കോടിക്കുളം ചാലയ്ക്കമുക്കില് ഇന്ദിര സ്മൃതി മണ്ഡപത്തോടു ചേര്‍ന്നുനില്‍ക്കുന്ന ഇന്ദിര സ്മൃതി പ്ലാവ്.
കോടിക്കുളം: ഇന്ദിരാഗാന്ധിയുടെ രക്തസാക്ഷിത്വ സ്മരണയ്ക്കായി നട്ട പ്ലാവ് നാലു പതിറ്റാണ്ട് പിന്നിടുമ്പോള്‍ നാടിനാകെ തണലേകി പടര്‍ന്നു പന്തലിച്ച് ജനങ്ങളുടെ മനസില്‍ പ്രിയനേതാവിന്റെ ദീപ്തസ്മരണകള്‍ ഉണർത്തുന്നു.കോടിക്കുളത്തിന് സമീപം ചാലയ്ക്കമുക്കിലെ ഇന്ദിര സ്മൃതി മണ്ഡപത്തോടു ചേര്‍ന്നാണ് ഈ പ്ലാവ് നില്‍ക്കുന്നത്.
സ്വാതന്ത്ര്യസമര സേനാനിയും ഐഎന്‍ടിയുസി കാളിയാര്‍ എസ്റ്റേറ്റ് യൂണിയന് നേതാവുമായിരുന്ന ടി.പി. കാളിയാറാണ് ഇന്ദിരാ ഗാന്ധിയുടെ രക്തസാക്ഷിത്വത്തിന്റെ ഓര്‍മയ്ക്കായി ഇവിടെ പ്ലാവിന്‍തൈ നട്ടത്. അന്നത്തെ മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റായിരുന്ന അന്തരിച്ച ടി.വി. ജോര്‍ജ് തെള്ളിയാങ്കലിന്റെയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുടെയും നേതൃത്വത്തിലായിരുന്നു സ്മൃതി മണ്ഡപം സ്ഥാപിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നത്.
നാലു പതിറ്റാണ്ട് പിന്നിട്ടിട്ടും തലയുയര്‍ത്തി നില്ക്കുന്ന പ്ലാവ് ഇന്ന് ചാലയ്ക്കമുക്കിന്റെ അടയാളങ്ങളിലൊന്നായി മാറിയിരിക്കുകയാണ്. വഴിയാത്രക്കാര്‍ക്കും നാട്ടുകാര്‍ക്കും ഒരുപോലെ തണലേകുന്ന ഈ മരം ചരിത്രസ്മരണയുടെ നേര്‍കാഴ്ചയായി നിലകൊള്ളുന്നു.
Tags :