x
ad
Sun, 1 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ണ്ണാ​ടി​പ്പു​ഴ​യോ​ര​ത്തെ പാ​ലം: ചാ​പ്പ​ല്‍ വി​ട്ടു​ന​ല്‍​കി ഇ​ട​വ​കസ​മൂ​ഹം മാ​തൃ​ക​യാ​യി

വെബ്ഡെസ്ക്
Published: November 1, 2026 01:46 AM IST | Updated: November 1, 2026 01:46 AM IST

തൊ​മ്മ​ന്‍​കു​ത്ത് ക​ണ്ണാ​ടി​പ്പു​ഴ​യോ​ര​ത്തെ ​മാ​താ​വി​ന്‍റെ ചാ​പ്പ​ല്‍.

തൊ​മ്മ​ന്‍​കു​ത്ത്: ത്യാ​ഗ​ത്തി​ന്‍റെ വ​ഴി​യി​ല്‍ പു​തി​യ അ​ധ്യാ​യം എ​ഴു​തി​ചേ​ർ​ത്ത് തൊ​മ്മ​ന്‍​കു​ത്ത് സെ​ന്‍റ് തോ​മ​സ് പ​ള്ളി ഇ​ട​വ​ക സ​മൂ​ഹം. പ​തി​റ്റാ​ണ്ടു​ക​ളാ​യി നാ​ട്ടു​കാ​രു​ടെ സ്വ​പ്‌​ന​മാ​യ ക​ണ്ണാ​ടി​പ്പു​ഴ​യോ​ര​ത്തെ പാ​ല​ത്തി​നാ​യി മാ​താ​വി​ന്‍റെ ചാ​പ്പ​ല്‍ പൊ​ളി​ച്ചു​നീ​ക്കാ​ന്‍ ഇ​ട​വ​ക അ​നു​മ​തി ന​ല്‍​കി​യ​ത് ആ​ത്മീ​യ​ത​യു​ടെ നേ​ര്‍​സാ​ക്ഷ്യ​മാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്.

കു​ടി​യേ​റ്റ ജ​ന​ത​യു​ടെ ഏ​ഴു പ​തി​റ്റാ​ണ്ടി​ന്‍റെ ഓ​ർ​മ​ക​ൾ ഇ​ര​മ്പു​ന്ന​താ​ണ് ക​ണ്ണാ​ടി​പ്പു​ഴ​യോ​രം. വ​ന്യ​മൃ​ഗ​ങ്ങ​ളു​ടെ ഭീ​ഷ​ണി​യും മ​ഴ​ക്കാ​ല​ത്ത് ക​ര​ക​വി​ഞ്ഞൊ​ഴു​കു​ന്ന പു​ഴ​യും മ​ല​വെ​ള്ള​പ്പാ​ച്ചി​ലും മൂ​ലം നാ​ട്ടു​കാ​ര്‍​ക്ക് അ​ക്ക​ര ക​ട​ക്കാ​ന്‍ ക​ട​ത്തു​വ​ള്ളം മാ​ത്ര​മാ​യി​രു​ന്നു ആ​ശ്ര​യം.

വ​ള്ള​ക്ക​ട​വ് മു​ത്തി​യു​ടെ കു​രി​ശ​ടി​യി​ല്‍ നേ​ര്‍​ച്ച​യി​ട്ടാ​ണ് കാ​ര്‍​ഷി​കോ​ത്പ​ന്ന​ങ്ങ​ളും മ​റ്റു​മാ​യി പ്ര​ദേ​ശ​വാ​സി​ക​ൾ പു​ഴ ക​ട​ന്നി​രു​ന്ന​ത്. അ​ങ്ങ​നെ വി​ശ്വാ​സ തീ​ക്ഷ​ണ​ത്തി​ന്‍റെ പ്ര​തീ​ക​മാ​യി​രു​ന്ന ചാ​പ്പ​ലാ​ണ് നാ​ടി​ന്‍റെ യാ​ത്രാ​ദു​രി​തം പ​രി​ഹ​രി​ക്കാ​ൻ വി​ശ്വാ​സി​സ​മൂ​ഹം വി​ട്ടു​ന​ൽ​കു​ന്ന​ത്.

തൊ​മ്മ​ന്‍​കു​ത്ത് ഇ​ട​വ​ക​യു​ടെ തീ​രു​മാ​ന​ത്തെ നാ​ടൊ​ന്നാ​കെ സ്വാ​ഗ​തം ചെ​യ്തു. ചാ​പ്പ​ല്‍ പൊ​ളി​ച്ചു നീ​ക്കി​യ​തി​നു ശേ​ഷം ശേ​ഷി​ക്കു​ന്ന ഭാ​ഗം കെ​എ​സ്ടി​പി നി​ര​പ്പാ​ക്കി ക​ല്ലി​ട്ട് തി​രി​ച്ചു ന​ല്‍​കും. ഇ​വി​ടെ പി​ന്നീ​ട് പു​തി​യ ചാ​പ്പ​ല്‍ നി​ര്‍​മി​ക്കാ​നാ​ണ് ഇ​ട​വ​ക​യു​ടെ തീ​രു​മാ​ന​മെ​ന്ന് വി​കാ​രി ഫാ. ​ജ​യിം​സ് ഐ​ക്ക​ര​മ​റ്റം പ​റ​ഞ്ഞു.ചാ​പ്പ​ല്‍ പൊ​ളി​ച്ചു​നീ​ക്കു​ന്ന​തി​നും പാ​ലം നി​ര്‍​മാ​ണ​ത്തി​നും മു​ന്നോ​ടി​യാ​യി കെ​എ​സ്ടി​പി അ​ധി​കൃ​ത​ര്‍ ക​ഴി​ഞ്ഞ ദി​വ​സം സ്ഥ​ലം സ​ന്ദ​ര്‍​ശി​ച്ചി​രു​ന്നു.

Tags :

Recent News

Corehub Up