നവാഭിഷക്തനായ കോട്ടയം അതിരൂപത സഹായമെത്രാൻ മാർ തോമസ് ആനിമൂട്ടിലിന് ക്നാനായ മലങ്കര കത്തോലിക്കാ സമുദായം നൽകിയ സ്വീകരണത്തെത്തുടർന്ന് നടന്ന സമ്മേളനം മന്ത്രി
ചെങ്ങന്നൂർ: നവാഭിഷക്തനായ കോട്ടയം അതിരൂപത സഹായമെത്രാൻ മാർ തോമസ് ആനിമൂട്ടിലിന് ക്നാനായ മലങ്കര കത്തോലിക്കാ സമുദായം നൽകിയ സ്വീകരണം ഹൃദ്യമായ അനുഭവമായി. തുടർന്ന് നടന്ന സമ്മേളനം മന്ത്രി എം. ലിജു ഉദ്ഘാടനം ചെയ്തു.
കേരള ചരിത്രത്തിൽ നിർണായകമായ പങ്കുവഹിച്ച ക്നാനായ സമുദായം ആത്മീയതയുടെയും സംസ്കാരത്തിന്റെയും സ്വത്വത്തിന്റെയും സേവനത്തിന്റെ യും നേർസാക്ഷിയാണെന്ന് മന്ത്രി എം. ലിജു പറഞ്ഞു. ലഹരിക്കെതിരെയുള്ള സർക്കാരിന്റെ വിവിധ പ്രവർത്തനങ്ങളിൽ സമുദായത്തിന്റെ പൂർണ സഹകരണവും അദ്ദേഹം അഭ്യർഥിച്ചു.
കോട്ടയം അതിരൂപത സഹായമെത്രാൻ ഗീവർഗീസ് മാർ അപ്രേം അധ്യക്ഷത വഹിച്ചു. ഫൊറോന വികാരി ഫാ. റെന്നി കട്ടേൽ, ഫാ. സന്തോഷ് ചെറുകരേത്ത്, ഫാ. ഫിലിപ്പ് മങ്ങാട്ടേത്ത്, സാബു പാറാനിക്കൽ, ജെസി ചെറുപറമ്പിൽ, ഏബൽ ഷിബു പുത്തൻപറമ്പിൽ, അഡ്വ. ജേക്കബ് കെ. ഇരണിക്കൽ എന്നിവർ പ്രസംഗിച്ചു. ക്നാനായ മലങ്കര കത്തോലിക്കാ സമുദായം നൽകിയ ഊഷ്മളമായ സ്വീകരണത്തിന് മാർ തോമസ് ആനിമൂട്ടിൽ മറുപടി പ്രസംഗത്തിൽ നന്ദി അറിയിച്ചു.
Tags :