പ്രതീകാത്മക ചിത്രം
മുതലക്കോടം: ഹോളി ഫാമിലി ആശുപത്രിയില്‍ ആരംഭിക്കുന്ന അഡ്വാന്‍സ്ഡ് സെന്റര്‍ ഫോര്‍ ഗാസ്ട്രോ എന്ററോളജിയുടെ ഉദ്ഘാടനവും ആശീര്‍വാദവും നാളെ രാവിലെ 10.30ന് നടക്കും. ചീഫ് വിപ്പ് അപു ജോണ്‍ ജോസഫ് സെന്ററിന്റെ ഉദ്ഘാടനം നിര്‍വഹിക്കും. കോതമംഗലം ബിഷപ് മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍ പുതിയ ബ്ലോക്കിന്റെ ആശീര്‍വാദകര്‍മം നിര്‍വഹിക്കും.
മാനേജരും പ്രൊവിന്‍ഷ്യല്‍ സുപ്പീരിയറുമായ സിസ്റ്റര്‍ ലിസി മാത്യു തെക്കേക്കുറ്റ് അധ്യക്ഷത വഹിക്കും. ദഹനവ്യവസ്ഥയുമായി ബന്ധപ്പെട്ട രോഗങ്ങള്‍ക്ക് ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ മെച്ചപ്പെട്ട രോഗനിര്‍ണയവും ചികിത്സയും പുതിയ വിഭാഗത്തില്‍നിന്നു ലഭ്യമാകും.
ആശുപത്രിയുടെ 55-ാം വാര്‍ഷികത്തോടനുബന്ധിച്ചാണ് അത്യാധുനിക സംവിധാനങ്ങളോടു കൂടിയ ഗ്യാസ്ട്രോ എന്‍ട്രോളജി വിഭാഗം വിപുലീകരിച്ച് പ്രവര്‍ത്തനമാരംഭിക്കുന്നതെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.
Tags :