x
ad
Sun, 1 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വൈക്കോലിൽ നിന്ന് വീട് വേറിട്ട പദ്ധതിയുമായി കുട്ടനാട്ടുകാരൻ

എ​ബി​ലി​ൻ കെ. ​ഏ​ബ്ര​ഹാം
Published: October 31, 2026 11:31 PM IST | Updated: October 31, 2026 11:31 PM IST

വൈ​ക്കോ​ൽ പാ​ന​ലു​ക​ളും ആ​ർ​പി ഫ്രെ​യി​മിം​ഗും ഉ​പ​യോ​ഗി​ച്ച് പൂ​ർ​ത്തി​യാ​ക്കി​യ പ​രി​സ്ഥി​തി സൗ​ഹൃ​ദ വീ​ടി​ന്‍റെ മാ​തൃ​ക.

ആ​ല​പ്പു​ഴ: വൈ​ക്കോ​ലി​ൽനി​ന്നും വീ​ടു​പ​ണി​യാ​ൻ പ​ദ്ധ​തി ത​യാ​റാ​ക്കി കു​ട്ട​നാ​ട്ടു​കാ​ര​ൻ. പു​ളി​ങ്കു​ന്ന് ക​ണ്ണാ​ടി സ്വ​ദേ​ശി ജോ​ബി പി. ​വ​ർ​ഗീ​സ് ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ ‘സ​ങ്ക​ൽ​പ്’ പ​ദ്ധ​തി​യി​ലാ​ണ് പു​തി​യ ആ​ശ​യ​ങ്ങ​ൾ അ​വ​ത​രി​പ്പി​ച്ച​ത്. ജി​ല്ല​യു​ടെ പ​ര​മ്പ​രാ​ഗ​ത തൊ​ഴി​ൽ മേ​ഖ​ല​ക​ൾ അ​ഭി​മു​ഖീക​രി​ക്കു​ന്ന വെ​ല്ലു​വി​ളി​ക​ൾ​ക്കു പ​രി​ഹാ​രം കാ​ണാ​നും പു​തി​യ സാ​ധ്യ​ത​ക​ൾ പ്ര​യോ​ജ​ന​പ്പെ​ടു​ത്തി യു​വ​ജ​ന​ങ്ങ​ൾ​ക്ക് തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ സൃ​ഷ്ടി​ക്കു​ന്ന​തു​മാ​ണ് ‘സ​ങ്ക​ൽ​പ്’പ​ദ്ധ​തി.

ക​മ്പോ​സി​റ്റ് അ​ഗ്രോ-​ഇ​ൻ​ഡ​സ്ട്രി​യ​ൽ ഹൗ​സിം​ഗ് പ്രോ​ജ​ക്റ്റ് എ​ന്നു പേ​രു​ന​ൽ​കി​യി​രി​ക്കു​ന്ന സ്റ്റാ​ർ​ട്ട​പ്പിന്‍റെ രൂ​പ​രേ​ഖ​യാ​ണ് ജോ​ബി അ​വ​ത​രി​പ്പി​ച്ച​ത്. ഇ​തി​ലൂ​ടെ വൈ​ക്കോ​ൽ ഉ​പ​യോ​ഗി​ച്ച് സു​സ്ഥി​ര​വും കാ​ലാ​വ​സ്ഥ​യെ പ്ര​തി​രോ​ധി​ക്കു​ന്ന​തു​മാ​യ ഭ​വ​നനി​ർ​മാ​ണം സാ​ധ്യ​മാ​ണെ​ന്ന് ജോ​ബി പ​റ​യു​ന്നു. കൂ​ടാ​തെ ആ​ഗോ​ള ഹ​രി​ത​ഗൃ​ഹ വാ​ത​ക ബ​ഹി​ർ​ഗ​മ​നം കു​റ​യ്ക്കു​ന്ന​തി​നും സാ​ധി​ക്കു​ന്നു. ആ​ഗോ​ള​ത​ല​ത്തി​ൽ ഭ​വ​നനി​ർ​മാ​ണ മേ​ഖ​ല വ​ലി​യതോ​തി​ൽ കാ​ർ​ബ​ൺ ബ​ഹി​ർ​ഗ​മ​ന​ത്തി​നു കാ​ര​ണ​മാ​കു​ന്നു​ണ്ട്.

