x
ad
Sun, 1 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ​രു​മ​ല​യി​ൽ ഇ​ന്ന് തീ​ർ​ഥാ​ട​ക സം​ഗ​മം

വെബ്ഡെസ്ക്
Published: November 1, 2026 01:14 AM IST | Updated: November 1, 2026 01:18 AM IST

പ്രതീകാത്മക ചിത്രം

പ​രു​മ​ല: പ​രി​ശു​ദ്ധ പ​രു​മ​ല തി​രു​മേ​നി​യു​ടെ 124-ാമ​ത് പെ​രു​ന്നാ​ളി​നോ​ട​നു​ബ​ന്ധി​ച്ച് തീ​ർ​ഥാ​ട​ക​രു​ടെ സം​ഗ​മം ഇ​ന്ന്. പെ​രു​ന്നാ​ളി​നു കൊ​ടി​യേ​റി​യ​തി​നു പി​ന്നാ​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ​നി​ന്നു​ള്ള കാ​ൽ​ന​ട തീ​ർ​ഥാ​ട​ക​സം​ഘ​ങ്ങ​ൾ പ​രു​മ​ല​യി​ലേ​ക്ക് എ​ത്തി​ത്തു​ട​ങ്ങി.

മ​ല​ബാ​ർ, ഇ​ടു​ക്കി, തി​രു​വ​ന​ന്ത​പു​രം തു​ട​ങ്ങി കേ​ര​ള​ത്തി​ലെ വി​വി​ധ മേ​ഖ​ല​ക​ളി​ൽ​നി​ന്നു ദി​വ​സ​ങ്ങ​ൾ​ക്കു മു​ന്പേ പു​റ​പ്പെ​ട്ട കാ​ൽ​ന​ട തീ​ർ​ഥാ​ട​ക​ര​ട​ക്കം പ​ദ​യാ​ത്രാ സം​ഘ​ങ്ങ​ൾ ഇ​ന്നു പ​രു​മ​ല​യി​ലെ​ത്തും. കേ​ര​ള​ത്തി​നു പു​റ​ത്തെ വി​വി​ധ ഇ​ട​വ​ക​ക​ളു​ടെ ചു​മ​ത​ല​യി​ലും തീ​ർ​ഥാ​ട​ക​സം​ഘ​ങ്ങ​ളാ​യി പ​രു​മ​ല​യി​ലേ​ക്ക് യാ​ത്ര​ചെ​യ്ത് എ​ത്തു​ന്നു​ണ്ട്. പ​രു​മ​ല​യി​ലേ​ക്കു​ള്ള എ​ല്ലാ പാ​ത​ക​ളും ഇ​ന്നു രാ​വി​ലെ മു​ത​ൽ തീ​ർ​ഥാ​ട​ക​രെ​ക്കൊ​ണ്ടു നി​റ​യും.

തീ​ർ​ഥാ​ട​ന വാ​രാ​ഘോ​ഷ സ​മാ​പ​ന​സ​മ്മേ​ള​നം ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് 2.30ന് ​ബ​സേ​ലി​യോ​സ് മാ​ർ​ത്തോ​മ്മാ മാ​ത്യൂ​സ് തൃ​തീ​യ​ൻ കാ​തോ​ലി​ക്കാ ബാ​വ ഉ​ദ്ഘാ​ട​നം ചെ​യ്യും. പ​ത്മ​ഭൂ​ഷ​ൺ മ​മ്മൂ​ട്ടി ച​ട​ങ്ങി​ൽ മു​ഖ്യാ​തി​ഥി​യാ​കും. ഡോ. ​യു​ഹാ​നോ​ൻ മാ​ർ ക്രി​സോ​സ്റ്റ​മോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

വൈ​കു​ന്നേ​രം ആ​റി​ന് സ​ന്ധ്യാ​ന​മ​സ്കാ​ര​ത്തെ​ത്തു​ട​ർ​ന്ന് ഡോ.​ഏ​ബ്ര​ഹാം മാ​ർ സെ​റാ​ഫിം മെ​ത്രാ​പ്പോ​ലീ​ത്ത സ​ന്ദേ​ശം ന​ൽ​കും. വാ​ഴ്‌​വി​നു​ശേ​ഷം റാ​സ ന​ട​ക്കും. നാ​ളെ വി​ശു​ദ്ധ കു​ർ​ബാ​ന, പ​ക​ൽ റാ​സ, വാ​ഴ്വ് എ​ന്നി​വ​യോ​ടെ പെ​രു​ന്നാ​ൾ സ​മാ​പി​ക്കും.

