x
ad
Sun, 1 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ്കൂ​ൾ കാ​യി​ക​മേ​ള: ജി​ല്ല​യ്ക്ക് അ​ഭി​മാ​ന​മാ​യി മാ​ത്യു വ​ർ​ഗീ​സ് കോ​ശി


Published: November 1, 2026 12:44 AM IST | Updated: November 1, 2026 12:44 AM IST

മാ​ത്യു വ​ർ​ഗീ​സ് കോ​ശി

പ​ത്ത​നം​തി​ട്ട: സം​സ്ഥാ​ന സ്കൂ​ൾ കാ​യി​ക​മേ​ള​യി​ൽ ജി​ല്ല​ക്ക് അ​ഭി​മാ​ന​മാ​യി മാ​ത്യു വ​ർ​ഗീ​സ് കോ​ശി. സീ​നി​യ​ർ ആ​ൺ​കു​ട്ടി​ക​ളു​ടെ ഷോ​ട്ട്പു​ട്ടി​ൽ സ്വ​ർ​ണ​വും ഡി​സ്ക​സ് ത്രോ​യി​ൽ വെ​ള്ളി​യും നേ​ടി​യാ​ണ് മാ​ത്യു ജി​ല്ല​യു​ടെ മാ​നം​കാ​ത്ത​ത്. ഷോ​ട്ട്പു​ട്ടി​ൽ 15.27 മീ​റ്റ​ർ ദൂ​രം ക​ണ്ടെ​ത്തി​യ മാ​ത്യു ഡി​സ്ക​സ് ത്രോ​യി​ൽ 39.86 മീ​റ്റ​റും ക​ണ്ടെ​ത്തി.

കോ​ഴി​ക്കോ​ട്ടു സ​മാ​പി​ച്ച സ്കൂ​ൾ കാ​യി​ക​മേ​ള​യു​ടെ പോ​യി​ന്‍റ് പ​ട്ടി​ക​യി​ൽ പ​ത്ത​നം​തി​ട്ട ഇ​ടം​ക​ണ്ട​തും മാ​ത്യു വ​ർ​ഗീ​സ് കോ​ശി നേ​ടി​യ മെ​ഡ​ലു​ക​ളു​ടെ പി​ൻ​ബ​ല​ത്തി​ലാ​ണ്. എ​ട്ട് പോ​യി​ന്‍റു​ള്ള പ​ത്ത​നം​തി​ട്ട മെ​ഡ​ൽ പ​ട്ടി​ക​യി​ൽ പ​തി​നാ​ലാം സ്ഥാ​ന​ത്താ​ണ്. 2019നു ​ശേ​ഷം ഒ​രു സ്വ​ർ​ണ മെ​ഡ​ൽ ക​ര​സ്ഥ​മാ​ക്കാ​നും ജി​ല്ല​യ്ക്ക് ക​ഴി​ഞ്ഞു​വെ​ന്ന​ത് ശ്ര​ദ്ധേ​യ​വു​മാ​ണ്. കു​ള​ന​ട പ​ഞ്ചാ​യ​ത്ത് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ പ്ല​സ്ടു സ​യ​ൻ​സ് വി​ദ്യാ​ർ​ഥി​യാ​ണ് മാ​ത്യു.

പ​ത്ത​നം​തി​ട്ട വ​ഞ്ചി​പ്പൊ​യ്ക സ്വ​ദേ​ശി റെ​ജി​ന്‍റെ കീ​ഴി​ലാ​ണ് പ​രി​ശീ​ല​നം. പി​താ​വ് കു​ള​ന​ട മാ​ന്തു​ക കോ​ടം​പ​റ​മ്പി​ൽ ബി​ജു ജോ​ർ​ജ് കോ​ശി മൈ​ല​പ്ര ഐ​ടി​ഐ അ​ധ്യാ​പ​ക​നാ​ണ്. മാ​താ​വ്: ജെ​യ്മോ​ൾ. സ​ഹോ​ദ​ര​ങ്ങ​ൾ: ക്രി​സ്റ്റോ ജോ​ർ​ജ് കോ​ശി , ജോ​ഷ്വ ജോ​ർ​ജ് കോ​ശി.

Tags :

Recent News

Corehub Up