന്ന​ത്. പൂ​ഞ്ഞാ​ർ, പാ​ലാ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ 13 പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​യി 1450 കോ​ടി രൂ​പ​യാ​ണ് ജ​ൽ ജീ​വ​ൻ മി​ഷ​ൻ പ​ദ്ധ​തി​ക്കാ​യി മു​ട​ക്കു​ന്ന​ത്. പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി 67 ടാ​ങ്കു​ക​ളാ​ണ് ആ​വ​ശ്യ​മാ​യി വ​രു​ന്ന​ത്. ഇ​തി​ൽ 30 എണ്ണം സ്റ്റീ​ൽ ടാ​ങ്കു​ക​ളാ​ണ്. ബാ​ക്കി 37 ടാ​ങ്കു​ക​ൾ കോ​ൺ​ക്രീ​റ്റും. ഇ​തി​ൽ ഒ​ട്ടു​മി​ക്ക ടാ​ങ്കു​ക​ളു​ടെ​യും നി​ർ​മാ​ണം പോ​ലും ആ​രം​ഭി​ച്ചി​ട്ടി​ല്ല. ചി​ല​ത് പാ​തി​വ​ഴി​യി​ൽ എ​ത്തി നി​ൽ​ക്കു​ന്നു. ആ ​സ​മ​യ​ത്താ​ണ് ഈ ​സ്ഥ​ല​ങ്ങ​ളി​ൽ മു​ഴു​വ​ൻ ഇ​ടാ​നു​ള്ള പൈ​പ്പു​ക​ൾ വാ​ങ്ങി​ച്ച് റോ​ഡി​ന്‍റെ വ​ശ​ങ്ങ​ളി​ലും പു​ര​യി​ട​ങ്ങ​ളി​ലും ഇ​റ​ക്കി​യി​ട്ടി​രി​ക്കു​ന്ന​ത്. ഈ ​പൈ​പ്പു​ക​ൾ ന​ൽ​കി​യ ക​മ്പ​നി​ക്ക് പ​ണ​വും ന​ൽ​കി. നി​ല​വി​ൽ ക​മ്പ​നി പൂ​ട്ടി തെ​ലു​ങ്കാ​ന​യ്ക്ക് പോ​യി. ഇ​തി​ൽ വ​ലി​യ അ​ഴി​മ​തി​യാ​ണ് ന​ട​ന്നി​രി​ക്കു​ന്ന​ത്. 1450 കോ​ടി രൂ​പ​യു​ടെ പ​ദ്ധ​തി​യി​ൽ ഒ​രു പ​ഞ്ചാ​യ​ത്തി​ന് 100 കോ​ടി രൂ​പ ന​ൽ​കി​യാ​ൽ സ്വ​ർ​ണം കൊ​ണ്ടു​ള്ള പൈ​പ്പ് സ്ഥാ​പി​ക്കാ​മാ​യി​രു​ന്നു​വെ​ന്നും എം.​ജെ. സെ​ബാ​സ്റ്റ്യ​ൻ എം​എ​ൽ​എ ആ​രോ​പി​ച്ചു.

പ്ര​സി​ഡ​ന്‍റ് ജെ. ​ജോ​ൺ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ​എ​സ്എ​സ്പി​എ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പി.​ജെ. ആ​ന്‍റ​ണി മു​ഖ്യ​സ​ന്ദേ​ശം ന​ൽ​കി. യൂ​ണി​റ്റ് സെ​ക്ര​ട്ട​റി കെ.​കെ. സ​ദാ​ന​ന്ദ​ൻ, പ​ഞ്ചാ​യ​ത്ത​ഗം റോ​യ് ക​പ്പി​ലു​മാ​ക്ക​ൽ, ബി. ​റോ​ബ​ർ​ട്ട്, അ​ബു ഉ​ബൈ​ദ​ത്ത്, കെ.​എ. നാ​സ​ർ, വി.​എ​സ്. സു​ഗ​ത​ൻ, മേ​ഴ്സി വ​ർ​ക്കി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Tags :

Recent News

Corehub Up