x
ad
Sun, 1 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാട്ടാ​ന​ശ​ല്യം: വ​നം​വ​കു​പ്പ് ഓ​ഫിസ് മാ​ര്‍​ച്ചി​ല്‍ പ്ര​തി​ഷേ​ധ​മി​ര​മ്പി

വെബ്ഡെസ്ക്
Published: November 1, 2026 01:55 AM IST | Updated: November 1, 2026 01:55 AM IST

വ​ന്യ​മൃ​ഗ​ശ​ല്യം ത​ട​യു​ന്ന​തി​നാ​വ​ശ്യ​മാ​യ പ്ര​തി​രോ​ധ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പ്ര​തി​രോ​ധ സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ വേ​ളൂ​ര്‍​ ഫോ​റ​സ്റ്റ് ഓ​ഫിസി​ലേ​ക്ക് ന​ട​

ഉ​ടു​മ്പ​ന്നൂ​ര്‍: വ​ന്യ​മൃ​ഗ​ശ​ല്യം ത​ട​യു​ന്ന​തി​നാവ​ശ്യ​മാ​യ പ്ര​തി​രോ​ധ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് വ​ന്യ​ജീ​വി ആ​ക്ര​മ​ണ പ്ര​തി​രോ​ധ സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ വേ​ളൂ​ര്‍ ഫോ​റ​സ്റ്റ് ഓ​ഫിസി​ലേ​ക്ക് ന​ട​ത്തി​യ മാ​ര്‍​ച്ചി​ല്‍ പ്ര​തി​ഷേ​ധ​മി​ര​മ്പി. പ്ല​ക്കാ​ര്‍​ഡു​ക​ളു​മാ​യി നൂ​റു​ക​ണ​ക്കി​നാ​ളു​ക​ള്‍ പ​ങ്കെ​ടു​ത്ത മാ​ര്‍​ച്ച് വ​നം​വ​കു​പ്പ് അ​ധി​കൃ​ത​രു​ടെ നി​സം​ഗ​ത​യ്‌​ക്കെ​തി​രേയു​ള്ള ജ​ന​ങ്ങ​ളു​ടെ താ​ക്കീ​താ​യി മാ​റി.

പ​രി​യാ​രം ക​വ​ല​യി​ല്‍നി​ന്നു രാ​വി​ലെ 10.30ന് ​ആ​രം​ഭി​ച്ച പ്ര​തി​ഷേ​ധ മാ​ര്‍​ച്ച് ഉ​ടു​മ്പ​ന്നൂ​ര്‍ സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ന്‍​സ് പ​ള്ളി​ വി​കാ​രി ഫാ.​ ജോ​ണ്‍ മു​ണ്ട​യ്ക്ക​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.​ ജ​ന​ങ്ങ​ളു​ടെ ജീ​വ​നും കൃ​ഷി ദേ​ഹ​ണ്ഡ​ങ്ങ​ള്‍​ക്കും സം​ര​ക്ഷ​ണം ന​ല്‍​കേ​ണ്ട​ത് സ​ര്‍​ക്കാ​രി​ന്‍റെ ക​ട​മ​യാ​ണെ​ന്നും ഈ ​ജ​ന​കീ​യ ആ​വ​ശ്യം സാ​ധ്യ​മാ​കും​വ​രെ ജ​ന​ങ്ങ​ള്‍ ഒ​റ്റ​ക്കെ​ട്ടാ​യി മു​ന്നോ​ട്ടു​പോ​കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

കോ​ട്ട​ക്ക​വ​ല വേ​ളൂ​ര്‍ ഫോ​റ​സ്റ്റ് സ്റ്റേ​ഷ​ന് മു​ന്നി​ല്‍ ന​ട​ന്ന പ്ര​തി​ഷേ​ധ യോ​ഗ​ത്തി​ല്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജി​ജി സു​രേ​ന്ദ്ര​ന്‍ ആ​മു​ഖ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ് കോ​ത​മം​ഗ​ലം രൂ​പ​ത പ്ര​സി​ഡ​ന്‍റ് സ​ണ്ണി ക​ടൂ​ത്താ​ഴെ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. മു​ന്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം.​ ല​തീ​ഷ്, എ​സ്എ​ന്‍​ഡി​പി​യോ​ഗം ഉ​ടു​മ്പ​ന്നൂ​ര്‍ ശാ​ഖാ പ്ര​സി​ഡ​ന്‍റ് പി.​ജി.​ മു​ര​ളീ​ധ​ര​ന്‍, ഉ​ടു​മ്പ​ന്നൂ​ര്‍ മു​ഹ​യു​ദ്ദീ​ന്‍ ഇ​മാം ഷി​ഹാ​ബു​ദ്ദീ​ന്‍ സ​ക്കാ​ഫി, ജോ​ണ്‍ പാ​റ​ത്തോ​ട്ടാ​ല്‍, വി.​വി.​ ഫി​ലി​പ്പ് തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.

