വെൺമണി കുഴിയിലേത്ത് ഉഷസിൽ ബിന്നി ജോർജ് ചാക്കോയുടെ മാമ്പ്ര പാടത്തിനു സമീപമുള്ള പറമ്പിലെ മഹാഗണി മുറിച്ച നിലയിൽ.
ചെങ്ങന്നൂർ: പ്രവാസിയുടെ പറമ്പിൽനിന്ന് മഹാഗണി മരം മോഷ്ടിച്ച് കടത്താൻ ശ്രമം. സംഭവത്തിൽ വെൺമണി പൊലിസിൽ പരാതി നൽകി. വെൺമണി കുഴിയിലേത്ത് ഉഷസിൽ ബിന്നി ജോർജ് ചാക്കോയുടെ മാമ്പ്ര പാടത്തിനു സമീപമുള്ള പറമ്പിലാണ് ഇന്നലെ രാവിലെ മോഷണശ്രമം നടന്നത്.
വർഷങ്ങൾ പഴക്കമുള്ള വിലപിടിപ്പുള്ള മഹാഗണി മരമാണ് സംഘം മുറിച്ചുകടത്താൻ നോക്കിയത്. പറമ്പിൽനിന്ന് മരം മുറിക്കുന്ന വിവരമറിഞ്ഞ് ബിന്നി ജോർജിന്റെ സഹോദരനും മംഗളം ലേഖകനുമായ സാം കെ. ചാക്കോ സ്ഥലത്തെത്തിയപ്പോഴേക്കും മോഷ്ടാക്കൾ ഓടി രക്ഷപ്പെടുകയായിരുന്നു. കുറച്ചു നാളുകൾക്ക് മുൻപും ഈ പറമ്പിൽ കയറിയ മോഷണസംഘം കമുകുകൾ വെട്ടിക്കൊണ്ടുപോയിരുന്നു. തുടർച്ചയായി ഉണ്ടാകുന്ന മോഷണശ്രമങ്ങളിൽ നാട്ടുകാരും ആശങ്കയിലാണ്. സംഭവത്തിൽ പൊലിസിൽ പരാതി നൽകിയതിനെതുടർന്ന് വെൺമണി പൊലിസ് അന്വേഷണം ആരംഭിച്ചു.
Tags :