കറ്റാനം പോപ്പ് പയസ് ഹയർ സെക്കൻഡറി സ്കൂളിൽ ദ്വിതീയ സോഫാൻ ക്യാമ്പിന്റെ ഉദ്ഘാടനം മാവേലിക്കര രൂപത വികാരി ജനറാൾ മോൺ. ജോബ് കല്ലുവിളയിൽ നിർവഹി
കറ്റാനം: എല്ലായ്പ്പോഴും സന്നദ്ധനായിരിക്കുക എന്ന ആപ്തവാക്യം മുറുകെപ്പിടിക്കുന്ന സ്കൗട്ട് വിദ്യാർഥികൾ സമൂഹത്തിന് മികച്ച മാതൃകയായിരിക്കണമെന്ന് മാവേലിക്കര രൂപത വികാരി ജനറാൾ മോൺ. ജോബ് കല്ലുവിളയിൽ. കറ്റാനം പോപ്പ് പയസ് ഹയർ സെക്കൻഡറി സ്കൂളിൽ സ്കൗട്ട് ആൻഡ് ഗൈഡ്സിന്റെ ദ്വിതീയ സോഫാൻ ടെസ്റ്റിംഗ് ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പ്രവർത്തനങ്ങളിലൂടെയും സ്വഭാവശുദ്ധിയിലൂടെയും മറ്റുള്ളവർക്ക് സ്കൗട്ട് വിദ്യാർഥികൾ പ്രചോദനമാകണം. സേവന മനോഭാവവും സഹജീവി സ്നേഹവും ഉള്ളവരായി മാറുന്നതോടൊപ്പം സമൂഹത്തിലെ ലഹരിവസ്തുക്കൾക്കെതിരേ ജാഗ്രതയോടെ പ്രവർത്തിക്കാൻ കഴിയണമെന്നും അദ്ദേഹം പറഞ്ഞു. പിടിഎ പ്രസിഡന്റ് സുനിൽ പൊന്നാലയം അധ്യക്ഷത വഹിച്ചു. എംഎസ്സി സ്കൂൾ കറസ്പോണ്ടന്റ് ഫാ. ഡാനിയേൽ തെക്കേടത്ത് മുഖ്യപ്രഭാഷണം നടത്തി.
മാവേലിക്കര ജില്ലാ ഡിഒസി എൻ. ശ്രീകുമാർ, സ്കൂൾ പ്രിൻസിപ്പൽ സി.ടി. വർഗീസ്, ബർസാർ ഫാ. സിൽവസ്റ്റർ തെക്കേടത്ത്, സോണി ജേക്കബ്, രമ്യ സൂസൻ തോമസ്, അശ്വിൻ സാം സുനിൽ, ആതിര സുകു എന്നിവർ പ്രസംഗിച്ചു. സ്കൗട്ട് മാസ്റ്റർ സി.ടി. വർഗീസ് പതാക ഉയർത്തി. തുടർന്ന് വിളംബര റാലി, ക്യാമ്പ് ഫയർ എന്നിവ നടന്നു. ക്യാമ്പ് ഇന്ന് സമാപിക്കും. സമാപന സമ്മേളനം ബ്ലോക്ക് പഞ്ചായത്ത് മെംബർ അനു ബിജു ഉദ്ഘാടനം ചെയ്യും. മദർ പിടിഎ പ്രസിഡന്റ് സ്മിത അനിൽ അധ്യക്ഷയാകും.
Tags :