പ​ര​മ്പ​രാ​ഗ​ത നി​ർ​മാണവ​സ്തു​ക്ക​ളാ​യ സ്റ്റീ​ൽ, സി​മ​ന്‍റ് എ​ന്നി​വ​യു​ടെ ഉ​പ​യോ​ഗം കു​റ​ച്ചു​കൊ​ണ്ട് കാ​ർ​ഷി​ക അ​വ​ശി​ഷ്ട​മാ​യ വൈ​ക്കോ​ൽ ശാ​സ്ത്രീ​യ​മാ​യി സം​സ്‌​ക​രി​ച്ച് നി​ർ​മി​ക്കു​ന്ന ക​മ്പോ​സി​റ്റ് ഉ​പ​യോ​ഗി​ച്ച് പ​രി​സ്ഥി​തി സൗ​ഹൃ​ദ ഭ​വ​ന നി​ർ​മാ​ണരം​ഗ​ത്ത് വി​പ്ല​വ​ക​ര​മാ​യ മാ​റ്റ​ങ്ങ​ൾ സൃ​ഷ്‌​ടി​ക്കാ​ൻ സാ​ധി​ക്കു​മെ​ന്ന് ജോ​ബി അ​വ​കാ​ശ​പ്പെ​ടു​ന്നു. ലോ​ക​ബാ​ങ്ക്, അ​ന്താ​രാ​ഷ്ട്ര ധ​ന​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ൾ എ​ന്നി​വ​യു​ടെ സു​സ്ഥി​ര വി​ക​സ​ന ല​ക്ഷ്യ​ങ്ങ​ളു​മാ​യി പൂ​ർ​ണ​മാ​യും യോ​ജി​ക്കു​ന്ന​താ​ണ് ഈ ​പ​ദ്ധ​തി.

കോ​ർ മെ​റ്റീ​രി​യ​ലാ​യി ഉ​പ​യോ​ഗി​ക്കു​ന്ന വൈ​ക്കോ​ൽ ന​ല്ല​തു​പോ​ലെ അ​ര​ച്ച് പ​ൾ​പ്പാ​ക്കി, അ​തി​ലേ​ക്ക് പെ​ട്രോ​ളി​യം അ​ധി​ഷ്‌​ഠി​ത​മ​ല്ലാ​ത്ത പ​രി​സ്ഥി​തി സൗ​ഹൃ​ദ ബൈ​ൻ​ഡ​റു​ക​ൾ ചേ​ർ​ത്ത് ഹൈ-​പ്ര​ഷ​ർ മെ​ഷീ​നു​ക​ളി​ൽ അ​മ​ർ​ത്തി ക​ടു​പ്പ​മു​ള്ള ഷീ​റ്റു​ക​ളോ ബ്ലോ​ക്കു​ക​ളോ ആ​ക്കു​ന്നു. തു​ട​ർ​ന്ന് സ്ട്ര​ക്‌​ച​റ​ൽ ഫ്രെ​യി​മിം​ഗ് രീ​തി ഉ​പ​യോ​ഗി​ച്ച് സ്റ്റീ​ലി​നും കോ​ൺ​ക്രീ​റ്റ് ക​മ്പി​ക​ൾ​ക്കും പ​ക​ര​മാ​യി ഫൈ​ബ​ർ റീ​ഇ​ൻ​ഫോ​ഴ്സ്‌​ഡ് പോ​ളി​മ​ർ (എ​ഫ്ആ​ർ​പി) അ​ഥ​വാ പ്ലാ​സ്റ്റി​ക്കും ഗ്ലാ​സ് നാ​രു​ക​ളും ചേ​ർ​ത്തു​ണ്ടാ​ക്കി​യ അ​തി​ശ​ക്ത​മാ​യ ഫ്രെ​യി​മു​ക​ൾ നി​ർ​മി​ച്ച് ഈ ​രീ​തി ഫ​ല​പ്ര​ദ​മാ​യി ഉ​പ​യോ​ഗി​ക്കാ​ൻ സാ​ധി​ക്കു​മെ​ന്നാ​ണ് ജോ​ബി അ​വ​കാ​ശ​പ്പെ​ടു​ന്ന​ത്. സ്കൂ​ൾ കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ൾ ഉ​ൾ​പ്പെ​ടെ 45 വ​യ​സ് വ​രെ​യു​ള്ള​വ​ർ​ക്ക് സ​ങ്ക​ൽ​പ്പ് പ​ദ്ധ​തി​യി​ൽ പ്രേ​ാജ​ക്ട് ര​ജി​സ്റ്റ​ർ ചെ​യ്യാ​ൻ നേ​ര​ത്തെ അ​വ​സ​രം ന​ൽ​കി​യി​രു​ന്നു.