പ​രു​മ​ല പെ​രു​ന്നാ​ൾ: ഗ​താ​ഗ​ത ക്ര​മീ​ക​ര​ണം


പ​ത്ത​നം​തി​ട്ട: പ​രു​മ​ല പെ​രു​ന്നാ​ളി​നോ​ട​നു​ബ​ന്ധി​ച്ച തി​ര​ക്ക് നി​യ​ന്ത്രി​ക്കു​ന്ന​തി​നും ഗ​താ​ഗ​തം സു​ഗ​മ​മാ​ക്കു​ന്ന​തി​നു​മാ​യി പ്ര​ത്യേ​ക ഗ​താ​ഗ​ത ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി.

തീ​ർ​ഥാ​ട​ക​ർ നി​ർ​ദേ​ശി​ക്ക​പ്പെ​ട്ട ഗ​താ​ഗ​ത മാ​ർ​ഗ​ങ്ങ​ൾ പാ​ലി​ക്ക​ണ​മെ​ന്നും വാ​ഹ​ന​ങ്ങ​ൾ അ​നു​വ​ദി​ച്ചി​ട്ടു​ള്ള പാ​ർ​ക്കിം​ഗ് ഗ്രൗ​ണ്ടു​ക​ളി​ൽ മാ​ത്രം പാ​ർ​ക്ക് ചെ​യ്യ​ണ​മെ​ന്നും പ​ത്ത​നം​തി​ട്ട ജി​ല്ലാ പൊ​ലി​സ് മേ​ധാ​വി ആ​ർ. ആ​ന​ന്ദ് അ​റി​യി​ച്ചു.

തി​രു​വ​ല്ല ഭാ​ഗ​ത്തു​നി​ന്ന് പ​രു​മ​ല പ​ള്ളി​യി​ലേ​ക്കു വ​രു​ന്ന ചെ​റി​യ വാ​ഹ​ന​ങ്ങ​ൾ വ​ള​ഞ്ഞ​വ​ട്ടം ജം​ഗ്ഷ​നി​ൽ​നി​ന്ന് ഇ​ട​ത്തേ​ക്കു തി​രി​ഞ്ഞ് ഉ​പ​ദേ​ശി​ക്ക​ട​വ് പാ​ലം​വ​ഴി തി​ക്ക​പ്പു​ഴ ജം​ഗ്ഷ​നി​ലെ​ത്തി ക്ര​മീ​ക​രി​ച്ചി​ട്ടു​ള്ള പാ​ർ​ക്കിം​ഗ് ഗ്രൗ​ണ്ടു​ക​ളി​ൽ പാ​ർ​ക്ക് ചെ​യ്യ​ണം. മ​ട​ങ്ങി​പ്പോ​കു​ന്ന​തി​നും ഇ​തേ​മാ​ർ​ഗം​ത​ന്നെ ഉ​പ​യോ​ഗി​ക്ക​ണം.

വ​ലി​യ വാ​ഹ​ന​ങ്ങ​ൾ എം​സി റോ​ഡ് വ​ഴി ചെ​ങ്ങ​ന്നൂ​രി​ലെ​ത്തി പാ​ണ്ട​നാ​ട് വ​ഴി തി​ക്ക​പ്പു​ഴ ജം​ഗ്ഷ​നി​ലെ​ത്തി റ​ബ​ർ​ത്തോ​ട്ട​ത്തി​ലെ ഗ്രൗ​ണ്ടി​ൽ പാ​ർ​ക്ക് ചെ​യ്യ​ണം. മ​ട​ങ്ങി​പ്പോ​കു​ന്ന​തി​നും ഇ​തേ ഴി ​ഉ​പ​യോ​ഗി​ക്ക​ണം.

