മൂന്നാറിൽ ബസ് സ്റ്റാൻഡ് നിർമിക്കാൻ ഉദ്ദേശിക്കുന്ന സ്ഥലം.
മൂന്നാർ: ടൗണിൽ പുതിയ ബസ് സ്റ്റാൻഡ് നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്ന സ്ഥലം കൈയേറ്റക്കാരുടെ പിടിയിൽ. ഇവരിൽനിന്നു ഭൂമി പിടിച്ചെടുത്ത് നിര്‍ദിഷ്ട സ്ഥലത്ത് നിര്‍മാണം പൂര്‍ത്തിയാക്കുക എന്നത് റവന്യു വകുപ്പിനും പഞ്ചായത്തിനും വെല്ലുവിളിയായി മാറാൻ സാധ്യത. കൈയേറ്റക്കാരില്‍ ജനപ്രതിനിധികൾ ഉള്‍പ്പെടെയുള്ളവര്‍ ഉണ്ടെന്നതാണ് ഉദ്യോഗസ്ഥർക്ക് വെല്ലുവിളിയാകുന്നത്.
ആറു കോടി രൂപ ചെലവിലാണ് പഴയ മൂന്നാര്‍ മൂലക്കടയിലുള്ള സ്ഥലത്ത് ബസ് സ്റ്റാൻഡും കണ്വെന്ഷന് സെന്ററും നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്നത്. താഴത്തെ നിലയില്‍ ബസ് സ്റ്റാൻഡും മുകളിലത്തെ നിലയില്‍ 600 പേര്‍ക്ക് ഇരിക്കാവുന്ന വിധത്തിലുള്ള കണ്വെന്ഷന് സെന്ററും നിർമിക്കാനാണ് പദ്ധതി. ഡിപിആര്‍ അംഗീകരിച്ചതോടെ എസ്റ്റിമേറ്റ് തയാറാക്കാന്‍ പൊതുമരാമത്ത് വകുപ്പിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
കഴിഞ്ഞ സര്‍ക്കാരിന്റെ കാലയളവിലാണ് ഇതിനുള്ള ഫണ്ട് അനുവദിച്ചത്. സംസ്ഥാനത്തെ പ്രമുഖ ടൂറിസ്റ്റ് കേന്ദ്രമാണെങ്കിലും ഇവിടെ ബസ് സ്റ്റാൻഡില്ലാത്ത സ്ഥിതിയാണ്.
വര്‍ഷങ്ങള്‍ക്ക് മുമ്പ് പഞ്ചായത്തിന് വിട്ടുകിട്ടിയതാണ് നിര്‍ദിഷ്ട ഭൂമി. ബസ് സ്റ്റാൻഡ് നിര്‍മിച്ചെങ്കിലും കാലക്രമേണ സ്ഥലം പഞ്ചായത്ത് അധികൃതരുടെ മൗനാനുവാദത്തോടെ അംഗങ്ങള്‍ കൈവശപ്പെടുത്തി പലരും കടകള്‍ സ്ഥാപിക്കുകയായിരുന്നു.
ഒന്നര കിലോമീറ്റര്‍ അകലെയുള്ള മൂന്നാര്‍ ടൗണിൽ ബസുകള്‍ ആളുകളെ കയറ്റാനും ഇറക്കാനും ശ്രമിച്ചതോടെ ബസ് സ്റ്റാൻഡിലേക്ക് ബസുകള്‍ കയറാത്ത സ്ഥിതിയായി. ഇതോടെയാണ് ഇവിടം കൈയേറ്റക്കാരുടെ കേന്ദ്രമായി മാറിയത്.
Tags :