ര​ജി​സ്റ്റ​ർ ചെ​യ്ത​തി​ൽ ആ​ല​പ്പു​ഴ​യു​ടെ പ​ര​മ്പ​രാ​ഗ​ത മേ​ഖ​ല​യു​ട വി​ക​സ​ന​ത്തി​ന് അ​നു​യോ​ജ്യ​മാ​യ 25 ഓ​ളം പ​ദ്ധ​തി​ക​ളാ​ണ് തെ​ര​ഞ്ഞെ​ടു​ത്ത്. ബ​ന്ധ​പ്പെ​ട്ട വ​കു​പ്പി​ന്‍റെ ജി​ല്ലാ ഉ​ദ്യോ​ഗ​സ്ഥ​ർ അ​ട​ങ്ങു​ന്ന സ്ക്രീ​നി​ഗ് ക​മ്മി​റ്റി പ​രി​ശോ​ധി​ച്ച് വി​ല​യി​രു​ത്തി​യ​തി​ൽ നി​ന്നും സ്ക്രീ​നിം​ഗ് ക​മ്മി​റ്റി​യു​ടെ റാ​ങ്കിം​ഗി​ൽ ഒ​ന്ന്, ര​ണ്ട് സ്ഥാ​നം ല​ഭി​ച്ച 18 പേ​ർ പ​ദ്ധ​തി അ​വ​ത​രി​പ്പി​ച്ചു.

ബ​ന്ധ​പ്പെ​ട്ട ജി​ല്ലാ​ത​ല ഉ​ദ്യോ​ഗ​സ്ഥ​ർ ഈ ​ആ​ശ​യ​ങ്ങ​ൾ അ​ഞ്ചു മാ​ന​ദ​ണ്ഡ​ങ്ങ​ൾ വ​ച്ച് പ​ഠി​ക്കു​ക​യും ഓ​രോ സ്റ്റാ​ർ​ട്ട​പ്പ് ഐ​ഡി​യ​ക​ളും 100 മാ​ർ​ക്കി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ വി​ല​യി​രു​ത്തു​ക​യും ചെ​യ്യും. തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന സ്റ്റാ​ർ​ട്ട​പ്പ് ഐ​ഡി​യ​ക​ളു​ടെ സാ​ധ്യ​ത​ക​ൾ വി​ല​യി​രു​ത്തി​യ​തി​നുശേ​ഷം ഓ​രോ സം​ര​ഭ​ക ആ​ശ​യ​ങ്ങ​ളും ഏ​തു സ്കീ​മു​മാ​യി ബ​ന്ധ​പ്പെ​ടു​ത്താം എ​ന്ന് ച​ർ​ച്ച​ ചെ​യ്ത് ഓ​രോ സ്റ്റാ​ർ​ട്ട​പ്പി​നും എ​ത്ര സാ​മ്പ​ത്തി​ക സ​ഹാ​യം വ​രെ ല​ഭി​ക്കും എ​ന്ന് ക​ണ്ടെ​ത്തി​യാ​കും അം​ഗീ​കാ​രം ന​ൽ​കു​ന്ന​ത്.

ജി​ല്ലാ വ്യ​വ​സാ​യ കേ​ന്ദ്രം, ലീ​ഡ് ബാ​ങ്ക്, സ്റ്റാ​ർ​ട്ട​പ്പ് മി​ഷ​ൻ, ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു​ക​ൾ എ​ന്നി​വ​ർ സ്ക്രീ​നിം​ഗി​നു നേ​തൃ​ത്വം ന​ൽ​കി. സ​ങ്ക​ൽ​പ്പ് പ​ദ്ധ​തി​യി​ലൂ​ടെ ത​ന്‍റെ ആ​ശ​യ​ങ്ങ​ൾ​ക്ക് അം​ഗീ​കാ​ര​വും സാ​ന്പ​ത്തി​ക സ​ഹാ​യ​വും ല​ഭി​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് ജോ​ബി​യും കു​ടുംബ​വും. പു​ളി​ങ്കു​ന്ന് ക​ണ്ണാ​ടി മൂ​ന്നു​പ​റ​യി​ൽ ഫി​ലി​പ്പോ​സ് ജോ​ർ​ജി​ന്‍റെയും കു​ഞ്ഞ​മ്മ ജോ​ർ​ജി​ന്‍റെയും മ​ക​നാ​ണ് ജോ​ബി പി. ​വ​ർ​ഗീ​സ്.

Tags :

Recent News

Corehub Up