ചെ​ങ്ങ​ന്നൂ​ർ ഭാ​ഗ​ത്തു​നി​ന്ന് മാ​ന്നാ​ർ, സ്റ്റോ​ർ ജം​ഗ്ഷ​ൻ, മാ​വേ​ലി​ക്ക​ര ഭാ​ഗ​ങ്ങ​ളി​ലേ​ക്കു പോ​കേ​ണ്ട വാ​ഹ​ന​ങ്ങ​ൾ ഇ​ല്ലി​മ​ല പാ​ല​ത്തി​നു മു​ൻ​പാ​യി ഇ​ട​ത്തേ​ക്കു തി​രി​ഞ്ഞ് യാ​ത്ര തു​ട​ര​ണം.

ബ​ദ​ൽ ക്ര​മീ​ക​ര​ണ​ങ്ങ​ളാ​യി​ല്ല; തീ​ർ​ഥാ​ട​ക​ർ സൈ​ക്കി​ൾ​മു​ക്ക് പാ​ല​ത്തി​ൽ കു​ടു​ങ്ങും

പ​രു​മ​ല: തി​രു​വ​ല്ല - കാ​യം​കു​ളം പാ​ത​യി​ലെ സൈ​ക്കി​ൾ​മു​ക്ക് പാ​ലം പ​രു​മ​ല തീ​ർ​ഥാ​ട​ക​ർ​ക്കു കെ​ണി​യാ​കും. പാ​ല​ത്തി​ന്‍റെ വീ​തി​ക്കു​റ​വു​മൂ​ല​മു​ള്ള ത​ട​സ​മാ​ണ് പ്ര​ധാ​ന കാ​ര​ണം. കൈ​വ​രി​ക​ളോ​ടു ചേ​ർ​ത്ത് നെ​റ്റു​കൂ​ടി സ്ഥാ​പി​ച്ച​തോ​ടെ പാ​ല​ത്തി​ന്‍റെ വീ​തി കു​റ​ഞ്ഞു. സ​മീ​പ​ത്തെ കാ​ട് തെ​ളി​ച്ച​ത​ല്ലാ​തെ പാ​ല​ത്തി​ലൂ​ടെ വാ​ഹ​ന​ഗ​താ​ഗ​ത​വും കാ​ൽ​ന​ട​യാ​ത്ര​യും സു​ഗ​മ​മാ​ക്കാ​ൻ ന​ട​പ​ടി​ക​ളു​ണ്ടാ​യി​ട്ടി​ല്ല.

ക​ഴി​ഞ്ഞ​ദി​വ​സ​ങ്ങ​ളി​ൽ​ത​ന്നെ പാ​ല​ത്തി​ൽ ഗ​താ​ഗ​തം കു​രു​ങ്ങി​യി​രു​ന്നു. ഇ​ന്നു കൂ​ടു​ത​ൽ വാ​ഹ​ന​ങ്ങ​ളും കാ​ൽ​ന​ട യാ​ത്രി​ക​രും എ​ത്തു​ന്ന​തോ​ടെ ഗ​താ​ഗ​ത​ക്കു​ര​ക്ക് രൂ​ക്ഷ​മാ​കാ​നി​ട​യു​ണ്ട്. ആ​വ​ശ്യ​ത്തി​നു വെ​ളി​ച്ച​വും പാ​ല​ത്തി​ൽ ഇ​ല്ലെ​ന്ന് ആ​ക്ഷേ​പ​മു​ണ്ട്.

തി​രു​വ​ല്ല താ​ലൂ​ക്കി​ന് നാ​ളെ അ​വ​ധി

പ​ത്ത​നം​തി​ട്ട: പ​രു​മ​ല പെ​രു​ന്നാ​ളി​നോ​ട​നു​ബ​ന്ധി​ച്ച് നാ​ളെ തി​രു​വ​ല്ല താ​ലൂ​ക്ക് പ​രി​ധി​യി​ലെ എ​ല്ലാ സ​ർ​ക്കാ​ർ ഓ​ഫ‌ി​സു​ക​ൾ​ക്കും അ​ങ്ക​ണ​വാ​ടി മു​ത​ൽ പ്ര​ഫ​ഷ​ണ​ൽ കോ​ള​ജു​ക​ൾ വ​രെ​യു​ള്ള വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും ജി​ല്ലാ ക​ള​ക്ട​ർ അ​വ​ധി പ്ര​ഖ്യാ​പി​ച്ചു.

Tags :

Recent News

Corehub Up