തൊടുപുഴ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനാചരണത്തോടനുബന്ധിച്ച്
തൊടുപുഴ: മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം തൊടുപുഴ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ആചരിച്ചു.
പ്രസിഡന്റ് ഷിബിലി സാഹിബിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന അനുസ്മരണയോഗം കെപിസിസി ജനറല്‍ സെക്രട്ടറി അഡ്വ. എസ്. അശോകന് ഉദ്ഘാടനം ചെയ്തു. കെപിസിസി അംഗം എം.കെ. പുരുഷോത്തമന് അനുസ്മരണ പ്രഭാഷണം നടത്തി.
ഡിസിസി ജനറല്‍ സെക്രട്ടറിമാരായ എന്‍.ഐ. ബെന്നി, ജാഫര്‍ഖാന്‍ മുഹമ്മദ്, ടി.ജെ. പീറ്റര്‍, എം.എന്‍. സുരേഷ്, സി.എസ്. മഹേഷ്, കെ.പി. റോയ്, എം.കെ. ഷാഹുല്‍ ഹമീദ്, കെ.ജി. സജിമോന്‍ റോബിന് മൈലാടി, സണ്ണി മാത്യു, എം.എച്ച്. സജീവ്, സെബാസ്റ്റ്യന്‍ മാത്യു, മാര്ട്ടിന് ജോസഫ്, സജ്ജയകുമാര്‍, ജോസഫ് മാണി, ജയകുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
കരിമണ്ണൂര്‍: മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ രക്തസാക്ഷിത്വദിനം കരിമണ്ണൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആചരിച്ചു. പുഷ്പാര്‍ച്ചനയ്ക്കുശേഷം ഇന്ദിരാഭവനില്‍ ചേര്‍ന്ന അനുസ്മരണ സമ്മേളനത്തില്‍ മണ്ഡലം പ്രസിഡന്റ് ബേബി തോമസ് അധ്യക്ഷത വഹിച്ചു.
പാര്‍ട്ടി നേതാവ് ജോണ്‍ നെടിയപാല സമ്മേളനം ഉദ്ഘാടനം ചെയ്തു. ഡിസിസി സെക്രട്ടറി ജോസ് ഊരക്കാടന്‍, ജില്ലാപഞ്ചായത്തംഗം മനോജ് കോക്കാട്ട്, ദിലീപ് കുമാര്‍, ജോളി അഗസ്റ്റിന്, സിബി കുഴിക്കാട്ട്, ബ്ലോക്ക് പഞ്ചായത്തംഗം ലാലു കോയിത്താനം, ഗൗരി സുകുമാരന്‍, സിജി വാഴയില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
Tags :