പ്ര​ശ്‌​ന​ത്തി​ല്‍ ശ്വാ​ശ്വ​ത​പ​രി​ഹാ​രം കാ​ണ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് വ​ന​പാ​ല​ക​ര്‍​ക്ക് ന​ല്‍​കു​ന്ന നി​വേ​ദ​ന​ത്തി​ന്‍റെ അ​വ​ത​ര​ണം തോ​മ​സ് പെ​രു​മ​ന നി​ര്‍​വ​ഹി​ച്ചു. ബെ​ന്നി കു​ള​ക്കാ​ട്ട് സ്വാ​ഗ​ത​വും ജ​യിം​സ് തോ​ട്ട​ത്തി​ല്‍ ന​ന്ദി​യും പ​റ​ഞ്ഞു. സാ​മൂ​ഹ്യ, രാ​ഷ്‌ട്രീ​യ രം​ഗ​ത്തു​ള്ള​വ​രും വ്യാ​പാ​രി​-വ്യ​വ​സാ​യി ഏ​കോ​പ​ന​സ​മി​തി നേ​താ​ക്ക​ളും ക​ര്‍​ഷ​ക​രും ഉ​ള്‍​പ്പടെ​യു​ള്ള​വ​ര്‍ പ​ങ്കെ​ടു​ത്തു.

ഏ​താ​നും നാ​ളു​ക​ളാ​യി അ​മ​യ​പ്ര, ക​ച്ചി​റ​മു​ഴി, കി​ഴ​ക്ക​ന്‍​പാ​ടം, ബൗ​ണ്ട​റി, വേ​ളൂ​ര്‍, വ​രി​ക്ക​മ​റ്റം, പു​ലി​കാ​വ്, ആ​ള്‍​ക്ക​ല്ല്, മ​ല​യി​ഞ്ചി മേ​ഖ​ല​ക​ളി​ല്‍ കാ​ട്ടാ​ന​ശ​ല്യം രൂ​ക്ഷ​മാ​യി​വ​രി​ക​യാ​ണ്. കൃ​ഷി ന​ശി​പ്പി​ക്കു​ന്ന​തും പ​തി​വാ​ണ്. ഇ​തേത്തു​ട​ര്‍​ന്ന് വെ​ള്ളി​യാ​ഴ്ച വ​ന​പാ​ല​ക​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ആ​ര്‍​ആ​ര്‍​ടി സം​ഘം പ്ര​ദേ​ശ​ത്തുനി​ന്നു കാ​ട്ടാ​ന​യെ കീ​ഴാ​ര്‍​കു​ത്തി​നു സ​മീ​പ​മു​ള്ള വ​ന​മേ​ഖ​ല​യി​ലേ​ക്ക് തു​ര​ത്തി​യി​രു​ന്നു. എ​ന്നാ​ല്‍ ഇ​വി​ടേ​ക്ക് തു​ര​ത്തി​യ ആ​ന വീ​ണ്ടും ജ​ന​വാ​സ മേ​ഖ​ല​യി​ലേ​ക്ക് എ​ത്തു​ന്ന​തി​നു​ള്ള സാ​ധ്യ​ത​യാ​ണു​ള്ള​ത്. ഇ​തു പ്ര​ദേ​ശ​വാ​സി​ക​ളെ ആ​ശ​ങ്ക​യു​ടെ മു​ള്‍​മു​ന​യി​ലാ​ക്കി​യി​രി​ക്കുക​യാ​ണ്.

Tags :

Recent News

Corehub Up